Uncategorized

_ഓണക്കാല യാത്രകൾ_ *പാക്കേജുകളുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ

ഓണക്കാലം ആഘോഷമാക്കാൻ ആകർഷകമായ യാത്ര പാക്കേജുകളുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ. ഓഗസ്റ്റ് 19 മുതൽ സെപ്റ്റംബർ 7 വരെ 31 യാത്രകളാണ് ഒരുക്കിയിട്ടുള്ളത്. വള്ളസദ്യ ഉൾപ്പെടുന്ന പഞ്ചപാണ്ഡവ ക്ഷേത്രങ്ങളിലേക്ക് ആരംഭിക്കുന്ന ഓണക്കാല യാത്രയിൽ അഞ്ചു മഹാവിഷ്ണു ക്ഷേത്രങ്ങളിലെ ദർശനവും ആറന്മുള വള്ളസദ്യയും, ആറന്മുള കണ്ണാടി നിർമ്മാണവും തൃക്കാക്കുടി ഗുഹ ക്ഷേത്രവും ഉൾപ്പെടുന്നു. 910 രൂപയാണ് നിരക്ക്. ഓഗസ്റ്റ് 19,29 സെപ്റ്റംബർ 1,7,11 എന്നീ തീയതികളിൽ ആണ്‌ യാത്ര പുറപ്പെടുക.

ജില്ലയിൽ നിന്നുള്ള ആദ്യ ഹൈദരാബാദ് യാത്ര ഓഗസ്റ്റ് 19 ന് കൊട്ടാരക്കരയിൽ നിന്നും ആരംഭിക്കും. 6 പകലുകളും 5 രാത്രികളും നീണ്ടു നിൽക്കുന്ന യാത്രക്ക് 17,950 രൂപയാണ് നിരക്ക്.

ഓഗസ്റ്റ് 22 നു മൂന്നാർ – കാന്തല്ലൂർ, തെങ്കാശി – സുന്ദര പാണ്ട്യ പുരം എന്നീ യാത്രകളുമുണ്ട്. ഓഗസ്റ്റ് 22 രാവിലെ 5 മണിക്ക് തുടങ്ങി ഒക്ടോബർ 23ന് രാത്രി മടങ്ങിയെത്തുന്ന മൂന്നാർ യാത്രയ്ക്ക് 2450 രൂപയാണ് നിരക്ക്. മൂന്നാർ കാന്തല്ലൂർ, മറയൂർ എന്നിവിടങ്ങൾ സന്ദർശിക്കുന്ന യാത്രയിൽ കാന്തല്ലൂർ- മറയൂർ ജീപ്പ് റൈഡ്, കാന്തല്ലൂർ ഉച്ച ഭക്ഷണം, എ സി ഡോർമെറ്ററി താമസം എന്നിവ ഉൾപ്പെടും.

ഓഗസ്റ്റ് 28ന് മൂന്നാർ യാത്രയും ഓഗസ്റ്റ് 22,സെപ്റ്റംബർ 5 എന്നീ തീയതികളിൽ തെങ്കാശി – സുന്ദര പാണ്ട്യപുരം യാത്രയുമുണ്ട്; തെങ്കാശി, സൂര്യകാന്തി പാടങ്ങൾ,അഗസ്ത്യാർ വെള്ളചാട്ടം, തിരുമലക്കോവിൽ എന്നിവ ഉൾപ്പെടുന്നു.

ഓഗസ്റ്റ് 23 ന് ഇല്ലിക്കൽ കല്ല്-ഇലവീഴാ പൂഞ്ചിറ, പൊന്മുടി, പൂവാർ ബോട്ടിങ് എന്നീ മൂന്ന് യാത്രകൾ ഒരുക്കിയിട്ടുണ്ട്. ഇല്ലിക്കൽ കല്ല്: 820, പൊന്മുടി: 650 പൂവാർ ബോട്ടിങ്: 1110 എന്നിവയാണ് നിരക്കുകൾ.

ഓഗസ്റ്റ് 24 ന് മലരിക്കൽ ആമ്പൽ പാടം, സയൻസ് സിറ്റി, കൊച്ചരീക്കൽ ഗുഹ, അരീക്കൽ വെള്ള ചാട്ടം എന്നീ സ്ഥലങ്ങളിലൂടെയുള്ള യാത്ര; 890 രൂപ നിരക്ക്. കൂടാതെ ഓഗസ്റ്റ് 28, സെപ്റ്റംബർ നാലു തീയതികളിൽ മലരിക്കൽ യാത്രയും റോസ്മല, പാലരുവി, തെന്മല എന്നീ സ്ഥലങ്ങൾ സന്ദർശിക്കുന്ന റോസ്മല യാത്രയും ഓഗസ്റ്റ് 24നും ആരംഭിക്കും;നിരക്ക് 520 രൂപ.

