തിരുവനന്തപുരം: വിതുരയിൽ സിപിഎമ്മിന് തിരിച്ചടിയായി മുൻ ഡിവൈഎഫ്ഐ വിതുര ഏരിയ ജോയിന്റ് സെക്രട്ടറിയും മുൻ വൈസ് പ്രസിഡന്റും വിതുര ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ഷാഹുൽനാഥ് അലി ഖാൻ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു.
സിപിഎം വിതുര ലോക്കൽ കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം വിതുര ഏരിയ കമ്മിറ്റി ഓഫീസ് സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. വിവിധ രാഷ്ട്രീയ സമരങ്ങളുടെ ഭാഗമായി 42 ദിവസം ജയിൽവാസം അനുഭവിച്ച നേതാവെന്ന നിലയിലും ഷാഹുൽനാഥ് അലി ഖാൻ ശ്രദ്ധേയനാണ്.
പാർട്ടിയിലെ ദീർഘകാല പ്രവർത്തനത്തിന് വിരാമമിട്ട് കോൺഗ്രസിലേക്ക് ചേക്കേറിയ അദ്ദേഹത്തിന്റെ തീരുമാനം വിതുരയിലെ പ്രാദേശിക രാഷ്ട്രീയത്തിൽ ചർച്ചയായിരിക്കുകയാണ്. അദ്ദേഹത്തെ കോൺഗ്രസ് നേതാക്കൾ സ്വീകരിച്ചു.


