
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് ഇന്ന് 1,920 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 1,12,120 രൂപയായി.
22 കാരറ്റിന് പുറമെ 18, 14, 9 കാരറ്റ് സ്വർണത്തിന്റെ വിലയിലും ഇന്ന് മാറ്റം രേഖപ്പെടുത്തി. കഴിഞ്ഞ ദിവസത്തെ ഉയർന്ന വിലയിൽ നിന്നാണ് സ്വർണവിലയിൽ ഗണ്യമായ കുറവുണ്ടായത്.
ആഗോള വിപണിയിലെ വിലമാറ്റങ്ങളും രാജ്യാന്തര സാമ്പത്തിക സാഹചര്യങ്ങളുമാണ് ആഭ്യന്തര സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. വരും ദിവസങ്ങളിലും സ്വർണവിലയിൽ ചാഞ്ചാട്ടം തുടരാൻ സാധ്യതയുണ്ട്.




