
പെൺസുഹൃത്തിനെ ആക്രമിക്കാൻ പെൺവേഷം ധരിച്ച് ഗുരുവായൂരിലെത്തിയ യുവാവ് പിടിയിൽ…പെൺവേഷത്തിൽ പെൺകുട്ടിയുടെ ലോഡ്ജിൽ കയറിപ്പറ്റിയാൽ അവിടെവെച്ച് കൊലപ്പെടുത്താം എന്നതായിരുന്നു യുവാവിന്റെ പദ്ധതി..സത്യത്തിൽ ഒരു കോമഡി സിനിമയിൽ കാണുന്ന പദ്ധതി
തൊടുപുഴ സ്വദേശി പ്രസാദും നാലു സുഹൃത്തുക്കളുമാണ് കസ്റ്റഡിയിലായത്…
ഇന്നലെ രാത്രിയോടെയാണ് ഗുരുവായൂരിൽ സ്ത്രീ വേഷം ധരിച്ച് ഒരാൾ നിൽക്കുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്..ചില വശപിശക് തോന്നിയപ്പോൾ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു…ലഭിച്ചത് പരസ്പര വിരുദ്ധമായ മൊഴികൾ..തുടർന്ന് നടത്തിയ അന്വേഷണത്തിൽ തൊടുപുഴ രജിസ്ട്രേഷൻ ഉള്ള കാറിൽ നിന്ന് നാലു പേരെ കൂടി കസ്റ്റഡിയിലെടുക്കുകയായിരുന്നു
കാര്യങ്ങൾ ഇങ്ങനെ…
സ്പായിൽ ജോലിചെയ്യുന്ന യുവതിയുമായി അടുപ്പത്തിലായിരുന്നു പ്രസാദ്..മാസങ്ങൾക്കു മുൻപ് ഇരുവരും തെറ്റിപ്പിരിയുകയും യുവതി തൃശ്ശൂരിലേക്ക് ജോലി മാറുകയും ചെയ്തു..
തന്നെ ഒഴിവാക്കിയതിനുള്ള വൈരാഗ്യത്താലാണ് യുവതി താമസിക്കുന്ന ലോഡ്ജിൽ കയറി കൊലപ്പെടുത്താൻ തീരുമാനിച്ചത്…സഹായിക്കുമെന്ന് ഉറപ്പുള്ള സുഹൃത്തുക്കളെയും ഒപ്പം കൂട്ടി…
പക്ഷെ സംഗതി മൊത്തത്തിൽ പൊളിഞ്ഞുപോയി 😄


