Kerala

കേരളത്തിലെ ആദ്യ AI സാക്ഷര സർക്കാർ ജില്ലയായി എറണാകുളത്തെ മാറ്റാൻ AI-ERA’ പദ്ധതി; ഉദ്ഘാടനം ഇന്ന് (ഓഗസ്റ്റ് 6)

കേരള സ്റ്റേറ്റ് ഐ.ടി മിഷന്റെയും എറണാകുളം ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തിൽ AI-ERA (Ernakulam Revolutionising Administration) എന്ന നൂതന പദ്ധതി ആരംഭിക്കുന്നു. കേരളത്തിലെ ആദ്യ എഐ സാക്ഷര സർക്കാർ ജില്ല എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ10.30 ന് കാക്കനാട് ഇൻഫോപാർക്കിലെ പാർക്ക് സെന്റർ ഹാളിൽ നടക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ പ്രിയങ്ക ജി, വിവിധ വകുപ്പു മേധാവികൾ, മുതിർന്ന ഉദ്യോഗസ്ഥർ, കേരള സ്റ്റേറ്റ് ഐ.ടി. മിഷൻ പ്രതിനിധികൾ, മറ്റ് വിശിഷ്ടാതിഥികൾ പങ്കെടുക്കും.

സർക്കാർ ഉദ്യോഗസ്ഥരിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സംബന്ധിച്ച അടിസ്ഥാന അറിവും പ്രായോഗിക വൈദഗ്ധ്യവും വളർത്തി, ഭരണനിർവഹണത്തിൽ സാങ്കേതികവിദ്യയുടെ ഉത്തരവാദിത്വപരവും സുരക്ഷിതവും ഫലപ്രദവുമായ ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണ് AI-ERA (Ernakulam Revolutionising Administration) പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിലൂടെ ഭരണകാര്യക്ഷമത വർധിപ്പിക്കാനും പൊതുസേവനങ്ങൾ കൂടുതൽ വേഗത്തിലും ഗുണമേന്മയോടെയും ജനങ്ങളിലെത്തിക്കാനുമാണ് ഉദ്ദേശിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി എറണാകുളം കളക്ടറേറ്റിൽ പ്രത്യേക എഐ സ്റ്റുഡിയോ (AI Studio) സ്ഥാപിക്കും. ജില്ലയിലെ വിവിധ സർക്കാർ ഉദ്യോഗസ്ഥർക്കായി വർഷം മുഴുവൻ അടിസ്ഥാനതലത്തിൽ നിന്ന് അത്യാധുനിക AI ടൂളുകൾ വരെയുള്ള പരിശീലനങ്ങൾ ഇവിടെ സംഘടിപ്പിക്കും. പ്രോംപ്റ്റ് എൻജിനീയറിംഗ്, ഡാറ്റാ വിശകലനം, സൈബർ സുരക്ഷ, ഭരണതലത്തിലുള്ള എ ഐ യുടെ ഉപയോഗങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകി സർക്കാർ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുകയാണ് ലക്ഷ്യം.

സർക്കാർ ഭരണസംവിധാനത്തെ എ ഐ അധിഷ്ഠിത സംവിധാനമാക്കി മാറ്റുന്നതിനുള്ള സുപ്രധാന ചുവടുവെയ്പ്പാണ് AI-ERA. സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടുതൽ കാര്യക്ഷമവും സുതാര്യവും ജനകീയവുമായ ഭരണസംവിധാനം സൃഷ്ടിക്കുന്നതിൽ എറണാകുളം ജില്ല സംസ്ഥാനത്തിന് മാതൃകയാകുമെന്ന പ്രതീക്ഷയിലാണ് ജില്ലാ ഭരണകൂടം ഈ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.

മാറ്റാൻ AI-ERA’ പദ്ധതി; ഉദ്ഘാടനം ഇന്ന് (ഓഗസ്റ്റ് 6)*

06/08/2026
November 2026
S M T W T F S
1234567
891011121314
15161718192021
22232425262728
2930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav