പാലക്കാട്: മുൻ സിപിഎം നേതാവ് പി.കെ. ശശി നേതൃത്വം നൽകുന്ന ഡെമോക്രാറ്റിക് മൂവ്മെന്റ് ഫ്രണ്ട് (ഡിഎംഎഫ്) സി.എം.പി.യുമായി ലയിക്കും. ഇതുസംബന്ധിച്ച പ്രഖ്യാപനം ഡിഎംഎഫിന്റെ നയപ്രഖ്യാപന കൺവെൻഷനിൽ നടത്തും. ജൂലൈ 6ന് നടക്കുന്ന കൺവെൻഷനിൽ ലയനവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് വിവരം.
ഡിഎംഎഫും സി.എം.പി.യും തമ്മിലുള്ള ചർച്ചകൾ കഴിഞ്ഞ ഏതാനും ആഴ്ചകളായി പുരോഗമിക്കുകയായിരുന്നു. നേരത്തെ തന്നെ ഇരു വിഭാഗങ്ങളും ഒരുമിച്ച് പ്രവർത്തിക്കാനുള്ള സാധ്യതകൾ പരിശോധിക്കുന്നതായി പി.കെ. ശശി വ്യക്തമാക്കിയിരുന്നു. ഇപ്പോൾ അത് ലയനത്തിലേക്ക് എത്തുകയാണെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നത്.

