കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം; ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.സി. വേണുഗോപാൽ
Kerala

കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം; ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.സി. വേണുഗോപാൽ

തിരുവനന്തപുരം ഡിസിസി ഓഫീസിന്റെ ചില്ലുകൾ കല്ലേറിൽ തകർത്തതും ആനാവൂർ മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ രാത്രിയിൽ അക്രമികൾ തീയിട്ടതും ഉൾപ്പെടെ കോൺഗ്രസിന്റെ പാർട്ടി ഓഫീസുകൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾ പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.

അമിത് ഷായെ കരിങ്കൊടി കാണിച്ചതിന്റെ പേരിൽ ബിജെപി പ്രവർത്തകർ കേരളത്തിൽ നടത്തുന്നത് സമരാഭാസമാണ്. ബിജെപി ഭരിക്കുന്ന ഇന്ത്യയിൽ പ്രതിഷേധിക്കാൻ പോലും സ്വാതന്ത്ര്യമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. എസ്.ഐ.ആർ. വോട്ടർപട്ടിക, പരീക്ഷാ വിവാദം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ദേശീയതലത്തിൽ മുഖം നഷ്ടപ്പെട്ട ബിജെപി കേരളത്തിൽ അക്രമത്തിലൂടെ ജനങ്ങളുടെ സമാധാന ജീവിതം തകർക്കാനാണ് ശ്രമിക്കുന്നത്.

സംഘർഷാന്തരീക്ഷം സൃഷ്ടിക്കുകയും അരാജകത്വം വളർത്തുകയും ചെയ്യുന്ന അക്രമ രീതിയാണ് ബിജെപിയുടേത്. ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. അക്രമങ്ങൾക്ക് നേതൃത്വം നൽകുന്നവർക്കെതിരെയും ശക്തമായ നിയമനടപടി സ്വീകരിക്കാൻ പൊലീസ് തയ്യാറാകണമെന്നും കെസി വേണുഗോപാൽ പറഞ്ഞു.

 

01/10/2026
November 2026
S M T W T F S
1234567
891011121314
15161718192021
22232425262728
2930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav