തീരജ്വാല” മുഖ്യമന്ത്രിക്ക്  നിവേദനങ്ങള്‍ നല്കി
Kerala

തീരജ്വാല” മുഖ്യമന്ത്രിക്ക് നിവേദനങ്ങള്‍ നല്കി

തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ പ്രധാനപ്പെട്ട മൂന്നു പ്രശ്നങ്ങള്‍ മുഖ്യമന്ത്രി വി ഡി സതീശന്‍റെ മുന്നില്‍ തീരജ്വാല അംഗങ്ങള്‍ വിശദീകരിച്ചു. ലത്തീന്‍ കത്തോലിക്ക മുക്കുവ സംവരണം അട്ടിമറിക്കുവാന്‍ 1947 എന്ന വർഷം എടുത്തു മാറ്റിക്കൊണ്ട് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ധൃതിപിടിച്ച് ഇറക്കിയ ജിയോ ഉള്‍പ്പെടെ സര്‍ക്കാര്‍ ഇതുവരെ ഇറക്കിയ എല്ലാ ജി ഒ കളും പിന്‍വലിക്കണമെന്നും, 4% ലത്തീൻ കത്തോലിക്ക മുക്കുവ, അഞ്ഞുറ്റിക്കാർക്ക് മാത്രമായി ഉണ്ടായിരുന്ന സംവരണം അതേപടി നിജപ്പെടുത്തണമെന്നും, വിഴിഞ്ഞത്തെ ഒരു കിലോമീറ്റര്‍ തുരങ്കപാത ജനവാസമേഖലയില്‍ നിന്നും മാറ്റി പഴയ അലൈന്‍മെന്‍റ് അനുസരിച്ച് വയല്‍വഴി പു:നക്രമീകരിക്കണമെന്നും, വിഴിഞ്ഞം പോര്‍ട്ടിലെ രൂപതാ അതിജീവന സമരവുമായി ബന്ധപ്പെട്ട് എടുത്ത കേസുകള്‍ മാനുഷീക പരിഗണന നല്കി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് തീരജ്വാല അംഗങ്ങള്‍ മുഖ്യമന്ത്രിക്ക് നിവേദനങ്ങള്‍ നല്കി. ഈ മൂന്നു പ്രശ്നങ്ങളും വളരെ അടിയന്തരമായി പരിഹരിക്കുവാന്‍ മുൻകൈ എടുക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്കി.

ചെയർമാൻ അഡോൾഫ് ജറോം, ജനറൽ സെക്രട്ടറി ഡോ. ഫ്രാൻസിസ് ആൽബർട്ട് , വൈസ് ചെയർമാന്മാരായ ജെയിംസ് റോക്കി, ലീല എം, അഡ്വ ലെഡ്ഗർബാവ, ജോ. സെക്രട്ടറിമാരായ ദേവപ്രസാദ് ജോൺ, ഹെൻട്രി വിൻസെൻ്റ്, ടീന എം, എക്സിക്യൂട്ടീവ് അംഗങ്ങളായ പെട്രീഷ്യ ജോസഫ്, ജോൺ ബോസ്കോ, ലെജിതാൾ, വില്യം ലാന്‍സി, ആന്‍ഡ്രു എഡിസൺ, തങ്കച്ചൻ ഡിക്രൂസ്, ആന്റണി ഗൊണ്‍സാല്‍വസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

15/07/2026
August 2026
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav