
വാഹനാപകടത്തെ തുടർന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരിന് പരുക്ക്. സുകുമാരൻ നായർ സഞ്ചരിച്ച കാർ പന്തളത്ത് അപകടത്തിൽപ്പെടുകയായിരുന്നു. പന്തളം പെരുമ്പുളിക്കലിൽ ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെ കാർ ഒരു ഗുഡ്സ് വാനുമായി
കൂട്ടിയിടിക്കുകയായിരുന്നു. എംസി റോഡിൽ കുരമ്പാല അമൃത സ്‌കൂൾ ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽ നിസാര പരുക്കേറ്റ സുകുമാരൻ നായരിനെ പന്തളം എൻഎസ്എസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു




