
തൃശൂരിൽ സംസ്ഥാന സ്കൂൾ ഗെയിംസ് വേദിയിലെ താത്കാലിക മേൽക്കൂര തകർന്ന് അപകടം; പത്തോളം വിദ്യാർത്ഥികൾക്ക് പരിക്ക്
*തൃശൂർ:* സംസ്ഥാന സ്കൂൾ കായികമേളയുടെ മത്സരങ്ങൾ നടക്കുന്ന തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ താത്കാലിക മേൽക്കൂര തകർന്ന് അപകടം.
ഇന്ന് (ഒക്ടോബർ 1) വൈകിട്ട് കനത്ത കാറ്റിലും മഴയിലുമാണ് അപകടമുണ്ടായത്. മത്സരവേദിക്ക് മുകളിൽ താത്കാലികമായി കെട്ടിയിരുന്ന ഷീറ്റുകൾ കാറ്റിൽ പറന്നുപോവുകയായിരുന്നു.
അപകടത്തിൽ പത്തോളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായി റിപ്പോർട്ട്. നീന്തൽ, പവർ ലിഫ്റ്റിംഗ് ഉൾപ്പെടെയുള്ള മത്സരങ്ങളാണ് തൃശൂരിൽ നടന്നുവരുന്നത്.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ചയുണ്ടായതായി ആക്ഷേപം ഉയർന്നിട്ടുണ്ട്.





