അന്താരാഷ്ട്ര തീര ശുചീകരണ ദിനത്തിൽ ബീച്ച് ശുചീകരണ യജ്ഞവുമായി കോസ്റ്റ് ഗാർഡ് 
Kerala

അന്താരാഷ്ട്ര തീര ശുചീകരണ ദിനത്തിൽ ബീച്ച് ശുചീകരണ യജ്ഞവുമായി കോസ്റ്റ് ഗാർഡ് 

 

അന്താരാഷ്ട്ര തീര ശുചീകരണ ദിനത്തോടനുബന്ധിച്ച് വിഴിഞ്ഞം കോസ്റ്റ് ഗാർഡ് സ്റ്റേഷൻ്റെ ആഭിമുഖ്യത്തിൽ ഇന്ന് (19 സെപ്തംബർ 2026) കോവളം ഹവ്വാ ബീച്ചിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. വിഴിഞ്ഞം കോസ്റ്റ് ഗാർഡ് സ്റ്റേഷൻ കമാൻഡർ കമാൻഡൻ്റ് സുരേഷ് ആർ. കുറുപ്പ് ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു.

 

വിഴിഞ്ഞം കോസ്റ്റ് ഗാർഡ് സ്റ്റേഷൻ തിരുവനന്തപുരം

ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രവുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഏകദേശം 550 പേർ പങ്കെടുത്ത ശുചീ കരണ യജ്ഞത്തിൽ വിഴിഞ്ഞം കേന്ദ്ര സമുദ്ര-മത്സ്യ ഗവേഷണ സ്ഥാപനം, എൻ.സി.സി, എൻ.എസ്.എസ്, കോസ്റ്റൽ പോലീസ്, കേരള പൊലീസ്, ടൂറിസം വകുപ്പ്, നഗരസഭ, ആരോഗ്യ വകുപ്പ്, ഹരിതകർമ്മ സേന, ഹോട്ടൽ ആൻഡ് റെസ്റ്റോറൻ്റ് അസോസിയേഷൻ, ലയൺസ് ക്ലബ്, വിമുക്തഭടന്മാർ, മത്സ്യത്തൊഴിലാളികൾ എന്നിവരും പങ്കാളികളായി. ശുചീകരണ പ്രതിജ്ഞ എടുത്തു.

 

എല്ലാ വർഷവും സെപ്റ്റംബർ മൂന്നാം ശനിയാഴ്ചയാണ് ആഗോളതലത്തിൽ അന്താരാഷ്ട്ര തീര ശുചീകരണ ദിനം ആചരിക്കുന്നത്. 650 കിലോയോളം ജൈവ, അജൈവ മാലിന്യങ്ങൾ ശേഖരിച്ച്,

മുനിസിപ്പൽ കോർപ്പറേഷൻ ഡിപ്പാർട്ട്‌മെന്റ് വഴി നീക്കം ചെയ്തു.

തീരദേശ മലിനീക രണത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള അവബോധം വ്യാപകമാക്കുക, മാലിന്യങ്ങളുടെ അപകടങ്ങളെക്കുറിച്ച് ജോലി സ്ഥല ങ്ങളിലും പൊതുജന ങ്ങൾക്കിടയിലും അവബോധം സൃഷ്ടിക്കുക തുടങ്ങിയവയാണ് ശുചീകരണ ദൗത്യത്തിന്റെ ലക്ഷ്യം.

05/11/2026
November 2026
S M T W T F S
1234567
891011121314
15161718192021
22232425262728
2930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav