മലപ്പുറം പി ഡബ്ല്യു ഡി റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റി ഇംപ്രൂവ്മെന്റ്റ് സമഗ്ര വികസന പദ്ധതിയുടെ രണ്ടാംഘട്ട അവലോകന യോഗത്തിൽ പൊതുമരാമത്ത് വകുപ്പ് മ ന്ത്രി പി കെ ബഷീർ സംസാരിക്കുന്നു. ഐ ടി, എ ഐ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, ജില്ലാ കളക്ടർ ഡോ. വിനയ് ​ഗോയൽ, മുൻ ജില്ലാ കളക്ടർ വി ആർ വിനോദ് ( പി ഡബ്ല്യു ഡി അഡീഷണൽ ചീഫ് സെക്രട്ടറി ) എന്നിവർ സമീപം
Kerala

മലപ്പുറം പി ഡബ്ല്യു ഡി റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റി ഇംപ്രൂവ്മെന്റ്റ് സമഗ്ര വികസന പദ്ധതിയുടെ രണ്ടാംഘട്ട അവലോകന യോഗത്തിൽ പൊതുമരാമത്ത് വകുപ്പ് മ ന്ത്രി പി കെ ബഷീർ സംസാരിക്കുന്നു. ഐ ടി, എ ഐ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, ജില്ലാ കളക്ടർ ഡോ. വിനയ് ​ഗോയൽ, മുൻ ജില്ലാ കളക്ടർ വി ആർ വിനോദ് ( പി ഡബ്ല്യു ഡി അഡീഷണൽ ചീഫ് സെക്രട്ടറി ) എന്നിവർ സമീപം

*മലപ്പുറത്തിന്റെ സമഗ്ര വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും*

ജില്ലാ ആസ്ഥാനമായ മലപ്പുറത്തിന്റെ സമഗ്ര വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീര്‍ എന്നിവരുടെ നേതൃത്വത്തില്‍ മലപ്പുറം പിഡബ്ല്യുഡി ഹൗസില്‍ ചേര്‍ന്ന ചേര്‍ന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതികളുടെയും യോഗം തീരുമാനിച്ചു. മലപ്പുറം നഗരത്തിന്റെയും സമീപ പ്രദേശങ്ങളുടെയും സമഗ്ര വികസനത്തിന് ഉതകുന്ന മാസ്റ്റര്‍ പ്ലാനാണ് തയ്യാറാക്കുക. സിവില്‍ സ്റ്റേഷനിലെ 44 ഏക്കര്‍ ഭിമി പരമാവധി പ്രയോജനപ്പെടുത്തും. കോട്ടപ്പടിയിലുളള സര്‍ക്കാര്‍ ഓഫീസുകള്‍ സിവില്‍ സ്റ്റേഷനിലേക്ക് മാറ്റുന്നതോടെ ലഭ്യമാകുന്ന സ്ഥലം താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി ഉപയോഗിക്കും. 65 കോടി രൂപ ചെലവില്‍ സിവില്‍ സ്റ്റേഷനില്‍ റവന്യൂ ടവര്‍ നിര്‍മ്മിക്കും. ഇത്ിനായി 7 കോടിയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. മലപ്പുറം കളക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാള്‍ നവീകരണത്തിന് ഒരുകോടി രൂപയുടെ പദ്ധതി തയ്യാറാക്കും. മലപ്പുറം നഗരസഭ പരിധിയിലെ 19 റോഡുകളുടെ നവീകരണത്തിന് 84 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. മലപ്പുറം തിരൂര്‍ റോഡിന്റെ മനവീകരം, താലൂക്ക് ആശുപത്രി സൂപ്പര്‍ സ്‌പെഷ്യാലിറ്റിയാക്കി മാറ്റുന്നത്, മലപ്പുറത്തിന്റെ ടൂറിസം സാധ്യത പ്രയോജനപ്പെടുത്തുന്ന വിവിധ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. മുണ്ടുപറമ്പ്-ബൈപ്പാസ് റോഡ്, അങ്ങാടിപ്പുറം- കൊണ്ടോട്ടി റോഡ്, മോങ്ങം -വള്ളുവമ്പ്രം ബൈപ്പാസ്, മലപ്പുറം ചെമ്മങ്കടവ് ചട്ടിപ്പറമ്പ് റോഡ,് മങ്ങാട്ടുപുലം പാലം, പൊന്നാനി – ഊട്ടി റോഡ് നവീകരണം മലപ്പുറം ടൗണ്‍ ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം, മലപ്പുറം- കാടാമ്പുഴ – വെട്ടിച്ചിറ റോഡ്, മഞ്ചേരി-കിഴിശ്ശേരി റോഡ് നവീകരണം, മിനി ഊട്ടി റോഡ് നവീകരണം നമ്പ്രാണി തടയണ ടൂറിസം പദ്ധതി, കോട്ടപ്പടി ജംഗ്ഷന്‍ വീതി കൂട്ടല്‍, പി.എസസ്.സി, ആര്‍ ടി ഓഫീസ് എന്നിവയ്ക്കായി പ്രത്യേക കെട്ടിടം, മലപ്പുറത്ത് സ്വാതന്ത്ര്യ സമര ചരിത്ര മ്യൂസിയം തുടങ്ങി നിരവധി പദ്ധതികള്‍ പരിഗണിച്ചാണ് മാസ്റ്റര്‍ പ്ലാന്‍. ജില്ലയുടെ വികസനത്തിന് സഹായകമാകുന്ന ഗ്രീന്‍ഫീല്‍ഡ് ദേശീയപാതയുടെ നിര്‍മ്മാണം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. പാലക്കാട് -കോഴിക്കോട് ദേശീയപാതയുടെ വികസനത്തിന് 172 കോയിയുടെ പ്രവൃത്തികള്‍ നടപ്പാക്കും. മക്കരപ്പറമ്പിലെയും മോങ്ങത്തെയും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുള്ള പദ്ധതി, മലപ്പുറം -വേങ്ങര, മലപ്പുറം-മഞ്ചേരി തുടങ്ങിയ റോഡുകളുടെ വികസനവും മാസ്റ്റര്‍ പ്ലാനിലുണ്ടാവും. കൂടുതല്‍ സ്ഥലമേറ്റെടുത്ത് നിലവിലുള്ള പാതകള്‍ക്ക് വീതികൂട്ടി ഇരട്ടിപ്പിക്കാനും ഗതാഗതം സുഗമമാക്കാനുമാനും ലക്ഷ്യമിടുന്ന. ‘ഡിസൈന്‍ റോഡുകള്‍’, റോഡിന്റെ ഇരുവശങ്ങളിലും സൗന്ദര്യവത്ക്കരണ പ്രവൃത്തികള്‍ എന്നിവയും നടപ്പാക്കും.

