അജിത്തുമുട്ടത്തറ സംവിധാനം ചെയ്യ്താ ഗോഡ്’ എന്ന ഷോർട്ട് ഫിലിം ഗ്ലോബൽ പീസ് അന്താരാഷ്ട്ര ഷോർട്ട് ഫിലിം ഫെസ്റ്റിവലിലെ FFAS സെക്ഷനിലേക്ക് സെലക്ട് ചെയ്യപ്പെട്ടിരിക്കുന്നു.
Kerala

അജിത്തുമുട്ടത്തറ സംവിധാനം ചെയ്യ്താ ഗോഡ്’ എന്ന ഷോർട്ട് ഫിലിം ഗ്ലോബൽ പീസ് അന്താരാഷ്ട്ര ഷോർട്ട് ഫിലിം ഫെസ്റ്റിവലിലെ FFAS സെക്ഷനിലേക്ക് സെലക്ട് ചെയ്യപ്പെട്ടിരിക്കുന്നു.

Screenshot

Version 2
❤️സന്തോഷം… ❤️സമാധാനം…❤️

ഞാൻ സംവിധാനം ചെയ്ത ‘ഗോഡ്’ എന്ന ഷോർട്ട് ഫിലിം ഗ്ലോബൽ പീസ് അന്താരാഷ്ട്ര ഷോർട്ട് ഫിലിം ഫെസ്റ്റിവലിലെ FFAS സെക്ഷനിലേക്ക് സെലക്ട് ചെയ്യപ്പെട്ടിരിക്കുന്നു. അമേരിക്കയിലെ ഫ്ലോറിഡയിലുള്ള ഓർലാൻഡോ നഗരത്തിൽ 2003-ൽ ആരംഭിച്ച പ്രമുഖമായ ഫിലിം ഫെസ്റ്റിവലിന്റെ ഓൺലൈൻ സ്ക്രീനിങ് വിഭാഗത്തിലേക്കാണ് നമ്മുടെ ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

കുറച്ചുനാൾ മുമ്പ് ,ഞങ്ങൾ കുറച്ചു കൂട്ടുകാർക്ക്, പെട്ടെന്നുണ്ടായ ഒരു ഐഡിയയാണ്. കുറേ പരിമിതികൾക്കും, പ്രതിബന്ധങ്ങൾക്കുമിടയിൽ നിന്ന് കൂട്ടായ്മയുടെ ബലം കൊണ്ടുമാത്രം
ചിത്രീകരിക്കാൻ കഴിഞ്ഞ 12 മിനിറ്റുള്ള ഹ്രസ്വചിത്രമാണിത്. ഇതിൽ പങ്കെടുത്തവരോടും സഹായിച്ചവരോടും കൂടെ നിന്നവരോടുമുള്ള നന്ദി പറഞ്ഞാൽ തീരില്ല.

അഭിനേതാക്കൾ: പ്രേംജിത്ത് ലാൽ,( നന്ദി പറയുന്നില്ല ,വയലെൻസ് മെമ്പർ)
ഡോ.ശ്യാം രാജി(കടുത്ത നടുവേദനയ്ക്കിടയിലും വിളിച്ചപ്പോൾ സ്നേഹം കൊണ്ട് മാത്രം ഓടിയെത്തി കൂടെ നിന്നു)
ക്യാമറ: ഉദയൻ അമ്പാടി(ഒന്നും പ്രതീക്ഷിക്കാതെ എന്നും കൂടെ നിൽക്കുന്നു)
എഡിറ്റർ: രാജേഷ് പോസ്റ്റ് ഫോക്കസ് (രാജേഷിന്റെ പോസ്റ്റ് ഫോക്കസ് എന്റർടൈൻമെൻ്റ് സ്റ്റുഡിയോയുടെ സൗകര്യങ്ങൾക്കടക്കം പ്രത്യേകം പ്രത്യേകം നന്ദി)
സംഗീത സംവിധാനം & സൗണ്ട് മിക്സിങ്: സാനന്ദ് ജോർജ് ഗ്രേസ് (ജീവിതത്തിൽ എപ്പോഴും കൂടെയുള്ള കൂട്ടുകാരൻ)
സൗണ്ട് എഫക്ട്സ്: ഷാബു ചെറുവള്ളൂർ(തിരക്കിനിടയിലും ഒന്നും പ്രതീക്ഷിക്കാതെ)
രചന: കൃഷ്ണൻ സി( നന്ദി പറയുന്നില്ല വയലൻസ് മെമ്പർ)
ക്യാമറ ഉപയോഗിക്കാൻ തരികയും, വെയിലും കൊണ്ട് എല്ലാ സഹായങ്ങളുമായി ഓടി നടന്ന വിശാഖ് സുരേന്ദ്രൻ
ഒപ്പം കട്ടയ്ക്ക് കൂടെ നിന്ന നവാസ് ആറ്റിങ്ങൽ, സുനിൽ ശ്രീധർ, പിന്നെ എന്റെ ഗുരുക്കൻമാർ.. കുടുംബാംഗങ്ങൾ… എല്ലാവർക്കും എല്ലാവർക്കും നന്ദി…

‘ViaLens Vibes’ (ലെൻസ് വഴിയുള്ള വൈബുകൾ) എന്ന ഞങ്ങളുടെ ബാനറാണ് ഇതിന്റെ നിർമ്മാതാക്കൾ. എങ്കിലും ഇവരെല്ലാം ചേർന്ന് തന്നെയാണ് സർഗ്ഗാത്മകമായും സാമ്പത്തികമായും ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
2026 സെപ്റ്റംബർ 20 മുതൽ 27 വരെ താഴെ ക്കൊടുത്തിരിക്കുന്ന ഫെസ്റ്റിവൽ ലിങ്കിൽ ചിത്രം കാണാൻ കഴിയുന്നതായിരിക്കും. എല്ലാവരും കണ്ട് അഭിപ്രായം അറിയിക്കുമല്ലോ.
ഇനിയുമിനിയും സ്നേഹവും സഹകരണവും പ്രതീക്ഷിച്ചുകൊണ്ട്,
സ്നേഹത്തോടെ,
അജിത് മുട്ടത്തറ (അജിത് കുമാർ ജെ. എസ്)
ഫെസ്റ്റിവൽ ലിങ്ക്

https://peacefilmfest.org/ffas/index.php

Screenshot

 

02/09/2026
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav