Kerala

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

 

മലയാള സിനിമ ലോകം ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കിയ ഭ്രമയുഗം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് മറ്റൊരു നാഷണൽ അവാർഡ് മമ്മൂട്ടി കൊണ്ടുവന്നു. ഇത് നാലാം തവണയാണ് മമ്മൂട്ടിക്ക് ദേശീയ അവാർഡ് ലഭിക്കുന്നത്. ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയെയും ചാത്തനേയും വെള്ളിത്തിരയിൽ അവിസ്മരണീയമാക്കിയതിനാണ് മമ്മൂട്ടിക്ക് പുരസ്കാരം. ഇതോടെ ഒരു മികച്ച നടന് ഏറ്റവും കൂടുതൽ ദേശീയ പുരസ്കാരം നേടുന്ന റെക്കോർഡിന് ഒപ്പം മമ്മൂട്ടി എത്തി. അമിതാബ് ബച്ചൻ 4 തവണ നേടി.

ചിത്രത്തിലെ പ്രകടനത്തിന് നേരത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും മമ്മൂട്ടി സ്വന്തമാക്കിയിരുന്നു. കൂടാതെ ഭ്രമയുഗം മികച്ച ഛായാ​ഗ്രഹണത്തിനുള്ള പുരസ്കാരവും കരസ്ഥമാക്കിയിരുന്നു. ഭ്രമയുഗത്തിലെ മികച്ച പ്രകടനത്തിലൂടെ മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. മമ്മൂട്ടിയുടെ നാലാം ദേശീയ പുരസ്കാരമാണിത്. നേരത്തെ മതിലുകൾ, ഒരു വടക്കൻ വീരഗാഥ, പൊന്തന്മാട, വിധേയൻ, ഡോ. ബാബാസാഹേബ് അംബേദ്ക്കർ എന്നീ ചിത്രങ്ങളിലൂടെ മൂന്ന് തവണയാണ് മികച്ച നടനുള്ള ദേശീയ പുരസ്കാരം മമ്മൂട്ടി സ്വന്തമാക്കിയത്.

രണ്ടുപേരാണ് ഇത്തവണ മികച്ച നടനുള്ള പുരസ്കാരം നേടിയിരിക്കുന്നത്. നടൻ മമ്മൂട്ടിക്കും കാർത്തിക് ആര്യനുമാണ് പുരസ്കാരങ്ങൾ. 2024 ജനുവരി 1 മുതൽ ഡിസംബർ 31 വരെ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) സർട്ടിഫിക്കറ്റ് നേടിയ ചിത്രങ്ങളാണ് ഇത്തവണ പുരസ്‌കാരത്തിനായി പരിഗണിച്ചിട്ടുള്ളത്. മലയാളി സംവിധായകൻ ജയരാജിന്റെ നേതൃത്വത്തിലുള്ള 11 അംഗ ജൂറിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. 24 ഭാഷകളിൽ നിന്നുമായി 161 നോൺ ഫീച്ചർ സിനിമകൾ കണ്ട ശേഷമാണ് ജൂറി വിജയികളെ തിരഞ്ഞെടുത്തത്. ഫീച്ചർ ഫിലിം വിഭാഗത്തിൽ 400 ലേറെ ചിത്രങ്ങൾ മത്സര രംഗത്തുണ്ടായി.

18/07/2026
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav