
തിരുവനന്തപുരം:* സിനിമ തിയേറ്ററുകളിലെ ഭക്ഷണ പാനീയങ്ങൾക്കുള്ള അമിത വില ഈടാക്കലിനെതിരെ തിരുവനന്തപുരം മേയർ വി.വി.രാജേഷ്.
പുറത്ത് 25 രൂപയ്ക്ക് ലഭിക്കുന്ന സാധനത്തിന് തിയേറ്ററിനുള്ളിൽ 300 രൂപയാണ് ഈടാക്കുന്നതെന്ന് മേയർ ചൂണ്ടിക്കാട്ടി. തിയേറ്ററിൽ ചായ കുടിക്കണമെങ്കിൽ ലോണെടുക്കേണ്ട സ്ഥിതിയാണുള്ളത്. സാധാരണക്കാരെ കൊള്ളയടിക്കുന്ന ഈ നടപടി അംഗീകരിക്കാനാവില്ലെന്നും മേയർ പറഞ്ഞു.
വിഷയം ലീഗൽ മെട്രോളജി വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
തിയേറ്റർ ഉടമകൾ ഭക്ഷണ സാധനങ്ങളുടെ വിലയിൽ ഏകീകരണം കൊണ്ടുവരണമെന്നും, അല്ലാത്തപക്ഷം കർശന നടപടിയുണ്ടാകുമെന്നും മേയർ മുന്നറിയിപ്പ് നൽകി.




