
ഏഷ്യന്‍ ഗെയിംസ് അമ്പെയ്ത്തില്‍ ഉന്നം പിഴയ്ക്കാതെ ഇന്ത്യൻ കൗമാരക്കാരി. വനിതകളുടെ റിക്കര്‍വ് വിഭാഗത്തിൽ സ്വർണം നേടി 17 കാരിയായ കുംകും മൊഹോദാണ് ചരിത്രം കുറിച്ചത്. ഈ വിഭാഗത്തിൽ ഇന്ത്യ ആദ്യമായാണ് സ്വർണം നേടുന്നത്. ഫൈനലില്‍ ദക്ഷിണ കൊറിയന്‍ താരം ഒഹ് യെജിനെ പരാജയപ്പെടുത്തിയാണ് കൗമാരക്കാരിയുടെ സുവർണ നേട്ടം. മത്സരം അവസാനിച്ചപ്പോൾ 5-5 എന്ന നിലയിൽ സമനിലയായതിനെ തുടർന്ന് നടന്ന ഷൂട്ട് ഓഫിലാണ് 17മത്തെ സ്വർണം ഇന്ത്യൻ അക്കൗണ്ടിലെത്തിച്ചത്. ഷൂട്ട് ഓഫിൽ 10-8 നായിരുന്നു താരത്തിൻ്റെ വിജയം.
നേരത്തെ വനിതകളുടെ റിക്കര്‍വ് ടീം വിഭാഗത്തിലും സ്വർണം നേടിയ താരത്തിൻ്റെ രണ്ടാം മെഡൽ നേട്ടമാണിത്. ചരിത്ര വിജയത്തോടെ ലോസ് ഏഞ്ചലസ് ഒളിംപിക്സിനും കുംകും യോഗ്യത ഉറപ്പാക്കി
നിലവിൽ ഏഷ്യന്‍ 17 സ്വര്‍ണം, 25 വെള്ളി, 35 വെങ്കലം മെഡലുകളുമടക്കം 77 മെഡലുകളുമായി അഞ്ചാം സ്ഥാനത്താണ് ഇന്ത്യ.





