Kerala

കനത്ത മഴയിലും ഉരുൾപൊട്ടലിലും വിറങ്ങലിച്ച് കേരളം: യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം; 12 ജില്ലകളിൽ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് അവധി

 

സംസ്ഥാനത്ത് കനത്ത മഴയും ഉരുൾപൊട്ടലും തുടരുന്ന പശ്ചാത്തലത്തിൽ നഗരങ്ങളും ഗ്രാമങ്ങളും വെള്ളത്തിനടിയിലായി. വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ദുരന്തമേഖലകളിൽ രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.
കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു

കോട്ടയം ജില്ലയിൽ രാത്രിയിലുടനീളം പെയ്ത കനത്ത മഴയെ തുടർന്ന് മീനച്ചിലാർ കരകവിഞ്ഞൊഴുകുകയാണ്. ചെങ്ങന്നൂരിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷമാണ്. കുറ്റൂർ, പാണ്ടനാട് മേഖലകൾ കടുത്ത വെള്ളപ്പൊക്ക ഭീഷണിയിലാണ്.

കോഴഞ്ചേരിയിൽ സ്ഥിതിഗതികൾ ഗുരുതരമാകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കാൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അനൗൺസ്മെന്റ് വഴി നിർദ്ദേശം നൽകിവരുന്നു.

കനത്ത മഴയും നദികളിലെ ഒഴുക്കും കണക്കിലെടുത്ത് മലകയറ്റവും തീർത്ഥാടനവും നിർത്തിവെച്ചു. ശബരിമലയിലേക്ക് തീർത്ഥാടകരെ ഘട്ടങ്ങളായി കയറ്റിവിടില്ലെന്ന് അധികൃതർ അറിയിച്ചു. വെള്ളപ്പൊക്ക

ഭീഷണിയുള്ള പ്രദേശങ്ങളിൽ കഴിയുന്ന ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാനും തയ്യാറാകണമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് അഭ്യർത്ഥിച്ചു.

03/08/2026
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav