അഗ്നിപഥ് പദ്ധതിയിൽ
75 ശതമാനം അഗ്നിവീർമാർക്ക് 2 വർഷം കൂടി കാലാവധി നീട്ടിനൽകാൻ, ഇന്ത്യൻ പ്രതിരോധസേന നൽകിയ ശുപാർശയ്ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.
മെറിറ്റിന്റെ അടിസ്ഥാനത്തിൽ, 25 ശതമാനം അഗ്നിവീർമാരെ പ്രതിരോധ സേനയിൽ നിലനിർത്തുന്നതിന് നേരത്തെ തീരുമാനിച്ചിരുന്നു.
ഇപ്പൊൾ നീട്ടി നൽകിയ രണ്ട് വർഷത്തെ കാലയളവ് പൂർത്തിയാക്കിയ ശേഷം, എല്ലാ അഗ്നിവീർമാർക്കും അവരുടെ സന്നദ്ധതയും തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങളും പാലിക്കുന്നതിന് വിധേയമായി സ്ഥിരം സൈനികരായി ചേരാൻ അവസരം നൽകും.
സന്നദ്ധരായ 75 ശതമാനം അഗ്നിവീർമാർക്ക് രണ്ട് വർഷത്തെ കാലയളവ് ഏർപ്പെടുത്തിയത് അഗ്നിവീർമാരുടെ അഭിലാഷങ്ങളും കാര്യക്ഷമതയും യോജിപ്പിക്കുക എന്ന അടിസ്ഥാന ലക്ഷ്യത്തോടെ വിപുലമായ വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ്.
അഗ്നിപഥ് പദ്ധതി നടപ്പാക്കി നാല് വർഷത്തിന് ശേഷം, അതിന്റെ ഫലപ്രാപ്തിയെയും അഗ്നിവീറുകളുടെ പ്രകടനവും സംബന്ധിച്ച പ്രതികരണത്തിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.
രാജ്യത്തെ എല്ലാ ജില്ലകളിലും അഗ്നിവീർമാരുടെ നിയമനത്തിൽ വർദ്ധനവുണ്ടായി. കൂടുതൽ നിലവാരമുള്ളതും സുതാര്യവുമായ നിയമന പ്രക്രിയ, ഉയർന്ന ശാരീരിക ക്ഷമത, മനോവീര്യം, പ്രചോദനം, മത്സര മനോഭാവം, അച്ചടക്കം, നൈപുണ്യ വികസനം എന്നിവയാണ് ഈ പദ്ധതിയുടെ നേട്ടങ്ങൾ. പദ്ധതിയിലൂടെ
സ്ത്രീകൾക്കായി പ്രതിരോധ സേനയുടെ വിവിധ ശാഖകൾ തുറക്കുകയും ചെയ്തു.
ദീർഘിപ്പിച്ച കാലയളവിൽ ഉയർന്ന പ്രതിഫലം, മെച്ചപ്പെട്ട സേവാ നിധി പാക്കേജ്, സീനിയോറിറ്റി ആനുകൂല്യങ്ങൾ എന്നിവ ലഭ്യമാക്കും.
രണ്ട് വർഷത്തെ ദീർഘിപ്പിച്ച കാലയളവ് ആരംഭിച്ചതിനുശേഷം എല്ലാ അഗ്നിവീർമാരെയും സാധാരണ സൈനികരായി ഉൾപ്പെടുത്തി സേനയിൽ ലയിപ്പിക്കുന്നതിനുള്ള വഴിയാണ് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തോടെ തെളിഞ്ഞിരിക്കുന്നത്.