* വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന് തുടർച്ചയായ ശിക്ഷ; നാല് കേസുകളിൽ കുറ്റക്കാരൻ, 47 വർഷം കഠിനതടവും പിഴയും തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിനെത്തിയ വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസുകളിൽ വള്ളക്കടവ് ശ്രീവരാഹം സ്വദേശിയും ക്രിക്കറ്റ് കോച്ചുമായ മനു എം. (40) നാല് കേസുകളിൽ കുറ്റക്കാരനാണെന്ന് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി കണ്ടെത്തി. നാലാമത്തെ കേസിൽ പ്രതിക്ക് 47 വർഷം കഠിന തടവും 79,000 രൂപ പിഴയും കോടതി വിധിച്ചു. നേരത്തെ രണ്ട് കേസുകളിൽ ശിക്ഷിക്കപ്പെട്ട പ്രതി,…
*ജില്ലയിൽ 95.7% കുട്ടികൾക്ക് പൾസ് പോളിയോ തുള്ളി മരുന്ന് നൽകി*
ജില്ലയിൽ പൾസ് പോളിയോ തുള്ളിമരുന്ന് 1,72,042 കുട്ടികൾക്ക് വിതരണം ചെയ്തു. 95.7% കുട്ടികളാണ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായത്. ജില്ലയിൽ 2139 ബൂത്തുകൾ മുഖേന അഞ്ചുവയസിന് താഴെയുള്ള 1,79,595 കുട്ടികളെയാണ് ലക്ഷ്യം വെച്ചത്. പോളിയോ ദിനത്തിൽ മരുന്ന് നൽകാൻ സാധിക്കാത്ത കുട്ടികൾക്കായി തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പരിശീലനം ലഭിച്ച വോളണ്ടിയർമാർ ഭവന സന്ദർശനം നടത്തി തുള്ളിമരുന്ന് നൽകും.
ഓപ്പറേഷൻ തൂഫാൻ
ലഹരി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി കേരള പോലീസ് സംസ്ഥാനത്തുടനീളം ശക്തമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടരുന്നു… ലഹരിവിപത്തിനെ തടയാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗം ബോധവൽക്കരണമാണ്. ലഹരിയുടെ മാരകമായ പാർശ്വഫലങ്ങളെക്കുറിച്ച് കൃത്യമായ അറിവ് നൽകുന്നതിലൂടെ മാത്രമേ, ആളുകൾ പ്രത്യേകിച്ച് യുവാക്കൾ, ഇതിലേക്ക് ആകർഷിക്കപ്പെടുന്നത് തുടക്കത്തിലേ തടയാൻ സാധിക്കൂ. ഇതുവരെ: 🔹 5472 Awareness Classes 🔹 2698 Programmes Conducted 🔹 2158 SPG/CPG Activities 🔹 257 Persons Counselled 🔹 15 Persons Rehabilitated “ലഹരിക്കെതിരെ…
കോവളം :ടീം വിഴിഞ്ഞം സൊസൈറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരിക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥി വിദ്യാർത്ഥിനികളെ ആദരിച്ചു
ടീം വിഴിഞ്ഞം പ്രസിഡന്റ് സാദിക്കിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങ് മുൻ പ്രസിഡന്റ് സഫറുള്ള ഖാൻ ഉദ്ഘാടനം ചെയ്തു. ജലീൽ, തൈവിളാകം, സെയ്‌ദ്, അലി, ഇബ്രാഹിം, അസീസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ടീം വിഴിഞ്ഞം സെക്രട്ടറി നൗഷാദ് സ്വാഗതവും വിഴിഞ്ഞം ആസാദ് സ്മാരക ഗ്രന്ഥ ശാല പ്രസിഡന്റ് ഹനീഫ നന്ദിയും പറഞ്ഞു.
കാഞ്ഞങ്ങാട് സൗത്ത് വി.എച്ച്.എസ്. സ്‌കൂളിലെ അധ്യാപകർ രക്തദാനം നടത്തി
കാഞ്ഞങ്ങാട്_: ദേശീയ രക്തദാന ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് സൗത്ത് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പൽ, ഹെഡ്മാസ്റ്റർ ഉൾപ്പെടെയുള്ള അധ്യാപകർ രക്തം ദാനം ചെയ്തു. സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ രക്തബാങ്കിൽ വെച്ചായിരുന്നു രക്തദാനം. വിഎച്ച് എസ് ഇ പ്രിൻസിപ്പൽ പി എസ് അരുൺ, ഹെഡ്മാസ്റ്റർ എം ഗിരീശൻ, അധ്യാപകരായ സി എം പ്രജീഷ്, കെ പി രഞ്ജിത്, തുടങ്ങിയവർക്കൊപ്പം നിരവധി രക്ഷിതാക്കളും സന്നദ്ധ രക്ത ദാതാക്കളും…
മെമ്പർ ഷിപ്പ് ക്യാമ്പെയിൻ ഉത്ഘാടനംചെയ്തു
മൃഗസംരക്ഷണ വകുപ്പിലെ സാങ്കേതിക വിഭാഗം ജീവനക്കാരുടെ സംഘടനയായ കേരള ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടേഴ്സ് അസോസിയേഷൻ മെമ്പർ ഷിപ്പ് ക്യാമ്പെയിൻ സംസ്ഥാന പ്രസിഡന്റ് ദുനിംസ് രിയാസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി വി. മനോജ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ലിജിജോസ് അധ്യക്ഷത വഹിച്ചു. പ്രശാന്ത് എസ് വി, കൃഷ്ണദാസ് വി, ഷാജി പി ജി, അബ്ദുൽ സലാം, മുകേഷ് ബി, നജീബ് ഇ, അഡ്വ. ഷാജു, ലോറന്‍സ് തെക്കൂടന്‍,മോഹന്‍ദാസ്,വേണുഗോപാലന്‍,ബാബു സി എച്ച് എന്നിവർ സംസാരിച്ചു. ലിജോ പോൾ…
വർഷംതോറും എന്റെ നാട് ചാരിറ്റി പാച്ചല്ലൂർ നടത്തിവരാറുള്ള എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് പഠനോത്സവം2026
വർഷംതോറും എന്റെ നാട് ചാരിറ്റി പാച്ചല്ലൂർ നടത്തിവരാറുള്ള എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് പഠനോത്സവം2026 എന്ന പേരിൽ 3.6.2026 ബുധനാഴ്ച പാച്ചല്ലൂർ എൽ പി എസ് വെച്ച് നടത്തുകയായിരുന്നു അന്ന് എത്താൻ കഴിയാത്ത കുട്ടിക്ക് 26.6.2026 വെള്ളിയാഴ്ച വൈകുന്നേരം. 5. 30ന് വീടുകളിൽ ചെന്ന് ആദരിച്ചു യദു കൃഷ്ണ മുനീർ പന്നമൂട്ടിൽ ഫൈസൽ അഞ്ചാം കല്ല്.സുരേന്ദ്രൻ പാച്ചല്ലൂർ സെന്റർ ബ്രാഞ്ച് സെക്രട്ടറി എന്നിവർ പങ്കെടുത്തു
ദേശീയ പോളിയോ നിർമ്മാർജ്ജന പരിപാടിക്ക് തുടക്കം കുറിച്ചു
ദേശീയ പോളിയോ നിർമ്മാർജ്ജന പരിപാടിലെക് വർഷംതോറും നൽകിവരുന്ന നോട്ടീസ് ഈ വർഷവും റസിഡൻസ് അസോസിയേഷൻ. എന്റെ നാട് ചാരിറ്റി മുൻ പ്രസിഡന്റ് ശ്രീകണ്ഠൻ നായർ. കുടുംബ ആരോഗ്യ കേന്ദ്രം തിരുവല്ലം ഹെൽത്ത് ഇൻസ്പെക്ടർ മിനി സുരാജ് നൽകി ഉദ്ഘാടനം ചെയ്യുന്നു. ഒപ്പം നവാസ്. സുചിത്ര വി കെ.ഡോ.ദിപിൻ. എന്റെ നാട് ചാരിറ്റി ചെയർമാൻ ഫൈസൽ അഞ്ചാം കല്ല് മറ്റു സഹപ്രവർത്തകർ
മന്നൂർക്കോണം, ചിറ്റീപ്പാറ ഉന്നതികളിൽ നേരിട്ടെത്തി മന്ത്രി കെ.എ.തുളസി
തൊളിക്കോട് ഗ്രാമപഞ്ചായത്ത് പരിധിയിലുൾപ്പെടുന്ന മന്നൂർക്കോണം, ചെറുവക്കോണം, ചിറ്റീപ്പാറ ഉന്നതികൾ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വികസന വകുപ്പ് മന്ത്രി കെ.എ. തുളസി സന്ദർശിച്ചു. മേഖലയിലെ പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനവും വിവിധ വികസന പദ്ധതികളുടെ പുരോഗതിയും വിലയിരുത്തുന്നതിന്റെ ഭാഗമായായിരുന്നു മന്ത്രിയുടെ സന്ദർശനം. ഉന്നതികളിലെ വീടുകൾ സന്ദർശിച്ച മന്ത്രിയുമായി മൂപ്പന്മാരും പ്രൊമോട്ടർമാരും പ്രദേശവാസികളും സംസാരിച്ചു. കുടിവെള്ളം, റോഡ് ഉൾപ്പെടെയുള്ള വിഷയങ്ങൾ പ്രദേശവാസികൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. വിഷയങ്ങളിൽ സമയബന്ധിതമായ ചർച്ചകളിലൂടെയും അടിയന്തര ഇടപെടലുകളിലൂടെയും പരിഹാരം കാണുമെന്ന് മന്ത്രി ഉറപ്പുനൽകി. മന്നൂർക്കോണം എ.കെ.ജി നഗറിലെ…
സേവനങ്ങൾ സമയബന്ധിതമായി നടപ്പാക്കും;വകുപ്പിന്റെ വാതിലുകൾ ജനങ്ങൾക്കായി തുറന്നിട്ടിരിക്കുന്നുവെന്ന് മന്ത്രി കെ.എ. തുളസി
ജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ സമയബന്ധിതമായി നടപ്പാക്കാൻ വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്നും പൊതുജനസേവനത്തിന് പരിധികളുണ്ടാകരുതെന്നും പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വികസന വകുപ്പ് മന്ത്രി കെ.എ. തുളസി. കുടുംബശ്രീ ജില്ലാ മിഷൻ പട്ടികവർഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ‘കോംപസ്’ കരിയർ ഗൈഡൻസ് ശില്പശാലയും എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും തൊളിക്കോട് ഗ്രാമപഞ്ചായത്ത് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വകുപ്പിന്റെ വാതിലുകൾ ജനങ്ങൾക്കായി എപ്പോഴും തുറന്നിട്ടിരിക്കുകയാണ്. ഏതാവശ്യത്തിനും പൊതുജനങ്ങൾക്ക് നേരിട്ടോ അല്ലാതെയോ ഓഫീസുകളുമായി ബന്ധപ്പെടാം. ലഭിക്കുന്ന അപേക്ഷകൾ…










