ദാരിദ്ര്യത്തിൽ നിന്നും സമൃദ്ധിയിലേക്ക് എന്നത് കുടുംബശ്രീയുടെ മുദ്രാവാക്യം:മന്ത്രി കെ.എം ഷാജി
Kerala

ദാരിദ്ര്യത്തിൽ നിന്നും സമൃദ്ധിയിലേക്ക് എന്നത് കുടുംബശ്രീയുടെ മുദ്രാവാക്യം:മന്ത്രി കെ.എം ഷാജി

#കുടുംബശ്രീയുടെ സംഘടിപ്പിച്ച സർഗ്ഗം 2025′ സാഹിത്യരചന, ഫോട്ടോഗ്രാഫി, വ്‌ളോഗ്‌സ് ആൻഡ് റീൽസ് സംസ്ഥാനതല മത്സര വിജയികൾക്കുള്ള പുരസ്കാരങ്ങൾ മന്ത്രി വിതരണം ചെയ്തു#

ദാരിദ്ര്യത്തിൽ നിന്നും സമൃദ്ധിയിലേക്ക് എന്നതാണ് കുടുംബശ്രീയുടെ മുദ്രാവാക്യമെന്നും അഭിവൃദ്ധിയിലേക്കുള്ള മുന്നേറ്റമാണ് ഇപ്പോൾ നടക്കുന്നതെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി
മന്ത്രി കെ.എം ഷാജി. കുടുംബശ്രീ സംഘടിപ്പിച്ച ‘സർഗ്ഗം 2025’ സാഹിത്യരചന, ‘കുടുംബശ്രീ ഒരു നേർചിത്രം’ ഫോട്ടോഗ്രാഫി, വ്‌ളോഗ്‌സ് ആൻഡ് റീൽസ് മത്സരങ്ങളിൽ വിജയികൾക്കുള്ള പുരസ്കാരങ്ങൾ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നടന്ന ചടങ്ങിൽ മന്ത്രി വിതരണം ചെയ്തു.

അമ്മമാരെ കുറിച്ച് എഴുതുന്ന കഥകള്‍ ഒരിക്കലും എഴുതി തീരാത്ത അനുഭവങ്ങളാണെന്ന് ചടങ്ങിൽ മന്ത്രി പറഞ്ഞു. ജീവിതത്തിന്‍റെ ഉള്‍ക്കാഴ്ചകള്‍ പകര്‍ത്തുന്ന കഥകളും സാമൂഹ്യപുരോഗതി പ്രതിഫലിപ്പിക്കന്ന നേര്‍ച്ചിത്രങ്ങളുമായി സ്ത്രീകള്‍ മുന്നോട്ടു വരുന്നതിലൂടെ സാംസ്കാരിക ശാക്തീകരണത്തിനും വഴിയൊരുങ്ങുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സര്‍ഗം-കഥാരചന മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ മനീഷ എം. മോഹന്‍, സിന്ധു തോമസ്, ഷീബ പി.പി എന്നിവര്‍ക്ക് യഥാക്രമം 20,000, 15,000, 10000 രൂപ വീതം കാഷ് അവാര്‍ഡ്, മെമന്‍റോ,സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്‍പ്പെട്ട പുരസ്കാരം മന്ത്രി കെ.എം.ഷാജി സമ്മാനിച്ചു. പ്രോത്സാഹന സമ്മാനം നേടിയ അനുജ ബൈജു, മൈസൂന ഹാനി, രജന സലി എന്നിവര്‍ക്ക് 2500 രൂപ വീതം ക്യാഷ് അവാര്‍ഡും മെമന്‍റോ,സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്‍പ്പെട്ട പുരസ്കാരവും മന്ത്രി സമ്മാനിച്ചു.

