Kerala

വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേരു നല്കണം: തമ്പാനൂര്‍ രവി

 

 

കേരളം കണ്ട ഏറ്റവും വലിയ വികസന പദ്ധതിയായി വിഴിഞ്ഞം തുറമുഖ പദ്ധതി മാറുമ്പോള്‍, അതിന്റെ ശില്പി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേര് തുറമുഖത്തിന് നല്കി അദ്ദേഹത്തിന്റെ ചരമവാര്‍ഷികം സാര്‍ത്ഥകമാക്കണമെന്ന് മുന്‍ എംഎല്‍എ തമ്പാനൂര്‍ രവി.

വിഴിഞ്ഞം തുറമുഖത്തിന്റെ പിതൃത്വം തട്ടിയെടുക്കാന്‍ പലരും ശ്രമിക്കുന്നു. ആദ്യമായി ചരക്കുമായി എത്തിയ കപ്പലിനെ സ്വീകരിച്ച സര്‍ക്കാര്‍ ചടങ്ങില്‍നിന്ന് ഉമ്മന്‍ ചാണ്ടിയെ പിണറായി സര്‍ക്കാര്‍ ഒഴിവാക്കി. ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് ഒരക്ഷരം അവിടെ പറയാതിരിക്കാന്‍ പ്രതിപക്ഷ നേതാവിനെപ്പോലും ചടങ്ങില്‍നിന്ന് മാറ്റിനിര്‍ത്തി. ഉമ്മന്‍ ചാണ്ടിയെ തമസ്‌കരിച്ച പിണറായി സര്‍ക്കാരിനെ കഴിഞ്ഞ തെരഞ്ഞെടപ്പില്‍ ജനം തൂത്തെറിഞ്ഞു. വിഴിഞ്ഞം തുറഖമുഖത്തിന്റെ ശില്പിയായ ഉമ്മന്‍ ചാണ്ടിക്ക് തുറമുഖത്തിന്റെ പേരിടാന്‍ യുഡിഎഫ് സര്‍ക്കാര്‍ ഒട്ടും അമാന്തിക്കരുതെന്നും പദ്ധതിയെ വിവാദങ്ങളിലേക്ക് വലിച്ചിഴയക്കരുതെന്നും തമ്പാനൂര്‍ രവി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് താന്‍ മുഖ്യമന്ത്രിക്ക് കത്തുനല്കിയിട്ടുണ്ട്.

വിഡി സതീശന്‍ സര്‍ക്കാരിന്റെ കന്നി ബജറ്റ് ഏറെ ശ്രദ്ധേയമായിരുന്നു. കെആര്‍ ഗൗരിയമ്മയ്ക്കും സിനിമ നടന്‍ സലിം കുമാറിനും സ്മാരകം നിര്‍മിക്കാനുള്ള ബജറ്റ് നിര്‍ദേശം സ്വാഗതര്‍ഹമാണ്. അത്തരമൊരു ക്രിയാത്മകമായ സമീപനം ഉമ്മന്‍ ചാണ്ടിയുടെ കാര്യത്തില്‍ സ്വീകരിക്കണം. ഉമ്മന്‍ ചാണ്ടിയുടെ പൊതുപ്രവര്‍ത്തനത്തിന്റെ കര്‍മഭൂമിയായ തലസ്ഥാന നഗരിയില്‍ അദ്ദേഹത്തിന് ഒട്ടും വൈകാതെ സ്മാരകം നിര്‍മിക്കണം. കേരളം കണ്ട ഏറ്റവും ജനകീയ നേതാവും ക്രാന്തദര്‍ശിയായ മുഖ്യമന്ത്രിയുമായിരുന്നു ഉമ്മന്‍ ചാണ്ടി. ഉമ്മന്‍ ചാണ്ടിക്കൊരു സ്മാരകം ജനങ്ങളുടെ അഭിലാഷമാണെന്ന് തമ്പാനൂര്‍ രവി ചൂണ്ടിക്കാട്ടി.

ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി അദ്ദേഹത്തിന് നല്കാവുന്ന മികച്ച ആദരവാണ്. എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ പരിരക്ഷ നല്കുന്ന സൗജന്യ ഇന്‍ഷ്വറന്‍സ് പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. പ്രാരംഭ ചെലവുകള്‍ക്ക് 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. നിലവിലുള്ള വിവിധ ആരോഗ്യ ഇന്‍ഷ്വറന്‍സുകളും മെഡിക്കല്‍ സഹായ പദ്ധതികളും ഇതില്‍ സംയോജിപ്പിക്കുന്നുണ്ട്. ആരോഗ്യമേഖലയ്ക്ക് ഏറ്റവുമധികം പ്രാധാന്യം നല്കിയത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരായിരുന്നു. ഗര്‍ഭസ്ഥശിശു മുതലുള്ളവര്‍ക്ക് അന്ന് സര്‍ക്കാര്‍ സംരക്ഷണമൊരുക്കി. ആരോഗ്യം അവകാശമാക്കാന്‍ ദേശീയ തലത്തില്‍ ഉമ്മന്‍ ചാണ്ടി ശ്രമം നടത്തുകയും ഇന്ത്യാ മുന്നണിയുടെ പ്രകടനപത്രികയില്‍ അത് ഇടംപിടിക്കുകയും ചെയ്തു. കേരളം കാത്തിരിക്കുന്ന ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി ഒട്ടും വൈകാതെ നടപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് തമ്പാനൂര്‍ രവി ആവശ്യപ്പെട്ടു.

17/07/2026
August 2026
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav