മുട്ടത്തറ സ്വദേശിനി 16 കാരിയെ ഇന്നലെ മുതൽ കാൺമാനില്ല. തിരുവനന്തപുരം കിഴക്കേകോട്ടയിലെ രാമചന്ദ്ര ടെക്സ്റ്റൈയിൽസ് പരിസരത്ത് കണ്ടതായി സിസിടിവി ദൃശ്യങ്ങളുണ്ട്. രക്ഷിതാക്കൾ ഫോർട്ട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ ദയവായി 89210641301 (ബിജു. കുട്ടിയുടെ അച്ഛൻ) അറിയിക്കാൻ താഴ്മയായി അഭ്യർഥിക്കുന്നു
കൊല്ലത്ത് ഭിന്നശേഷിക്കാരനായ യുവാവിനോട് ക്രൂരത: ഇലക്ട്രിക് വീൽചെയറിൽ സഞ്ചരിക്കവേ കാറിടിച്ച് വീഴ്ത്തി
കൊല്ലത്ത് ഇലക്ട്രിക് വീൽചെയറിൽ സഞ്ചരിച്ച ഭിന്നശേഷിക്കാരനായ യുവാവിനെ കാറിടിച്ച് വീഴ്ത്തി ക്രൂരത. അപകടത്തിൽ കൊല്ലം ശൂരനാട് സ്വദേശി ജാസ്മീറിന് മുഖത്തും ശരീരത്തിലും പരിക്കേറ്റു. സംഭവം ചോദ്യം ചെയ്ത ജാസ്മീറിന്റെ ബന്ധു റിയാസിന് എതിരെയും കാർ യാത്രക്കാരൻ ക്രൂരമായി മർദിച്ചു. ഇതു സംബന്ധിച്ച് പരാതി നൽകിയിട്ടും നടപടിയില്ലെന്ന് ആക്ഷേപവും ശക്തമാണ്. അപകട സമയത്ത് കാർ ഓടിച്ചത് ലീഗ് നേതാവിന്റെ മകനാണെന്നാണ് വിവരം. കാർ റോങ്ങ് സൈഡിൽ ആയിരുന്നു. എന്നാൽ കാർ ഓടിച്ച നാദിർഷായുടെ പരാതിയിൽ അഞ്ചുപേർക്കെതിരെ കേസെടുത്ത് പോലീസ്.
പിന്നണി ഗായകൻ ജി വേണുഗോപാലിൻറെ അമ്മ അന്തരിച്ചു
പിന്നണി ഗായകൻ ജി വേണുഗോപാൽന്റെ മാതാവും പരേതനായ R. ഗോപിനാഥൻ നായരുടെ സഹധർമിണിമായ ശ്രീമതി കെ സരോജിനി അമ്മ (94), Rtd Professor & Head of dept of Music, വിമൻസ് കോളേജ് , തിരുവനന്തപുരം , പറൂർ ഹൌസ്, ഫോറെസ്റ്റ് ഓഫീസ് ലയിൻ, വഴുതക്കാട്, (സി ലയിൻ 34), 28 ഓഗസ്റ്റ് 2026 വൈകുന്നേരം 4pm ദിവംഗതയായ വിവരം വ്യസനസമേതം അറിയിക്കുന്നു. നാളെ (29/08/2026) 1pm സംസ്കാരചടങ്ങുകൾ. ശാന്തി കവാടം, തിരുവനന്തപുരം.
ലോക കൊതുകുദിനവും ദേശീയ നേത്രദാന പക്ഷാചരണത്തിൻ്റെയും ജില്ലാതല ഉദ്ഘാടനം മന്ത്രി കെ.എ. തുളസി
കാഴ്ചയില്ലാത്തവരുടെ ജീവിതത്തിലേക്ക് വെളിച്ചം പകരാൻ നേത്രദാനം പ്രോത്സാഹിപ്പിക്കണമെന്ന് മന്ത്രി കെ. എ. തുളസി* കാഴ്ചയില്ലാത്തവരുടെ ജീവിതത്തിലേക്ക് വെളിച്ചം പകരാൻ നേത്രദാനം പ്രോത്സാഹിപ്പിക്കണമെണ് പട്ടികജാതി, പട്ടികവർഗ, പിന്നാക്കക്ഷേമ വികസന വകുപ്പ് മന്ത്രി കെ. എ. തുളസി. കാഴ്ചവൈകല്യങ്ങൾ തിരിച്ചറിഞ്ഞ് കൃത്യമായ നേത്രചികിത്സ ലഭ്യമാക്കണം . നേത്രം ദാനം ചെയ്യുന്നതിലൂടെ മറ്റൊരാളുടെ ജീവിതത്തിലേക്കാണ് ദാതാവ് പ്രകാശം പരത്തുന്നതെന്നും അവർ പറഞ്ഞു .ലോക കൊതുകു ദിനാചരണ ത്തിന്റെയും ദേശീയ നേത്രദാന പക്ഷാചരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പ്രാദേശികതലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ…
മതേതരത്വവും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കപ്പെടണം: മന്ത്രി റോജി എം. ജോൺ ജില്ലാ ആസ്ഥാനത്ത് നിറപ്പകിട്ടാർന്ന സ്വാതന്ത്ര്യ ദിനാഘോഷം
രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളായ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കപ്പെടണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ പറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകൾ നീണ്ട ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നും ധീര ദേശാഭിമാനികളുടെ ത്യാഗോജ്ജ്വലമായ പോരാട്ടങ്ങളിലൂടെയും രക്തസാക്ഷിത്വത്തിലൂടെയുമാണ് രാജ്യം സ്വാതന്ത്ര്യം നേടിയത്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധ വിപ്ലവങ്ങൾ നടന്നപ്പോൾ, മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ അഹിംസയിലധിഷ്ഠിതമായ സമരമുറയിലൂടെ ഇന്ത്യ സ്വാതന്ത്ര്യം നേടിയത്…
ടൂറിസം പ്രൊഫഷണൽസ് ക്ലബ് സംഘടിപ്പിക്കുന്ന ‘സൊമാതീരം ഷൂട്ട് ദ റെയിൻ 2026’ മൺസൂൺ സോക്കർ ഫെസ്റ്റിന്റെ ഉദ്ഘാടന ചടങ്ങിൽ ടൂറിസം മന്ത്രി പി. സി വിഷ്ണുനാഥ് പെനാൽറ്റി കിക് ചെയ്യുന്നു.
*ടൂറിസം രംഗത്തെ വെല്ലുവിളികൾ നേരിടാൻ സജ്ജരാകണം: മന്ത്രി പി. സി. വിഷ്ണുനാഥ്* ടൂറിസം രംഗത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പുതിയ മത്സരങ്ങളെയും വെല്ലുവിളികളെയും നേരിടാൻ അത്യാധുനിക സാങ്കേതികവിദ്യകളും അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളും കേരളത്തിലേക്ക് കൊണ്ടുവരേണ്ടതുണ്ടെന്നും അതിനായി നമ്മൾ പൂർണ്ണ സജ്ജരാകണമെന്നും ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് പറഞ്ഞു. ടൂറിസം വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ടൂറിസം പ്രൊഫഷണൽ ക്ലബ്ബ് മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ‘സോമതീരം ഷൂട്ട് ദ റെയിൻ 2026’ മൺസൂൺ സോക്കർ ഫെസ്റ്റ്…
പ്രവാസി കേരളീയരുടെ പരാതികൾ ഇനി ഓൺലൈനായി സമർപ്പിക്കാം
*പ്രവാസി കേരളീയരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും ക്ഷേമത്തിനാവശ്യമായ പരിഹാരമാർഗങ്ങൾ നിർദേശിക്കുന്നതിനുമായി രൂപീകരിച്ച പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷന്റെ നവീകരിച്ച* *വെബ്സൈറ്റിന്റെയും ഓൺലൈൻ പരാതി പരിഹാര സംവിധാനത്തിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിച്ചു* സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു ഉദ്ഘാടനം. 2015ലെ പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷൻ ആക്ട് പ്രകാരമാണ് കമ്മീഷൻ രൂപീകരിച്ചത്. പുതിയ വെബ്സൈറ്റ് നിലവിൽ വന്നതോടെ പ്രവാസികളായ കേരളീയർക്കും അവരുടെ ആശ്രിതർക്കും കമ്മീഷനിൽ പരാതികൾ ഓൺലൈനായി സമർപ്പിക്കാനും പരാതി പരിഹാര സംവിധാനത്തിന്റെ സേവനം…
_ഓണക്കാല യാത്രകൾ_ *പാക്കേജുകളുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ
ഓണക്കാലം ആഘോഷമാക്കാൻ ആകർഷകമായ യാത്ര പാക്കേജുകളുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ. ഓഗസ്റ്റ് 19 മുതൽ സെപ്റ്റംബർ 7 വരെ 31 യാത്രകളാണ് ഒരുക്കിയിട്ടുള്ളത്. വള്ളസദ്യ ഉൾപ്പെടുന്ന പഞ്ചപാണ്ഡവ ക്ഷേത്രങ്ങളിലേക്ക് ആരംഭിക്കുന്ന ഓണക്കാല യാത്രയിൽ അഞ്ചു മഹാവിഷ്ണു ക്ഷേത്രങ്ങളിലെ ദർശനവും ആറന്മുള വള്ളസദ്യയും, ആറന്മുള കണ്ണാടി നിർമ്മാണവും തൃക്കാക്കുടി ഗുഹ ക്ഷേത്രവും ഉൾപ്പെടുന്നു. 910 രൂപയാണ് നിരക്ക്. ഓഗസ്റ്റ് 19,29 സെപ്റ്റംബർ 1,7,11 എന്നീ തീയതികളിൽ ആണ് യാത്ര പുറപ്പെടുക. ജില്ലയിൽ നിന്നുള്ള ആദ്യ ഹൈദരാബാദ് യാത്ര…
ഇന്ത്യൻ വ്യോമസേനാ ബാൻഡ് ടീം അവതരിപ്പിക്കുന്ന സംഗീത വിരുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ
80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി, ഇന്ത്യൻ പ്രതിരോധ സേനകളും മറ്റ് സായുധ സേനകളും രാജ്യമെമ്പാടും ബാൻഡ് പ്രകടനം അവതരിപ്പിക്കുന്നു. തിരുവനന്തപുരം ദക്ഷിണ വ്യോമസേനയുടെ ആഭിമുഖ്യത്തിൽ, ഇന്ത്യൻ വ്യോമസേന ഓഗസ്റ്റ് 12, 13 തീയതികളിൽ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ബാൻഡ് പ്രകടനം സംഘടിപ്പിക്കും.. ഓഗസ്റ്റ് 12-ന് ഫുൾ ഡ്രസ് റിഹേഴ്സലും ഓഗസ്റ്റ് 13-ന് ഫൈനൽ പ്രകടനവുമാണ് നടത്തുക. സംഗീതത്തിന്റെ ശക്തിയിലൂടെ രാഷ്ട്രാഭിമാനവും ദേശീയ ഐക്യ ബോധവും വളർത്തുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. കൃത്യത, ഒരുമ, വൈകാരിക അവതരണം എന്നിവയ്ക്ക് പേരുകേട്ട…
രക്ഷാപ്രവര്ത്തനത്തിനിടെ മരിച്ചരാജേഷിന്റെ വീട്ടില് രമേശ് ചെന്നിത്തലയെത്തി.
തിരുവനന്തപുരം :കണ്ണൂർ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ വെടിഞ്ഞ ആർ. രാജേഷിന്റെ വീട്ടിലെത്തി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. രാജേഷിന്റെ ആശ്രിതര്ക്ക് സര്ക്കാര് ജോലി നല്കുന്നകാര്യം മന്ത്രിയോഗത്തില് എടുക്കമെന്ന് രമേശ് ചെന്നിത്തല പിന്നീട് വ്യക്തമാക്കി. രാജേഷിന്റെ വീടു നന്നാക്കുന്ന കാര്യത്തില് സര്ക്കാര് തിരുമാനമെടുത്തിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മൃതദേഹത്തോട് അനാദരവ് കാണിച്ചുവെന്ന ആരോപണം അന്വേഷിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.











