സ്കിൽ ഡെവലപ്മെന്റ് സെന്ററുകൾ വിദ്യാലയങ്ങളിലെ പഠന രീതിയെ കൂടുതൽ പ്രായോഗികവും വിദ്യാർത്ഥി കേന്ദ്രീകൃതവുമാക്കിയതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. അക്കാദമിക് പഠനത്തോടൊപ്പം തൊഴിൽ നൈപുണ്യവും ജീവിത നൈപുണ്യവും വികസിപ്പിക്കുന്നതിനുള്ള മികച്ച വേദിയായി ഈ കേന്ദ്രങ്ങൾ മാറിയെന്ന് അദ്ദേഹം വ്യക്തമാക്കി. കമലേശ്വരം ഗവ. എച്ച്.എസ്.എസിൽ സംഘടിപ്പിച്ച സ്കിൽ ഡെവലപ്മെന്റ് സെന്ററിലെ കോഴ്സുകൾ വിജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സിലബസ് പഠനത്തിനൊപ്പം കുട്ടികളുടെ മറ്റ് കഴിവുകൾ കണ്ടെത്തി അവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ…
ഗിഗ് തൊഴിലാളി വിശ്രമകേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ മന്ത്രി ബിന്ദു കൃഷ്ണ നിർവഹിക്കും
സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി തൊഴിൽ വകുപ്പ് ആരംഭിക്കുന്ന ഗിഗ് തൊഴിലാളി വിശ്രമകേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ബിന്ദു കൃഷ്ണ നിർവഹിക്കും. നാളെ (23/09) വൈകുന്നേരം 3 ന് തിരുവനന്തപുരം വാൻറോസ് ജങ്ഷനിൽ പുതുതായി നിർമിച്ച ഗിഗ് വിശ്രമകേന്ദ്രത്തിൽ നടക്കുന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ അധ്യക്ഷത വഹിക്കും ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ വിശിഷ്ടാതിഥിയാകും. ഡോ. ശശി തരൂർ എം.പി,തിരുവനന്തപുരം മേയർ ഡോ. വി.വി. രാജേഷ് എന്നിവർ…
മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കേരളത്തിലെ ഏറ്റവും വലിയ സ്കൂൾതല ഫുട്ബോൾ ടൂർണമെന്റ് ‘വേണ്ട കപ്പു’മായി അലയൻസ് സർവീസസ് ഇന്ത്യ
തിരുവനന്തപുരം, 08 സെപ്റ്റംബർ 2026: മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കേരളത്തിലെ ഏറ്റവും വലിയ സ്കൂൾതല ഫുട്ബോൾ ടൂർണമെന്റ് ‘വേണ്ട കപ്പ്’ സംഘടിപ്പിക്കാൻ അലയൻസ് സർവീസസ് ഇന്ത്യ. ഫോർത്ത് വേവ് ഫൗണ്ടേഷന്റെ പങ്കാളിത്തത്തോടെ അലയൻസ് നടത്തുന്ന സിഎസ്ആർ സംരംഭമായ വേണ്ട കപ്പ്, കായിക മേഖലയുടെ പ്രാതിനിധ്യത്തോടെ കുട്ടികളെയും ചെറുപ്പക്കാരെയും മയക്കുമരുന്ന് ഉപയോഗത്തിൽ നിന്ന് സംരക്ഷിക്കാൻ ലക്ഷ്യമിടുന്ന സംസ്ഥാനതല സ്കൂൾ ഫുട്ബോൾ ടൂർണമെന്റാണ്. തിരുവനന്തപുരം ജിമ്മി ജോർജ്ജ് സ്പോർട്സ് ഹബ്ബിൽ വെച്ചാണ് ‘വേണ്ട കപ്പ് 2026 – ഗെയിം ഫോർ സേഫ്…
ചിറയിൻകീഴ് കയ്യാങ്കളി: രമ്യ ഹരിദാസിന് താക്കീത്, പരസ്യ പ്രതികരണങ്ങൾ പാടില്ലെന്ന് KPCC; പാളയം പ്രദീപിനെ പേഴ്സണൽ സ്റ്റാഫാക്കില്ല
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസ് എംഎൽഎയ്ക്കും ജില്ലാ പഞ്ചായത്തംഗം സുജിതിനും KPCC താക്കീത് നൽകി *പ്രധാന കാര്യങ്ങൾ:* – പാളയം പ്രദീപിനെ പേഴ്സണൽ സ്റ്റാഫ് ആക്കരുതെന്നും വിഷയത്തിൽ പരസ്യ പ്രതികരണം പാടില്ലെന്നും KPCC രമ്യ ഹരിദാസിനോട് നിർദേശിച്ചു – പ്രാദേശിക തർക്കത്തിൽ MLA എന്ന നിലയിൽ ഉത്തരവാദിത്തത്തോടെ പെരുമാറിയില്ലെന്നും നടപടി പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നും എം.എം. ഹസ്സൻ സമിതി റിപ്പോർട്ടിൽ വ്യക്തമാക്കി – കടുത്ത നടപടിക്ക് പകരം താക്കീതിൽ ഒതുങ്ങും, പ്രശ്നപരിഹാരത്തിന് എം. വിൻസെന്റ്,…
സർക്കാർ ആശുപത്രികളിലെ സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കും: മന്ത്രി കെ.മുരളീധരൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പുതിയ ക്രിട്ടിക്കൽ കെയർ ബ്ലോക്കിന് തറക്കല്ലിട്ടു
സർക്കാർ ആശുപത്രികളിലെ അമിത ജോലിഭാരം കുറയ്ക്കുന്നതിനായി 1960-കളിലെ പഴയ സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കാൻ സർക്കാർ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ. ധനകാര്യ വകുപ്പിന്റെ സഹകരണത്തോടെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും പുതിയ തസ്തികകൾ സൃഷ്ടിക്കുമെന്നും പ്രൈമറി ഹെൽത്ത് സെന്ററുകൾ ഉൾപ്പെടെയുള്ള ആശുപത്രികളിൽ പുതിയ നിയമനങ്ങൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പുതിയ ക്രിട്ടിക്കൽ കെയർ ബ്ലോക്കിന്റെ തറക്കല്ലിടൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിലുള്ള ഒഴിവുകൾ അടിയന്തരമായി നികത്തുന്നതിനൊപ്പമാണ് പുതിയ തസ്തികകളും സൃഷ്ടിക്കുന്നത്. ജില്ലാ, ജനറൽ…
സർക്കാരിനെ നയിക്കുന്നത് ഗുരുദർശനം: മുഖ്യമന്ത്രി
ഗുരുദേവ ദർശനം ഉൾക്കൊണ്ടു കൊണ്ടുള്ള ഭരണമാകും ഈ സർക്കാർ കാഴ്ച വെയ്ക്കുകയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. വർക്കല ശിവഗിരിയിൽ 99ാമത് ശ്രീ നാരായണ ഗുരു സമാധി ദിനാചരണത്തിന്റെയും ഒരു വർഷം നീണ്ടു നിൽക്കുന്ന സമാധി ശതാബ്ദി ആചരണത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ശ്രീ നാരായണ ഗുരുവിന്റെ മഹാസമാധി മന്ദിരത്തിലെത്തി മുഖ്യമന്ത്രി പുഷ്പാർച്ചന നടത്തി. ജാതിമത ചിന്തകളിൽ നിന്നും പിന്തിരിപ്പൻ ആശയങ്ങളിൽ നിന്നും കേരളത്തെ മാറ്റി നിർത്താനുള്ള ശ്രീ നാരായണ ഗുരുവിന്റെ പോരാട്ടം ഈ സർക്കാർ തുടരും….
ദേശീയ മലയാള വേദി മമ്മൂട്ടി ജന്മദിനാഘോഷം സംഘടിപ്പിച്ചു
തിരുവനന്തപുരം : ദേശീയ മലയാള വേദിയും, ഗ്ലോബൽ ഹെൽത്ത് ആൻഡ് എഡ്യുക്കേഷണൽ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ എഴുപത്തിയഞ്ചാം ജന്മദിനാഘോഷം മുൻ എം.പി. പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പത്മാ കഫേ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ മമ്മൂട്ടി ജന്മദിനാഘോഷ പോസ്റ്റർ പ്രകാശനം ചലച്ചിത്ര സംവിധായകൻ ടി. എസ്. സുരേഷ് ബാബു നിർവഹിച്ചു. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ രക്ഷാധികാരി വള്ളക്കടവ് നിസാം മുഖ്യാതിഥിയായിരുന്നു. ഗ്ലോബൽ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷണൽ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ്…
സാരി വിതരണം; പ്രചാരണം അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി
തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ നൂറാം ദിനാഘോഷത്തിന്റെ ഭാഗമായി കെഎസ്ആർടിസി ഡിപ്പോയിൽ സാരി വിതരണം നടത്തുമെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി ചെയർമാൻ & മാനേജിങ് ഡയറക്ടർ ഡോ. പി.എസ് പ്രമോജ് ശങ്കർ അറിയിച്ചു. ആഘോഷത്തിന്റെ ഭാഗമായി നാളെ (22-09-2026) രാവിലെ പത്തിന് ഗതാഗത മന്ത്രി സി.പി ജോൺ തമ്പാനൂർ ഡിപ്പോയിൽ സന്ദർശനം നടത്തും. തുടർന്ന് കെഎസ്ആർടിസി ജീവനക്കാർ യാത്രക്കാർക്ക് മധുരം വിതരണം ചെയ്യും. വൈകുന്നേരം 7.30ന് തമ്പാനൂർ ചൈത്രം ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ഏറെ നാളായി…
ഗുരുദർശനങ്ങളുടെ പ്രസക്തി വർധിച്ച കാലം: കെ മുരളീധരൻ ശ്രീനാരായണഗുരു പ്രതിമയിൽ പുഷ്പാർച്ചന നടത്തി മന്ത്രിമാർ
ശ്രീനാരായണ ഗുരുവിന്റെ ചിന്തകൾ മലയാളികളെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ടെന്ന് ആരോഗ്യ-ദേവസ്വം മന്ത്രി കെ മുരളീധരൻ. ഈ ഹൈടെക് യുഗത്തിൽ പലയിടങ്ങളിൽ നിന്നും തൊട്ടുകൂടായ്മയുടെ വാർത്തകൾ പുറത്തുവരുമ്പോഴും കേരളത്തിൽ പ്രാദേശിക തലത്തിൽ പോലും അത്തരമൊരു കാര്യം റിപ്പോർട്ട് ചെയ്യപ്പെടാത്തത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഗുരുവിന്റെ ദർശനങ്ങൾക്ക് പ്രസക്തി വർധിച്ചുവരുന്ന കാലമാണിതെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് സ്ഥാപിച്ചിട്ടുള്ള ഗുരുദേവ പ്രതിമയിൽ ഇനി ഗുരുജയന്തി, സമാധി ദിനങ്ങളിൽ സർക്കാരിന്റെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചന നടത്തുമെന്നും മന്ത്രി അറിയിച്ചു. ഗുരുദേവ ദർശനങ്ങൾ ഏറ്റെടുത്ത് മുന്നോട്ട്…
പ്രമുഖ ഹൃദ്രോഗവിദഗ്ധനും പത്മശ്രീ ജേതാവുമായ ഡോ. ജി. വിജയരാഘവൻ അന്തരിച്ചു
തിരുവനന്തപുരം, 20/09/2026: പ്രമുഖ ഹൃദ്രോഗവിദഗ്ധനും പത്മശ്രീ ജേതാവുമായ ഡോ. ജി. വിജയരാഘവൻ (84) അന്തരിച്ചു. ഇന്ന് ഉച്ചയോടെ ആയിരുന്നു അന്ത്യം. ഇന്ത്യയിൽ ആദ്യമായി 2D എക്കോകാർഡിയോഗ്രാഫി ലാബ് സ്ഥാപിച്ച വ്യക്തിയാണ് ഇദ്ദേഹം. കേരളത്തിലെ ഹൃദ്രോഗ ചികിത്സാ രംഗത്തിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച വ്യക്തിത്വം. തിരുവനന്തപുരം KIMS ഹെൽത്ത് കെയറിന്റെ സ്ഥാപകനും വൈസ് ചെയർമാനുമായിരുന്നു. 2009-ൽ വൈദ്യശാസ്ത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്ക് ഭാരത സർക്കാർ പത്മശ്രീ നൽകി ആദരിച്ചു. കൊല്ലം പെരുമ്പുഴയിൽ 1942 സെപ്റ്റംബർ 18-ന് ജനിച്ചു. തിരുവനന്തപുരം…