40 വര്‍ഷം മുമ്പുള്ള മാസ്റ്റര്‍ പ്ലാന്‍ കൗതുകമായി

വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ മുമ്പില്‍ മലപ്പുറം നഗരസഭ ചെയര്‍ പേഴ്‌സണ്‍ അഡ്വ. വി.റിനിഷ 40 വര്‍ഷം മുമ്പ് പി കെ കുഞ്ഞാലിക്കുട്ടി നഗരസഭ ചെയര്‍മാന്‍ ആയിരുന്ന കാലത്ത് മലപ്പുറം നഗരത്തിന്റെയും പരിസരപ്രദേശങ്ങളുടെയും വികസനത്തിന് തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ കാണിച്ചത് ഏറെ കൗതുകമായി, ഈ പ്ലാനിലെ പല കാര്യങ്ങളും നടപ്പാക്കിയിരുന്നു. ഈ മാസ്റ്റര്‍ പ്ലാനിന് പുറമേ മലപ്പുറം നഗരത്തിന്റെയും പരിസരപ്രദേശങ്ങളുടെയും വികസനം ഉറപ്പുവരുത്തുന്നതിനാണ് പുതിയെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നത്.

യോഗത്തില്‍ വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീര്‍, പിഡബ്ല്യുഡി അഡീഷണല്‍ സെക്രട്ടറി വി.ആര്‍ വിനോദ,് ജില്ലാ കളക്ടര്‍ വിനയ് ഗോയല്‍, എ.ഡി.എം സാദിഖ് പി.ഒ, പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍മാര്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍, മലപ്പുറം നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ. വി റിനിഷ, മലപ്പുറം ബ്ലോക്ക് പ്രസിഡന്റ് റെജുല പെലത്തൊടി, പഞ്ചായത്ത് പ്രസിഡന്റ്‌റുമാരായ സി.പി ഷാജി (കോഡൂര്‍ ) അനീസ കോടാലി (പൂക്കോട്ടൂര്‍ ) എംകെ സഫിയ (പുല്‍പറ്റ) സി ബുഷ്റ (ആനക്കയം ) നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ജിതേഷ് ജി അനില്‍, സ്ഥിരം സമിതി അധ്യക്ഷരയാ ഹാരിസ് ആമിയന്‍, പരി അബ്ദുല്‍ മജീദ്, പൂക്കോട്ടൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി എം ജംഷാദ് മാസ്റ്റര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

17/07/2026
August 2026
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav