
തിരുവനന്തപുരം :കണ്ണൂർ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ വെടിഞ്ഞ ആർ. രാജേഷിന്റെ വീട്ടിലെത്തി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. രാജേഷിന്റെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്നകാര്യം മന്ത്രിയോഗത്തില്‍ എടുക്കമെന്ന് രമേശ് ചെന്നിത്തല പിന്നീട് വ്യക്തമാക്കി. രാജേഷിന്റെ വീടു നന്നാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തിരുമാനമെടുത്തിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മൃതദേഹത്തോട് അനാദരവ് കാണിച്ചുവെന്ന ആരോപണം അന്വേഷിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.


