
തകർത്തത് SFI, പുനസ്ഥാപിച്ചത് യൂത്ത് കോൺഗ്രസ് — കൗതുകമായി കോടിയേരിയുടെ ഫ്ലക്സ്
SFI പ്രകടനത്തിനിടെ തകർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പുനസ്ഥാപിച്ചു. രാഷ്ട്രീയ എതിരാളിയുടെ നേതാവിന്റെ ഫ്ലക്സ് തന്നെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പുനസ്ഥാപിച്ചത് ശ്രദ്ധേയമായി. സംഭവത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു.





