തൊളിക്കോട് ഗ്രാമപഞ്ചായത്ത് പരിധിയിലുൾപ്പെടുന്ന മന്നൂർക്കോണം, ചെറുവക്കോണം, ചിറ്റീപ്പാറ ഉന്നതികൾ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വികസന വകുപ്പ് മന്ത്രി കെ.എ. തുളസി സന്ദർശിച്ചു. മേഖലയിലെ പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനവും വിവിധ വികസന പദ്ധതികളുടെ പുരോഗതിയും വിലയിരുത്തുന്നതിന്റെ ഭാഗമായായിരുന്നു മന്ത്രിയുടെ സന്ദർശനം. ഉന്നതികളിലെ വീടുകൾ സന്ദർശിച്ച മന്ത്രിയുമായി മൂപ്പന്മാരും പ്രൊമോട്ടർമാരും പ്രദേശവാസികളും സംസാരിച്ചു. കുടിവെള്ളം, റോഡ് ഉൾപ്പെടെയുള്ള വിഷയങ്ങൾ പ്രദേശവാസികൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. വിഷയങ്ങളിൽ സമയബന്ധിതമായ ചർച്ചകളിലൂടെയും അടിയന്തര ഇടപെടലുകളിലൂടെയും പരിഹാരം കാണുമെന്ന് മന്ത്രി ഉറപ്പുനൽകി. മന്നൂർക്കോണം എ.കെ.ജി നഗറിലെ…
സേവനങ്ങൾ സമയബന്ധിതമായി നടപ്പാക്കും;വകുപ്പിന്റെ വാതിലുകൾ ജനങ്ങൾക്കായി തുറന്നിട്ടിരിക്കുന്നുവെന്ന് മന്ത്രി കെ.എ. തുളസി
ജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ സമയബന്ധിതമായി നടപ്പാക്കാൻ വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്നും പൊതുജനസേവനത്തിന് പരിധികളുണ്ടാകരുതെന്നും പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വികസന വകുപ്പ് മന്ത്രി കെ.എ. തുളസി. കുടുംബശ്രീ ജില്ലാ മിഷൻ പട്ടികവർഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ‘കോംപസ്’ കരിയർ ഗൈഡൻസ് ശില്പശാലയും എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും തൊളിക്കോട് ഗ്രാമപഞ്ചായത്ത് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വകുപ്പിന്റെ വാതിലുകൾ ജനങ്ങൾക്കായി എപ്പോഴും തുറന്നിട്ടിരിക്കുകയാണ്. ഏതാവശ്യത്തിനും പൊതുജനങ്ങൾക്ക് നേരിട്ടോ അല്ലാതെയോ ഓഫീസുകളുമായി ബന്ധപ്പെടാം. ലഭിക്കുന്ന അപേക്ഷകൾ…
ബിജെപിയും എൽഡിഎഫും ചേർന്ന് തിരുവനന്തപുരത്തെ ജനങ്ങളെ കബളിപ്പിക്കുന്നു : അഡ്വ KS ശബരീനാഥൻ
സുഗതന്റെ രാജിയുടെ പേരിൽ പരസ്പരം അക്രമം അഴിച്ചുവിട്ട് നാട്ടിലെ ജനങ്ങളെ ബിജെപിയും എൽഡിഎഫും ചേർന്ന് കബളിപ്പിക്കുകയാണ് .LDF ഭരിക്കുമ്പോൾ ഒളിവിൽ കഴിയുന്ന സുഗതനെ അന്നത്തെ സർക്കാർ അറസ്റ്റ് ചെയ്തില്ല എന്ന് മാത്രമല്ല ഏപ്രിൽ അവസാനം നടന്ന നഗരസഭ കൗൺസിലിൽ ഒളിവിൽ കഴിയുന്ന സുഗതന് പങ്കെടുക്കാനുള്ള സൗകര്യം ഒരുക്കിയതും LDF സർക്കാരാണ്. എന്നാൽ സുഗതൻ എന്ന കുറ്റവാളിക്ക് മേൽ kapa ചുമത്തുവാനും അറസ്റ്റ് ചെയ്യുവാനുമുള്ള ആർജ്ജവം കാണിച്ചത് യുഡിഎഫ് സർക്കാരാണ്. ഈ വിഷയത്തിൽ അക്രമം അഴിച്ചുവിട്ട് നാടിന്റെ സമാധാനം…
ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും യോഗ പരിശീലനവും സംഘടിപ്പിച്ചു