തിരുവോണദിനമായ ഓഗസ്റ്റ് 26 നു രണ്ട് യാത്രകൾ; ഓണസദ്യ അടക്കം പൊന്മുടി ഗവി. സെപ്റ്റംബർ 7നും ഗവി യാത്ര ചാർട്ട് ചെയ്തിട്ടുണ്ട്. പ്രവേശന ഫീസുകൾ, കുട്ടവഞ്ചി സവാരി, ഉച്ച ഭക്ഷണം എന്നിവ ഉൾപ്പടെ 1750 രൂപയാണ് നിരക്ക്. ഓണസദ്യ ഉൾപ്പെടുന്ന പൊന്മുടി യാത്രക്ക് 875 രൂപ. ഓഗസ്റ്റ് 27,30,സെപ്റ്റംബർ 6 എന്നീ തീയതികളിലും പൊന്മുടി യാത്ര ഉണ്ട്. ഓഗസ്റ്റ് 27ന് പാലക്കാട്‌ – നെല്ലിയാമ്പതി യാത്ര രാത്രി 8 മണിക്ക് തുടങ്ങും. മലമ്പുഴ, പാലക്കാട്‌ കോട്ട, നെല്ലിയാമ്പതി, കാൽപാത്തി ആഗ്രഹാരം, സീതാർ കുണ്ട് , പോത്തുണ്ടി ഡാം എന്നീ സ്ഥലങ്ങളിലേക്കാണ് യാത്ര; ബസ് ചാർജ്‌ 2000 രൂപ. ഓഗസ്റ്റ് 27,30 എന്നീ ദിവസങ്ങളിൽ ഒരുക്കിയ പുള്ളിക്കാനം യാത്രയിൽ കാഞ്ഞാർ, തേക്കിൻ കൂപ്പ്, വെള്ളച്ചാട്ടം, മൂലമറ്റം, സിനിമാ റോഡ്, എസ് വളവ്, പുള്ളിക്കാനം പള്ളി എന്നിവ ഉൾപ്പെടും. 840 രൂപ നിരക്ക്. ഓഗസ്റ്റ് 28,സെപ്റ്റംബർ 4 എന്നീ ദിവസങ്ങളിൽ ചാർട്ട് ചെയ്തിട്ടുള്ള വാഗമൺ യാത്രക്ക് ഉച്ചഭക്ഷണം ഉൾപ്പടെ 1020 രൂപയാണ് ഈടാക്കും.

കുമരകം ഹൗസ് ബോട്ട് രാമക്കൽമേട് യാത്രകൾ ഓഗസ്റ്റ് 29നാണ്. ബസ്സിൽ കുമരകത്തു എത്തി രാവിലെ 10 മണി മുതൽ വൈകുന്നേരം വരെ വേമ്പനാട് കായൽ ചുറ്റി ഉച്ചഭക്ഷണം സഹിതം കുട്ടനാടൻ കാഴ്ചകൾ കണ്ട് മടങ്ങി എത്തുന്ന യാത്രയുടെ നിരക്ക് 1780 രൂപയാണ്.

നെഫർറ്റിറ്റി കപ്പൽ യാത്ര സെപ്റ്റംബർ 6,26 തീയതികളിൽ രാവിലെ 10 മണിക്ക് കൊല്ലത്തു നിന്നും എസി ലോഫ്ലോർ ബസിൽ എറണാകുളത്ത് എത്തി നാല് മണിക്കൂർ നെഫർറ്റിട്ടി എന്ന കപ്പലിൽ അറബിക്കടൽ ചുറ്റി മടങ്ങിയെത്തും; നിരക്ക് 3840 രൂപ.
സെപ്റ്റംബർ 6 ന് വൈകിട്ട് ആരംഭിക്കുന്ന ഗുരുവായൂർ യാത്രയിൽ അമ്പലപ്പുഴ, പറവൂർ ദക്ഷിണ മൂകാംബിക, കൊടുങ്ങല്ലൂർ, തൃപ്രയാർ, മമ്മിയൂർ എന്നീ ക്ഷേത്രങ്ങളും ഉൾപ്പെടുത്തി; 1360 രൂപ ഈടാക്കും.

അന്വേഷണങ്ങൾക്ക്: 9995554409, 9188933739

08/08/2026
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav