
തിരുവനന്തപുരം: തിരുവനന്തപുരം
തോന്നയ്ക്കലിൽ കോളേജ് വിദ്യാർഥിക്ക് വെട്ടേറ്റു. സായിഗ്രാം കോളേജിലെ ഡിഗ്രി വിദ്യാർഥി വിഘ്നേഷിനാണ് വെട്ടേറ്റത്. ബസ് കാത്ത് നിൽക്കുമ്പോൾ രണ്ടംഗ സംഘം ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു. പുറത്ത് നിന്ന് വന്ന രണ്ട് പേർ വിഘ്നേഷിന്റെ തലയിൽ അടക്കം വെട്ടുന്നത് വീഡിയോയിൽ കാണാം.
തലയ്ക്ക് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. വിഘ്നേഷിനെ ആദ്യം ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ
പ്രവേശിപ്പിച്ചിരുന്നു. വലിയ മുറിവായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആക്രണത്തിലേക്ക് നയിച്ച കാരണങ്ങൾ വ്യക്തമല്ല.




