തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി തീരുമാനിച്ച ശേഷാദ്രിനാഥനെ രൂക്ഷ വിമർശനവുമായി കെപിസിസി ജനറൽ സെക്രട്ടറി പി.എം. നിയാസ്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ “തീവ്ര സംഘി”യാണെന്ന് ആരോപിച്ച നിയാസ്, കമ്മീഷന്റെ സമീപനം നിഷ്പക്ഷമല്ലെന്നും ഭരണഘടനാപരമായ പദവിയുടെ അന്തസ്സിന് യോജിച്ചതല്ലെന്നും വിമർശിച്ചു.
ജനാധിപത്യ സംവിധാനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാ രാഷ്ട്രീയ പാർട്ടികളോടും ഒരേ നിലപാട് സ്വീകരിക്കണമെന്നും, നടപടികളിൽ സുതാര്യതയും നിഷ്പക്ഷതയും ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കമ്മീഷന്റെ സമീപനത്തിൽ ഗൗരവമായ ആശങ്കയുണ്ടെന്നും ആരോപിച്ച നിയാസ്, ഇത്തരം വിഷയങ്ങളിൽ പൊതുജനങ്ങൾക്ക് വ്യക്തമായ വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടു.


