Kerala

മാധ്യമപ്രവർത്തകന് നേരെ ആക്രമണം; പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം

കോട്ടയം: കാഞ്ഞിരപ്പള്ളി എസ്.ഡി. കോളേജിലുണ്ടായ സംഘർഷത്തിനിടെ മാധ്യമപ്രവർത്തകനെ ആക്രമിച്ച സംഭവത്തിൽ പ്രതിയെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്നും വധശ്രമത്തിന് കേസെടുക്കണമെന്നും ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി മുഹമ്മദ് ഷായാണ് ആക്രമിക്കപ്പെട്ടത്. സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെ ക്യാമ്പസിന് പുറത്തുവെച്ചാണ് പിന്നിൽ നിന്നെത്തിയ അക്രമി അദ്ദേഹത്തെ ആക്രമിച്ചതെന്നാണ് ആരോപണം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ഷായെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എസ്.എഫ്.ഐ പ്രവർത്തകരെ സഹായിക്കാനെത്തിയ ഡി.വൈ.എഫ്.ഐ പ്രാദേശിക പ്രവർത്തകനാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംഘടനയുടെ ആരോപണം. സംഘർഷം ആരംഭിച്ച സമയം മുതൽ മാധ്യമപ്രവർത്തകർക്ക് ഇരുവിഭാഗങ്ങളിൽനിന്നും ഭീഷണിയുണ്ടായിരുന്നതായും അസോസിയേഷൻ പറഞ്ഞു.

സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. പ്രതിയെ വിദേശത്തേക്ക് കടത്താനുള്ള ശ്രമം നടക്കുന്നതായും സംഘടന ആരോപിച്ചു. കേസ് ലഘൂകരിക്കാനുള്ള നീക്കമുണ്ടായാൽ പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും അസോസിയേഷൻ മുന്നറിയിപ്പ് നൽകി.

സംഭവത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് അസോസിയേഷൻ പരാതി നൽകി.

30/09/2026
November 2026
S M T W T F S
1234567
891011121314
15161718192021
22232425262728
2930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav