
കൊല്ലം ബീച്ചിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പോർട്ട് കൊല്ലം ഗലീലിയോ കോളനി സ്വദേശി മനോജ് എന്ന ജോസഫാണ് ആണ് മരിച്ചത്.
ജോസഫും രണ്ട് പെൺമക്കളും കര ഇടിഞ്ഞു തെരയിൽപ്പെടുകയായിരുന്നു. മുന്നറിയിപ്പ് ലംഘിച്ച് കടലിനടുത്ത് നിന്നവരാണ് അപകടത്തിൽപ്പെട്ടത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന 3 ലൈഫ് ഗാർഡുകളും അപകട സമയത്ത് സ്ഥലത്തില്ലായിരുന്നു എന്ന് പ്രദേശവാസികൾ പറഞ്ഞു. അപകടത്തിൽപെട്ട കുട്ടികളെ രക്ഷപ്പെടുത്തിയിരുന്നു. പിന്നാലെ മനോജിനായുള്ള തെരച്ചിൽ ഊർജിതമാക്കിയിരുന്നു.




