സൂണോസിസ് ദിന സെമിനാർ നടത്തി
Kerala

സൂണോസിസ് ദിന സെമിനാർ നടത്തി

ലോക സൂണോസിസ് ദിനത്തിൻ്റെ ഭാഗമായി കേരള ഗവൺമെൻ്റ് വെറ്ററിനറി ഓഫീസേഴ്‌സ് അസോസിയേഷൻ (കെ ജി വി ഒ എ) കാസർകോട് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കേരളത്തിലുടനീളം ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. കാസർകോട് ജില്ലയിലെ ആദ്യ ബോധവൽക്കരണ ക്ലാസ് കാഞ്ഞങ്ങാട് സൗത്ത് വി എച്ച് എസ് സ്‌കൂളിൽ നടന്നു. സീനിയർ വെറ്ററിനറി സർജനും കെ ജി വി ഒ എ കാസർകോട് ജില്ല പ്രസിഡൻ്റുമായ ഡോ . കാർത്തികേയൻ ഉദ്ഘാടനം ചെയതു

1885 ജൂലൈ 6ന് ലൂയി പാസ്ചർ ആദ്യമായി പേവിഷബാധയ്ക്കുള്ള വാക്സിൻ വിജയകരമായി നൽകിയതിന്റെ സ്മരണയ്ക്കാണ് ഈ ദിനം ആചരിക്കുന്നത്.

“മനുഷ്യനും മൃഗവും: ആരോഗ്യകരമായ സഹവർത്തിത്വം” എന്ന വിഷയത്തിൽ പടന്ന മൃഗാശുപത്രിയിലെ വെറ്ററിനറി സർജൻ ഡോ. സഹാന ക്ലാസിന് നേതൃത്വം നൽകി. കാഞ്ഞങ്ങാട് മൃഗാശുപത്രിയിലെ വെറ്ററിനറി സർജനും കെ ജി വി ഒ എ ജില്ല സെക്രട്ടറിയുമായ ഡോ. ഗോകുൽ രാജ്,
സ്‌കൂൾ പ്രിൻസിപ്പാൾ പി എസ് അരുൺ , എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ആർ മഞ്ജു, കരിയർ മാസ്റ്റർ പി സമീർ സിദ്ദീഖി , അധ്യാപികമാരായ സുബിതാശ്വതി, ശ്യാമിത പി പി, പൂജ കെ , സനിത എസ്, ഏലിയാമ്മ ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.

 

01/07/2026
November 2026
S M T W T F S
1234567
891011121314
15161718192021
22232425262728
2930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav