പ്രേംനസീർ സുഹൃത് സമിതി മാധ്യമ പുരസ്‌കാരം കേരള ന്യൂസ്‌ മീഡിയ റിപ്പോർട്ടർ ദീപ സജീവിന് സമ്മാനിച്ചു.
Kerala

പ്രേംനസീർ സുഹൃത് സമിതി മാധ്യമ പുരസ്‌കാരം കേരള ന്യൂസ്‌ മീഡിയ റിപ്പോർട്ടർ ദീപ സജീവിന് സമ്മാനിച്ചു.


തിരുവനന്തപുരം :പ്രേംനസീർ സുഹൃത് സമിതി മാധ്യമ പുരസ്‌കാരം കേരള ന്യൂസ്‌ മീഡിയ റിപ്പോർട്ടർ ദീപ സജീവിന് സമ്മാനിച്ചു. പ്രേംനസീർ സുഹൃത് സമിതി -അരിക്കൽ ആയുർവേദ ആശുപത്രി 8ആമത് പത്ര -ദൃശ്യമാധ്യമ പുരസ്‌കാര സമർപ്പണം നടന്നു. മുൻ എം പി പന്ന്യൻ രവീന്ദ്രന്റെ അദ്ധ്യക്ഷത യിൽ കൂടിയ ചടങ്ങ് കേരള നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.മുതിർന്ന മാധ്യമ പ്രവർത്തകൻ എസ് ആർ ശക്തിധരൻ, മുതിർന്ന മാധ്യമ പ്രവർത്തകനും ജൂറി മെമ്പറുമായ കെ ശ്രീകണ്ഠൻ, കേരള സർവ്വകലാശാല മുൻ അസിസ്റ്റന്റ് രജിസ്ട്രാറും ജൂറി മെമ്പറുമായ റോബിൻ സേവ്യർ, അരിക്കൽ ആയുർവേദ ആശുപത്രി മാനേജിന് ഡയറക്ടർ ഡോ സ്മിത്കുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ തൂഫാൻ ലോഗോ പ്രകാശനം സംസ്ഥാന പോലിസ് മേധാവി രവാദ ചന്ദ്രശേഖർ നിർവഹിച്ചു. പ്രേം സിങ്ങേഴ്സ് അവതരിപ്പിച്ച ഗാനമേളയും നിത്യതി നൃത്തനാട്യ കലാലയ ഭാരതനടനം വിദ്യാപീഠം അവതരിപ്പിച്ച സംഗീത നൃത്തവും ചടങ്ങിന്റെ ഭാഗമായി നടന്നു. പ്രേം നസീർ സുഹൃത് സമിതി വർക്കിങ് പ്രസിഡന്റ്‌ എം എച് സുലൈമാൻ, പ്രേം നസീർ സുഹൃത് സമിതി ഖജാൻജി സുഗത കൃഷ്ണൻ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പ്രേം നസീർ സുഹൃത് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷാ സ്വാഗതവും പ്രേം നസീർ സുഹൃത് സമിതി സംസ്ഥാന പ്രസിഡന്റ്‌ പനച്ചമൂട് ഷാജഹാൻ നന്ദിയും പറഞ്ഞു.

06/08/2026
August 2026
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav