
റിയര്‍ വ്യൂ മിററും സൈഡ് മിററുകളും ഉപയോഗിച്ച് പിന്നില്‍ നിന്നും വശങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ശ്രദ്ധിക്കുക. മറ്റു വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയില്‍ കൃത്യമായ അകലം പാലിച്ചുകൊണ്ട് മാത്രം ലെയ്ന്‍ മാറുക. മുറിഞ്ഞ വെള്ള വരകളുള്ള ഇടങ്ങളില്‍ സുരക്ഷിതമെങ്കില്‍ ലെയ്ന്‍ മാറാവുന്നതാണ്. മുറിയാത്ത വെള്ള വരകളുള്ള ഇടങ്ങളില്‍ ലെയ്ന്‍ മാറുന്നത് അനുവദനീയമല്ല. മഞ്ഞ വരകളുള്ള ഇടങ്ങളില്‍ മറികടക്കുന്നത് (Overtake) ഒഴിവാക്കുക. ജംഗ്ഷനുകളിലും സീബ്ര ക്രോസിംഗുകളിലും ലെയ്ന്‍ മാറുന്നത് ഒഴിവാക്കുക. റോഡരികിലെ ട്രാഫിക് സൈന്‍ ബോര്‍ഡുകളിലെ അടയാളങ്ങള്‍ കൃത്യമായി പാലിക്കുക.
ഇത്തരത്തിലുള്ള ലെയ്ന്‍ ട്രാഫിക് ലംഘനങ്ങള്‍ തുടര്‍ച്ചയായ അപകടങ്ങള്‍ക്ക് കരണമാകുന്നതിനാല്‍ ഇക്കാര്യത്തില്‍ കര്‍ശന പരിശോധന നടത്തും. ട്രാഫിക് നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്മെന്‍റിന്‍റെ റോഡ് സുരക്ഷാ സംരംഭമായ ശുഭയാത്ര വാട്സ്ആപ്പ് നമ്പര്‍ (974700 1099) മുഖേന നിയമലംഘനങ്ങളുടെ ഫോട്ടോ, ഓഡിയോ, വീഡിയോ, എന്നിവയോടൊപ്പം നിയമലംഘനം നടന്ന ജില്ല, സ്ഥലം, തീയതി, സമയം, വാഹനത്തിന്‍റെ നമ്പര്‍ ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് അറിയിക്കാവുന്നതാണ്