ഫോട്ടോഗ്രാഫി മത്സരം അയല്‍ക്കൂട്ട ഓക്സിലറി വിഭാഗത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ ഷീജ സി.പി, ജെമിനി ബെന്നി, ഹിബാന വി എന്നിവര്‍ക്ക് യഥാക്രമം 25,000, 15,000,10000 രൂപയുടെ ക്യാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും മന്ത്രി സമ്മാനിച്ചു. പ്രോത്സാഹന സമ്മാനം നേടിയ ദീപ്തി പി, സുഷമ ഗോപിനാഥ്, ജസ്ന പാലയ്ക്കല്‍ എന്നിവര്‍ക്ക് 2000 രൂപ വീതം ക്യാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെട്ട പുരസ്കാരം സമ്മാനിച്ചു.

ഫോട്ടോഗ്രഫി പൊതുവിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ കാസര്‍കോട് മൈലാട്ടി ഞെക്ളിയില്‍ സ്വദേശി ദീപേഷ് പുതിയ പുരയില്‍, രണ്ടാം സ്ഥാനം നേടിയ മലപ്പുറം നിലമ്പൂര്‍ സ്വദേശി രജീഷ് നിലമ്പൂര്‍ എന്നിവര്‍ക്ക് യഥാക്രമം 25,000, 15000 രൂപ ക്യാഷ് അവാര്‍ഡ്, ട്രോഫി, സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്‍പ്പെടുന്ന പുരസ്കാരം സമ്മാനിച്ചു. ഈ വിഭാഗത്തില്‍ മൂന്നാം സ്ഥാനം നേടിയ തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി രതീഷ് കുമാര്‍ കഴിഞ്ഞ ആഗസ്റ്റില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചു പോയതിനെ തുടര്‍ന്ന് സഹോദരി രേണുക 10,000 രൂപ ക്യാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടുന്ന പുരസ്കാരം മന്ത്രിയില്‍ നിന്നും സ്വീകരിച്ചു.

ഫോട്ടോഗ്രഫി മത്സരം പൊതു വിഭാഗത്തില്‍ പ്രോത്സാഹന സമ്മാനം നേടിയ തൃശൂര്‍ ചെറുതുരത്തി സ്വദേശി കെ.എ അബ്ദുള്‍ ഖാദര്‍, പാലക്കാട് ഷൊര്‍ണ്ണൂര്‍ സ്വദേശി പ്രമോദ് കെ, ഇടക്കൊച്ചി സ്വദേശി ആന്‍റിണി വി.ഡി, കൊല്ലം പുനലൂര്‍ സ്വദേശി ബോണിയം കലാം എന്നിവര്‍ക്ക് 2000 രൂപ വീതം ക്യാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും മന്ത്രി സമ്മാനിച്ചു.

വ്ളോഗ്സ് മത്സരത്തില്‍ ആദ്യ മൂന്നു സ്ഥാനം നേടിയ മലപ്പുറം കുഴിയണ്ണ സ്വദേശി രതീഷ് ടി, പാലക്കാട് വിളയന്നൂര്‍ സ്വദേശി രത്യുഷ് ആര്‍, എന്നിവര്‍ക്ക് യഥാക്രമം 50,000, 40,000 രൂപയുടെ കാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടുന്ന പുരസ്കാരം മന്ത്രി സമ്മാനിച്ചു.

റീല്‍സ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ജ്യോത്സന വിജിലിന് 25000 രൂപ ക്യാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടുന്ന പുരസ്കാരം മന്ത്രി സമ്മാനിച്ചു.

ചടങ്ങിൽ തദ്ദേശ സ്വയംഭരണവകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ദിവ്യ എസ്.അയ്യര്‍ മുഖ്യാതിഥി ആയിരുന്നു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ വി വിഘ്നേശ്വരി കുടുംബശ്രീ ഡയറക്ടര്‍(ഇന്‍ ചാര്‍ജ്) വിജയശ്രീ എം.എസ്, ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രമേശ് ജി , ജൂറി അംഗങ്ങളായ കെ.എ ബീന, രാധാകൃഷ്ണന്‍ എസ്, കുടുംബശ്രീ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ബി.സേതുരാജ്
എന്നിവർ പങ്കെടുത്തു.

10/09/2026
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav