Month: November, 2026

അഗ്നിവീർ സേവനത്തിൽ പുതിയ മാറ്റങ്ങൾ; സ്ഥിരം സൈനികരാകാൻ കൂടുതൽ അവസരങ്ങൾ
Kerala

അഗ്നിവീർ സേവനത്തിൽ പുതിയ മാറ്റങ്ങൾ; സ്ഥിരം സൈനികരാകാൻ കൂടുതൽ അവസരങ്ങൾ

തിരുവനന്തപുരം: അഗ്നിവീർ പദ്ധതിയുടെ ഭാഗമായി സേവനകാലാവധി നീട്ടുന്നവർക്ക് മികച്ച ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് ദക്ഷിണ വ്യോമസേനാ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എയർ വൈസ് മാർഷൽ മാലുക് സിങ്. കാലാവധി നീട്ടുന്ന അഗ്നിവീറുകൾക്ക് ഉയർന്ന വേതനം, മെച്ചപ്പെടുത്തിയ സേവാനിധി പാക്കേജ്, സീനിയോറിറ്റി ആനുകൂല്യങ്ങൾ എന്നിവ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.   വിവിധ തലങ്ങളിൽ നിന്നുള്ള വിവരങ്ങളും അനുഭവങ്ങളും വിലയിരുത്തിയ ശേഷമാണ് അഗ്നിവീർ പദ്ധതിയിൽ പരിഷ്കാരങ്ങൾ കൊണ്ടുവന്നത്. സേനയിലേക്ക് മികച്ച വ്യക്തികളെ ആകർഷിക്കുന്നതിനും അവരുടെ സേവനം കൂടുതൽ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിനും പുതിയ…

ഡാലു പരമേശ്വരൻ ചീഫ് ഫോട്ടോഗ്രാഫറായി നിയമിതനായി
Kerala

ഡാലു പരമേശ്വരൻ ചീഫ് ഫോട്ടോഗ്രാഫറായി നിയമിതനായി

തിരുവനന്തപുരം: ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പിൽ ദീർഘകാലത്തെ മികച്ച സേവന പാരമ്പര്യവും ശ്രദ്ധേയമായ ചിത്രീകരണ മികവുമുള്ള ഡാലു പരമേശ്വരനെ ചീഫ് ഫോട്ടോഗ്രാഫറായി നിയമിച്ചു. സെക്രട്ടേറിയറ്റിലും ആലപ്പുഴ ജില്ലാ ഇൻഫർമേഷൻ ഓഫീസിലും ഫോട്ടോഗ്രാഫറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആലപ്പുഴ സ്വദേശിയായ ഡാലു പരമേശ്വരൻ, പരമേശ്വരൻ നായരുടെയും ഇന്ദിരാദേവിയുടെയും മകനാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടികളുടെ സമ്പൂർണ്ണ ഫോട്ടോ കവറേജ് നിർവഹിച്ചത് ഇദ്ദേഹമായിരുന്നു. കൂടാതെ ന്യൂഡൽഹിയിലെ റിപ്പബ്ലിക് ദിന പരേഡ്, അന്താരാഷ്ട്ര വ്യാപാര മേളകൾ എന്നിവയിലും വിവിധ രാഷ്ട്രപതിമാർ,…

ശബരിമല തീർത്ഥാടകർക്ക് ആരോഗ്യസുരക്ഷയൊരുക്കാൻ ‘സ്വാസ്ഥ്യം ശരണം’ ആരോഗ്യ ബോധവൽക്കരണ ക്യാമ്പയിന് ഔദ്യോഗിക തുടക്കം
Kerala

ശബരിമല തീർത്ഥാടകർക്ക് ആരോഗ്യസുരക്ഷയൊരുക്കാൻ ‘സ്വാസ്ഥ്യം ശരണം’ ആരോഗ്യ ബോധവൽക്കരണ ക്യാമ്പയിന് ഔദ്യോഗിക തുടക്കം

മന്ത്രി കെ മുരളീധരൻ ലോഗോ പ്രകാശനം നിർവഹിച്ചു ശബരിമല മണ്ഡല–മകരവിളക്ക് തീർത്ഥാടനത്തിനെത്തുന്ന അയ്യപ്പഭക്തർക്ക് സമഗ്രമായ ആരോഗ്യപരിരക്ഷയും സുരക്ഷയും ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പ് ആവിഷ്‌കരിച്ച ‘സ്വാസ്ഥ്യം ശരണം’. ആരോഗ്യത്തോടെ ശരണയാത്ര’ ബോധവൽക്കരണ ക്യാമ്പയിന്റെ ലോഗോ പ്രകാശനം ആരോഗ്യ- ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ നിർവ്വഹിച്ചു. പന്തളം വലിയ കോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആന്റോ ആന്റണി എം.പി , സി വി. ശാന്തകുമാർ എം.എൽ.എ., തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ, ജില്ലാ മെഡിക്കൽ…

ശ്രീകാര്യത്തെ 17കാരന്റെ അരുംകൊല; രണ്ടാം പ്രതി ഉമറിന്റെ പെൺ സുഹൃത്ത് പിടിയിൽ
Kerala

ശ്രീകാര്യത്തെ 17കാരന്റെ അരുംകൊല; രണ്ടാം പ്രതി ഉമറിന്റെ പെൺ സുഹൃത്ത് പിടിയിൽ

ശ്രീകാര്യത്തെ 17കാരന്റെ കൊലപാതകത്തിൽ രണ്ടാം പ്രതി ഉമറിന്റെ പെൺ സുഹൃത്ത് പിടിയിലായി. കൊലപാതകത്തെക്കുറിച്ച് ഉമറിന്റെ പെൺ സുഹൃത്തിന് അറിവുണ്ടായിരുന്നതായാണ് സൂചന. ഗൂഢാലോചന തെളിഞ്ഞാൽ ഇന്ന് അറസ്റ്റ് ഉണ്ടായേക്കും. കേസിൽ നിലവിൽ പ്രതിചേർത്തത് മൂന്നുപേരെയാണ്.അതേസമയം, കൊലപാതകത്തിൽ നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കൊല്ലപ്പെട്ട പാങ്ങപ്പാറ സ്വദേശി അഭിറാം സംഭവ ദിവസം വീട്ടിൽ നിന്ന് പുറത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി എന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കേസിൽ അറസ്റ്റിലായ മൂന്നു പ്രതികളിൽ…

ഐ.എൻ.എസ് വിക്രാന്തിൻ്റെ മോഡൽ തലസ്ഥാനത്തിന് സമർപ്പിച്ചു.
Kerala

ഐ.എൻ.എസ് വിക്രാന്തിൻ്റെ മോഡൽ തലസ്ഥാനത്തിന് സമർപ്പിച്ചു.

  ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പലായ ഇന്ത്യൻ നാവിക യുദ്ധക്കപ്പൽ ഐ.എൻ.എസ് വിക്രാന്തിന്റെ മാതൃക ബഹുമാനപ്പെട്ട കേരള ഗവർണർ ശ്രീ. രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഇന്ന് (ഒക്ടോബർ 12) മ്യൂസിയം ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്തു. ദക്ഷിണ നാവികസേനാ മേധാവി വൈസ് അഡ്മിറൽ സമീർ സക്‌സേന, മുൻ നാവികസേനാ മേധാവി അഡ്മിറൽ ആർ. ഹരികുമാർ (റിട്ട.), തിരുവനന്തപുരം മേയർ ശ്രീ.വി.വി. രാജേഷ്, വ്യോമസേന, കരസേന, തീരസംരക്ഷണസേന, നാവികസേന, കേരള സർക്കാർ എന്നിവിടങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ, വിമുക്തഭടന്മാർ, മറ്റ്…

ദക്ഷിണ വ്യോമസേന ‘സെഖോൺ ഇന്ത്യൻ എയർ ഫോഴ്‌സ് മാരത്തൺ 2026’ സംഘടിപ്പിച്ചു
Kerala

ദക്ഷിണ വ്യോമസേന ‘സെഖോൺ ഇന്ത്യൻ എയർ ഫോഴ്‌സ് മാരത്തൺ 2026’ സംഘടിപ്പിച്ചു

ഇന്ത്യൻ വ്യോമസേനയിലെ ഏക പരമ വീര ചക്ര ജേതാവ് ഫ്ലയിംഗ് ഓഫീസർ നിർമ്മൽ ജിത് സിംഗ് സെഖോണിന്റെ സ്മരണാർത്ഥം വ്യോമസേന തിരുവനന്തപുരത്ത് ‘സെഖോൺ ഇന്ത്യൻ എയർ ഫോഴ്‌സ് മാരത്തൺ 2026’ സംഘടിപ്പിച്ചു.   ലുലു മാളിൽ ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ ജസ് വീർ സിംഗ് മാൻ (AVSM, VM), രാജ്യാന്തര തലത്തിൽ പ്രശസ്തനായ ഗുസ്തി താരവും നടനും മിക്സഡ് മാർഷ്യൽ ആർട്ട് ഫൈറ്ററും മോട്ടിവേഷണൽ സ്പീക്കറും മുൻ വേൾഡ് റെസ്‌ലിംഗ് പ്രൊഫഷണൽസ് കോമൺവെൽത്ത് ഹെവിവെയ്റ്റ്…

ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ മലിനീകരണ നിയന്ത്രണ അഭ്യാസം വിഴിഞ്ഞത്ത് സമാപിച്ചു
Kerala

ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ മലിനീകരണ നിയന്ത്രണ അഭ്യാസം വിഴിഞ്ഞത്ത് സമാപിച്ചു

വിഴിഞ്ഞം കോസ്റ്റ് ഗാർഡ് സ്റ്റേഷൻ വിവിധ കേന്ദ്ര, സംസ്ഥാന ഏജൻസികളുടെ പങ്കാളിത്തത്തോടെ നടത്തിയ രണ്ട് ദിവസത്തെ ഏരിയ ലെവൽ മലിനീകരണ നിയന്ത്രണ അഭ്യാസം ഇന്ന് സമാപിച്ചു.   കടൽ മലിനീകരണ സാഹചര്യത്തിൽ അത് പരിഹരിക്കുന്നതിനുള്ള തത്സമയ അഭ്യാസമാണ് ഇന്ന് വിഴിഞ്ഞം കടലിൽ സംഘടിപ്പിച്ചത് . ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പലായ സുജീത്, അനഘ്, സി-427, സി-441, അദാനി വിഴിഞ്ഞം പോർട്ട് ടഗ്ഗുകൾ എന്നിവ ഉൾപ്പെട്ട അഭ്യാസം, എണ്ണ മലിനീകരണ നിയന്ത്രണ ഉപകരണങ്ങളുടെ വിന്യാസം പ്രവർത്തനം, വീണ്ടെടുക്കൽ സംവിധാനങ്ങൾ…

വിഴിഞ്ഞം കോസ്റ്റ് ഗാർഡിൽ മലിനീകരണ നിയന്ത്രണ സെമിനാർ സംഘടിപ്പിച്ചു
Kerala

വിഴിഞ്ഞം കോസ്റ്റ് ഗാർഡിൽ മലിനീകരണ നിയന്ത്രണ സെമിനാർ സംഘടിപ്പിച്ചു

  വിഴിഞ്ഞത്തെ തീരസംരക്ഷണസേനാ കേന്ദ്രം സമുദ്ര മലിനീകരണവുമായി ബന്ധപ്പെട്ട് ഏകദിന സെമിനാർ സംഘടിപ്പിച്ചു. വിവിധ ഗവൺമെൻ്റ് ഏജൻസികളും അദാനി പോർട്ടുമായി ചേർന്ന് നടത്തുന്ന രണ്ടു ദിവസത്തെ മേഖലാതല മലിനീകരണ നിയന്ത്രണ അഭ്യാസ പരിപാടിയുടെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചത്. കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (KSDMA) മെമ്പർ സെക്രട്ടറി ഡോ. ശേഖർ എൽ. കുര്യാക്കോസ് പരിപാടി ഉദ്ഘാടനം ചെയ്തു. വിഴിഞ്ഞം തീരസംരക്ഷണ സേനാ കേന്ദ്രം മേധാവി കമാൻഡൻ്റ് സുരേഷ് ആർ. കുറുപ്പ് സ്വാഗതം ആശംസിച്ചു.   സമുദ്ര മലിനീകരണത്തെക്കുറിച്ചും…

അന്താരാഷ്ട്ര തീര ശുചീകരണ ദിനത്തിൽ ബീച്ച് ശുചീകരണ യജ്ഞവുമായി കോസ്റ്റ് ഗാർഡ് 
Kerala

അന്താരാഷ്ട്ര തീര ശുചീകരണ ദിനത്തിൽ ബീച്ച് ശുചീകരണ യജ്ഞവുമായി കോസ്റ്റ് ഗാർഡ് 

  അന്താരാഷ്ട്ര തീര ശുചീകരണ ദിനത്തോടനുബന്ധിച്ച് വിഴിഞ്ഞം കോസ്റ്റ് ഗാർഡ് സ്റ്റേഷൻ്റെ ആഭിമുഖ്യത്തിൽ ഇന്ന് (19 സെപ്തംബർ 2026) കോവളം ഹവ്വാ ബീച്ചിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. വിഴിഞ്ഞം കോസ്റ്റ് ഗാർഡ് സ്റ്റേഷൻ കമാൻഡർ കമാൻഡൻ്റ് സുരേഷ് ആർ. കുറുപ്പ് ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു.   വിഴിഞ്ഞം കോസ്റ്റ് ഗാർഡ് സ്റ്റേഷൻ തിരുവനന്തപുരം ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രവുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഏകദേശം 550 പേർ പങ്കെടുത്ത ശുചീ കരണ യജ്ഞത്തിൽ വിഴിഞ്ഞം കേന്ദ്ര…

കഴക്കൂട്ടം സൈനിക സ്കൂളിൽ ഹിന്ദി രാജ്ഭാഷ പ്രചാരണ പരിപാടി ആരംഭിച്ചു
Kerala

കഴക്കൂട്ടം സൈനിക സ്കൂളിൽ ഹിന്ദി രാജ്ഭാഷ പ്രചാരണ പരിപാടി ആരംഭിച്ചു

2026 സെപ്റ്റംബർ 14 ന് ഹിന്ദിയിൽ പ്രത്യേകമായി നടത്തിയ അസംബ്ലി യോടെ കഴക്കൂട്ടം സൈനിക സ്കൂൾ ഹിന്ദി പ്രചാര പരിപാടികൾക്ക് തുടക്കം കുറിച്ചു.. സെപ്റ്റംബർ 14 മുതൽ 27 വരെ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ ഹിന്ദിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും അതിന്റെ സമ്പന്നമായ സാഹിത്യ-സാംസ്കാരിക പൈതൃകത്തോ ടുള്ള മതിപ്പ് വളർ ത്തുന്നതിനും ലക്ഷ്യ മിടുന്നു.   പ്രത്യേക അസംബ്ലിയിൽ, ഹിന്ദിയിൽ വിവിധ വിഷയങ്ങളിൽ കേഡറ്റുകൾ പ്രസംഗങ്ങൾ നടത്തി, ഭാഷയിലുള്ള അവരുടെ ആത്മവിശ്വാസവും താൽപ്പര്യവും പ്രകടിപ്പിച്ചു. പ്രിൻസിപ്പൽ കേണൽ അഭിഷേക്…

1 2 3
November 2026
S M T W T F S
1234567
891011121314
15161718192021
22232425262728
2930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav