ബാല്യസ്പന്ദനം’ പദ്ധതി ഉദ്ഘാടനം സെപ്റ്റംബർ 2ന്
Kerala

ബാല്യസ്പന്ദനം’ പദ്ധതി ഉദ്ഘാടനം സെപ്റ്റംബർ 2ന്

അങ്കണവാടി കുട്ടികൾക്കായുള്ള ആരോഗ്യപരിശോധനാ പദ്ധതിയായ ‘ബാല്യസ്പന്ദനം’ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 2ന് വനിതാ ശിശു വികസന – തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നിർവഹിക്കും. ഉച്ചയ്ക്ക് 1 മണിക്ക് വട്ടിയൂർക്കാവ് കൊടുങ്ങാനൂരുള്ള കുടുംബാരോഗ്യ കേന്ദ്രത്തിലാണ് ചടങ്ങ്. ആരോഗ്യ-ഭക്ഷ്യസുരക്ഷ-ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ അധ്യക്ഷത വഹിക്കും. ചടങ്ങിൽ കുട്ടികൾക്കായുള്ള വളർച്ചാ നിരീക്ഷണ പരിപാടിയുടെ ഉദ്ഘാടനം തിരുവനന്തപുരം മേയർ വി വി രാജേഷ് നിർവഹിക്കും. അങ്കണവാടി കുട്ടികളുടെ സമഗ്ര ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിനായി നൂറുദിന കർമപദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. വനിതാ ശിശുവികസന വകുപ്പും ആരോഗ്യ കുടുംബക്ഷേമ വകുപ്പും സംയുക്തമായാണ് ബാല്യസ്പന്ദനം പദ്ധതി നടപ്പാക്കുന്നത്.

കേരളത്തിലെ 33,120 അങ്കണവാടികളിലൂടെ സേവനം ലഭിച്ചുവരുന്ന മുഴുവൻ കുട്ടികൾക്കും സമയബന്ധിതമായി ആരോഗ്യ പരിശോധന ഉറപ്പാക്കുകയും. ആവശ്യമായ സാഹചര്യങ്ങളിൽ തുടർചികിത്സയും നിരീക്ഷണവും ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് ഈ ത്രൈമാസ ആരോഗ്യ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ബാല്യസ്പന്ദനം പദ്ധതിയിലൂടെ കുട്ടികളുടെ വളർച്ചയും ആരോഗ്യനിലയും നിരന്തരം നിരീക്ഷിക്കുക, വളർച്ചയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും മറ്റ് ആരോഗ്യപ്രശ്നങ്ങളും പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്തുക. ആവശ്യമായ ആരോഗ്യ സേവനങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുക, തുടർചികിത്സയും നിരീക്ഷണവും ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്.

Screenshot
01/09/2026
November 2026
S M T W T F S
1234567
891011121314
15161718192021
22232425262728
2930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav