
കാഞ്ഞങ്ങാട് സൗത്ത് വി എച്ച് എസ് സ്കൂളിലെ വിദ്യാർത്ഥികൾക്കായി ലോക സൂണോസിസ് ദിനാചരണത്തിൻ്റെ ഭാഗമായുള്ള ബോധവൽക്കരണ സെമിനാർ സീനിയർ വെറ്ററിനറി സർജനും കെ ജി വി ഒ എ കാസർകോട് ജില്ല പ്രസിഡൻ്റുമായ ഡോ . കാർത്തികേയൻ ഉദ്ഘാടനം ചെയതു.
“മനുഷ്യനും മൃഗവും ആരോഗ്യകരമായ സഹവർത്തിത്വം” എന്ന വിഷയത്തിൽ പടന്ന മൃഗാശുപത്രിയിലെ വെറ്ററിനറി സർജൻ ഡോ. സഹാന ക്ലാസിന് നേതൃത്വം നൽകി.