കാഞ്ഞങ്ങാട്: കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, പുനർജനി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട് സൗത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും യോഗ പരിശീലനവും സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഹെഡ്‌മാസ്റ്റർ എം ഗിരീശൻ ഉദ്ഘാടനം ചെയ്തു. നാഷണൽ ആയുഷ് മിഷൻ മെഡിക്കൽ ഓഫീസർ ഡോ. ശ്രുതി പി. ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു. ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചും അതിൽ നിന്ന് മുക്തി നേടാനുള്ള മാർഗങ്ങളെക്കുറിച്ച് കുട്ടികൾക്ക് ക്ലാസ്സിൽ വിശദമായി പറഞ്ഞുകൊടുത്തു. തുടർന്ന്…
കൊല്ലം സന്തോഷ് ട്രോഫിയുടേയും റോയ് മാത്യുവുമായുള്ള എന്റെ സൗഹൃദത്തിന്റേയും കിക്കോഫ് ഏതാണ്ടൊരേ കാലത്തായിരുന്നു
ആദ്യത്തേത് ലാൽബഹാദൂർ സ്റ്റേഡിയം മൈതാനത്തെങ്കിൽ രണ്ടാമത്തേത് സുഹൃത്തായ കിഷോറിന്റെ അംബാസഡർ കാറിലാണെന്ന വ്യത്യാസം മാത്രം. അന്നും അറ്റാക്കിംഗിലാണ് റോയിയുടെ കളി; എഴുത്തിൽ മാത്രമല്ല, സംഭാഷണത്തിലും. പന്ത് കിട്ടിയാൽ കാലിൽ വെച്ച് താമസിപ്പിക്കുന്ന ശീലമില്ല. നേരെ വെച്ചലക്കും പോസ്റ്റിലേക്ക്. ഗോളെങ്കിൽ ഗോൾ. ഔട്ടെങ്കിൽ ഔട്ട്. ഗോളായാലും ഇല്ലെങ്കിലും കൂസലില്ല അടിച്ചയാൾക്ക്. പോനാൽ പോകട്ടും പോടാ എന്ന ഭാവം. കലാകൗമുദിയിൽ പത്രപ്രവർത്തനം ആരംഭിച്ചിട്ടേയുള്ളൂ റോയ്. നാല് വർഷം മുൻപ് കേരളകൗമുദിയിൽ ചേർന്ന ഞാനാകട്ടെ ആദ്യത്തെ ഔട്ട് സ്റ്റേഷൻ റിപ്പോർട്ടിംഗിന്റെ ലഹരിയിലും….
കെ പി സി സി വിചാർ വിഭാഗ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രസ്സ് ക്ലബിൽ സംഘടിപ്പിമ്പ സലിം കുമാർ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണമാറ്റത്തിന് അനുസരിച്ച് രാഷ്ട്രീയ പരിവർത്തനത്തിന് വിധേയപ്പെടാത്ത നടനായിരുന്നു സലിംകുമാർ എന്ന് സഹകരണവകുപ്പ് മന്ത്രി എം.ലിജു പറഞ്ഞു. കെ പി സി സി വിചാർ വിഭാഗ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രസ്സ് ക്ലബിൽ സംഘടിപ്പിമ്പ സലിം കുമാർ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഞാൻ കോൺഗ്രസ് ആണെന്ന് യാതൊരു ബുദ്ധിമുട്ടുമില്ലാതെ പ്രഖ്യാപിക്കാൻ അദ്ദേഹത്തിന് ഒരു മടിയും ഇല്ലായിരുന്നു. ആദാമിന്റെ മകൻ അബുവിൽ മെക്കയിൽ പോകുവാൻ ആഗ്രഹിക്കുന്ന ഒരു വിശ്വാസിയുടെ തനിപ്പകർപ്പായി സലിം കുമാർ അഭിനയിച്ചു ജീവിച്ചു. ദൈവ വിശ്വാസത്തിൽ…
കോവളം മണ്ഡലം പ്രസിഡൻ്റ് തെണ്ണൂർ കൊണം ബാബു അധ്യക്ഷതവഹിച്ചു
വിഴിഞ്ഞം ജയകുമാർ, വി.സുധാകരൻ, ചൊവ്വര, സുനിൽ. എ. തിങ്കൾ ഗോപകുമാർ പുല്ലുവിള ജോയ്, പാറക്കുഴി, അനീഷ് കരിച്ചൽ ഗോപാലകൃഷ്ണൻ, എ.സുകുമാരൻ, ടി.ഡി.ശശികുമാർ, അരുമാനൂർ മുരുകൻ, പൂവാർ അഷറഫ്,എം. കെ രഘു,വി. രത്‌നാരാജ്. ടി. വിജയൻ അഡ്വ.എസ്.വിജയകുമാർ,പുല്ലുവിള വിൻസെൻ്റ് തുടങ്ങിയവർ സംസാരിച്ചു.
കൃഷിയിടത്തിലേക്ക് തിരിച്ചുപോവുക പ്രധാനം: മന്ത്രി ടി.സിദ്ദിഖ്
പച്ചക്കറികളിലെ കീടനാശിനി പ്രയോഗം ജീവിതശൈലി രോഗങ്ങളിലേക്ക് നയിക്കുന്ന സാഹചര്യത്തിൽ, കൃഷിയിടത്തിലേക്ക് തിരിച്ചുപോകേണ്ടത് അനിവാര്യമാണെന്ന് കൃഷി വകുപ്പ് മന്ത്രി ടി.സിദ്ദിഖ്. ഉള്ളൂർ കൃഷിഭവന്റെ നേതൃത്വത്തിൽ ചെഞ്ചേരിയിൽ ഒരുക്കിയ പപ്പായ കൃത്യതാകൃഷി മാതൃകാ കൃഷിതോട്ടത്തിലെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിത്തുകളുടെ ശേഷിവികാസം ഏറ്റവും പ്രധാനമാണ്. ഇതിൽ കർഷകർ പറ്റിക്കപ്പെടുന്നില്ലെന്നും പൂർണ തോതിൽ ഉത്പാദനം നടക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുന്നതിന് പ്രത്യേക നടപടിയുണ്ടാകും. ഫ്‌ളാറ്റുകളിലും മട്ടുപ്പാവുകളിലും ആവശ്യമായ കൃഷിചെയ്യുന്നതിനുള്ള പദ്ധതി കൂടുതൽ ആകർഷണീയമാക്കുന്നതിനുള്ള നടപടികൾ വകുപ്പ് സ്വീകരിച്ചുവരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. നഗരപ്രദേശങ്ങളിൽ…
ചെഞ്ചേരിയിൽ പപ്പായ കൃത്യതാകൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു
ഉള്ളൂർ കൃഷിഭവന്റെ നേതൃത്വത്തിൽ ചെഞ്ചേരിയിൽ ഒരുക്കിയ പപ്പായ കൃത്യതാകൃഷി മാതൃകാതോട്ടത്തിലെ വിളവെടുപ്പ് കൃഷിവകുപ്പ് മന്ത്രി ടി.സിദ്ദിഖ് ഉദ്ഘാടനം ചെയ്തു
ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനായി ഡോ. അച്യുത് ശങ്കർ ചുമതലയേറ്റു
തിരുവനന്തപുരം: കേരള സർവകലാശാല മുൻ സീനിയർ പ്രൊഫസറും ഡീനുമായ ഡോ. അച്യുത് ശങ്കർ എസ്. നായർ കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനായി ഇന്ന് (24/06/2026) ചുമതലയേറ്റു. സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച രാവിലെ കൗൺസിൽ ആസ്ഥാനത്ത് എത്തി സർക്കാർ പ്രതിനിധികളുടെയും കൗൺസിൽ ജീവനക്കാരുടെയും സാനിധ്യത്തിൽ അദ്ദേഹം ഔദ്യോഗികമായി ചുമതല ഏറ്റെടുക്കുകയായിരുന്നു. ഡോ. അച്യുത് ശങ്കർ ചുമതലയേൽക്കുന്ന സുപ്രധാന നിമിഷത്തിന് സാക്ഷ്യം വഹിക്കാനും അദ്ദേഹത്തിന് ആശംസകൾ നേരാനുമായി അദ്ദേഹത്തിന്റെ നിരവധി സുഹൃത്തുക്കളും സഹപ്രവർത്തകരും കൗൺസിൽ ആസ്ഥാനത്തു…









