
കേരളത്തെയാകെ കണ്ണീരിലാഴ്ത്തിക്കൊണ്ട് ആ കുഞ്ഞു മാലാഖ തന്റെ നാടിനോടും ഈ ലോകത്തോടും അവസാനമായി വിട പറഞ്ഞു. മലയൻകീഴിൽ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസ്സുകാരിയുടെ മൃതദേഹം സംസ്കരിച്ചു.
അഭിജിത്ത്-ക്രിസ്റ്റി ദമ്പതികളുടെ മകൾ ഇവാനയെ ആണ് അമ്മ ക്രിസ്റ്റി അതിദാരുണമായി കൊലപ്പെടുത്തിയത് ഇന്നലെ. ഭർത്താവുമായുണ്ടായിരുന്ന അസ്വാരസ്യങ്ങളാണ് കൊലയിലേക്ക് നയിച്ചതെന്ന് ക്രിസ്റ്റി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.
ക്രിസ്റ്റിയെ ഭർത്താവിന് സംശയമാണെന്നും, ഇതിന്റെ പേരിൽ ഇരുവരും വഴക്കിടുന്നതും പതിവായിരുന്നു. കഴിഞ്ഞ ദിവസവും വഴക്കുണ്ടായി. ഇതേ തുടർന്നാണ് മകളെയും കൊന്ന് ആത്മഹത്യ ചെയ്യാൻ താൻ തീരുമാനിച്ചതെന്ന് ക്രിസ്റ്റി പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.
കൊലപാതകം നടത്തിയതിനു ശേഷം 15 മിനിട്ടോളം ക്രിസ്റ്റി കുഞ്ഞിനൊപ്പം മുറിയിൽ കഴിഞ്ഞെന്നാണ് പ്രാഥമിക വിവരം. ബന്ധുവായ സ്ത്രീ വീട്ടിലെത്തി കതകിൽ തട്ടിവിളിച്ചപ്പോഴാണ് ക്രിസ്റ്റി കതക് തുറന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്




