ജില്ലാ കളക്ടർ അനു കുമാരിക്ക് യാത്രയയപ്പ് നൽകി
Kerala

ജില്ലാ കളക്ടർ അനു കുമാരിക്ക് യാത്രയയപ്പ് നൽകി

തിരുവനന്തപുരം ജില്ലാ കളക്ടറായി സേവനമനുഷ്ഠിച്ച അനു കുമാരിക്ക് സിവിൽ സ്റ്റേഷനിൽ യാത്രയയപ്പ് നൽകി. കളക്ടറേറ്റ് സ്റ്റാഫ് വെൽഫെയർ ആൻഡ് റിക്രിയേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.

ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി എ. പി. അനിൽകുമാർ കളക്ടർ അനു കുമാരിക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു. ജില്ലാ കളക്ടർ എന്ന നിലയിൽ ജീവനക്കാരുടെയും ജനങ്ങളുടെയും മനസിൽ ഇടംപിടിക്കാൻ അനു കുമാരിക്ക് സാധിച്ചുവെന്നും അവരുടെ പ്രവർത്തനം ഏറ്റവും അഭിനന്ദനീയമാണെന്നും മന്ത്രി പറഞ്ഞു.

ജില്ലാ കളക്ടറായി സേവനമനുഷ്ഠിച്ചപ്പോഴുണ്ടായ അനുഭവങ്ങളും ജീവനക്കാർ നൽകിയ പിന്തുണയും ജില്ലാ കളക്ടർ മറുപടി പ്രസംഗത്തിൽ ഓർത്തെടുത്തു. സഹാനുഭൂതിയോടെ ജീവനക്കാരെയും ജനങ്ങളെയും സമീപിക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്നും ഭാഷ പഠിച്ചെടുക്കാനും വിവാദങ്ങളില്ലാതെ പ്രവർത്തനങ്ങൾ ഭംഗിയായി പൂർത്തിയാക്കാനും സഹപ്രവർത്തകരുടെ സഹകരണം ഏറെ സഹായിച്ചുവെന്ന് അവർ പറഞ്ഞു.

32 വർഷത്തെ സേവനത്തിനു ശേഷം റവന്യൂ റിക്കവറി വിഭാഗത്തിൽ ജൂനിയർ സൂപ്രണ്ടായി വിരമിച്ച ജെ.അജിക്കും മന്ത്രി ഉപഹാരം സമ്മാനിച്ചു.

ചടങ്ങിൽ എ ഡി എം നിസ എ, സബ് കളക്ടർ സ്വാതി മോഹൻ റാത്തോഡ്, അസിസ്റ്റന്റ് കളക്ടർ വിഷ്നോയ് ദിനേശ് ഹപുരാം, ഡെപ്യൂട്ടി കളക്ടർമാർ, കളക്ടറേറ്റ് – സിവിൽ സ്റ്റേഷൻ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

01/10/2026
November 2026
S M T W T F S
1234567
891011121314
15161718192021
22232425262728
2930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav