Kerala

തലസ്ഥാനത്ത് തലയുയർത്തി മഹാരാജവേൽ; കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പ്രകാശിത വേൽസ്തംഭം കുന്നുംപാറയിൽ
Kerala

തലസ്ഥാനത്ത് തലയുയർത്തി മഹാരാജവേൽ; കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പ്രകാശിത വേൽസ്തംഭം കുന്നുംപാറയിൽ

തിരുവനന്തപുരം: ശ്രീനാരായണ ഗുരു “തെക്കൻ പഴനി” എന്ന് നാമകരണം ചെയ്ത് അനുഗ്രഹിച്ച വാഴമുട്ടം കുന്നുംപാറ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പ്രകാശിത വേൽസ്തംഭം ഒരുങ്ങി. ഭക്തിയുടെയും പാരമ്പര്യത്തിന്റെയും പ്രതീകമായി തലയുയർത്തി നിൽക്കുന്ന വേൽസ്തംഭം തലസ്ഥാനത്തിന്റെ പ്രധാന കാഴ്ചകളിലൊന്നായി മാറും.   ഷഷ്ഠി ദിനത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്രം സെക്രട്ടറി സ്വാമി ബോധിതീർത്ഥ വേൽസ്തംഭം സമർപ്പിച്ചു. തുടർന്ന് നടന്ന സമ്മേളനം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ ഉദ്ഘാടനം ചെയ്തു. മേയർ…

അജയ് ഓർക്കസ്ട്രയുടെ പാടി പതിഞ്ഞ ഗാനങ്ങൾ പനച്ചമൂട് ഷാജഹാൻ ഉദ്ഘാടനം ചെയ്തു.
Entertainment, Kerala

അജയ് ഓർക്കസ്ട്രയുടെ പാടി പതിഞ്ഞ ഗാനങ്ങൾ പനച്ചമൂട് ഷാജഹാൻ ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം. ഭാരത് ഭവൻ മണ്ണരങ്ങിൽ യശോദാ ശബ്ദ തരംഗം സംഘടിപ്പിച്ച അജയ് ഓർക്കസ്‌ട്രയുടെ പാടിപ്പതിഞ്ഞ ഗാനങ്ങൾ പ്രേം നസീർ സുഹൃത് സമിതി സംസ്ഥാന പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അദ്ധ്യക്ഷത വഹിച്ചു.കെ. ഡി. ഒ. ചെയർമാൻ നൗഷാദ് തോട്ടിൻകര,നടൻ വഞ്ചിയൂർ പ്രവീൺകുമാർ, അജയ് തുണ്ടത്തിൽ, അലോഷ്യസ് പെരേര, ജിട്രെസ്, വിനയചന്ദ്രൻ നായർ, ഡോ. ഗീത ഷാനവാസ്‌,എം.എച്ച്. സുലൈമാൻ,യാസ്മിൻ സുലൈമാൻ, അജയ് വെള്ളരിപ്പണ എന്നിവർ സംസാരിച്ചു. ചടങ്ങിൽ നൃത്ത രംഗത്തെ…

മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്: കൃത്യമായ നിലപാട് അറിയിക്കാത്തതിന് സര്‍ക്കാര്‍ അഭിഭാഷകന് ഹൈക്കോടതിയുടെ വിമർശനം
Kerala

മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്: കൃത്യമായ നിലപാട് അറിയിക്കാത്തതിന് സര്‍ക്കാര്‍ അഭിഭാഷകന് ഹൈക്കോടതിയുടെ വിമർശനം

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസിലെ പ്രൊസിക്യൂഷന്‍ അനുമതി വിഷയത്തിൽ കൃത്യമായ നിലപാട് അറിയിക്കാത്തതിന് സര്‍ക്കാര്‍ അഭിഭാഷകനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയോട് തെറ്റ് ചെയ്തുവെന്ന് സിംഗിള്‍ ബെഞ്ച് വിമർശിച്ചു. സര്‍ക്കാര്‍ നിയോഗിച്ച അഭിഭാഷകന് കഴിവില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകനായി തുടരാന്‍ യോഗ്യതയില്ലന്നും കോടതി വിമർശിച്ചു. അഭിഭാഷകൻ എത്രയും വേഗം സ്ഥാനമൊഴിയണം എന്നും സ്ഥാനത്തേക്ക് സര്‍ക്കാര്‍ മറ്റൊരു അഭിഭാഷകനെ നിയോഗിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.   മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍…

‘മഞ്ജു ആ ഫോൺ സംഭാഷണം എത്രയും പെട്ടെന്ന് പുറത്തുവിടണം’; സനൽകുമാർ ശശിധരനെതിരെ മാലാ പാർവതി
Entertainment, Kerala

‘മഞ്ജു ആ ഫോൺ സംഭാഷണം എത്രയും പെട്ടെന്ന് പുറത്തുവിടണം’; സനൽകുമാർ ശശിധരനെതിരെ മാലാ പാർവതി

തിരുവനന്തപുരം: സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി മാലാ പാർവതി. മഞ്ജു വാരിയറും സഹോദരൻ മധുവും സനൽകുമാർ ശശിധരനെ താക്കീത് ചെയ്യുന്ന ഫോൺ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പുകൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നാണ് മാലാ പാർവതി പറയുന്നത്. സനൽകുമാർ ശശിധരന്റെ അതിരുകടന്ന പ്രണയാഭ്യർഥനകളെ തുടർന്ന് മഞ്ജുവും സഹോദരനും ഇനി തന്നെ ശല്യപ്പെടുത്തരുതെന്ന് കർശനമായി ആവശ്യപ്പെടുന്ന സംഭാഷണമാണ് കോടതിയിൽ നൽകിയതെന്നാണ് മാലാ പാർവതിയുടെ വെളിപ്പെടുത്തൽ. എന്നാൽ തന്റെ മര്യാദയ്ക്ക് ചേരാത്തതിനാലാണ് ഓഡിയോ പുറത്തുവിടാത്തതെന്ന് മഞ്ജു തന്നോട് പറഞ്ഞതായും അവർ വ്യക്തമാക്കി….

Kerala

ടോമിൻ തച്ചങ്കരിക്കെതിരെ വീണ്ടും പരാതി; ഗുരുതര ആരോപണങ്ങളുമായി പരാതിക്കാരൻ

തിരുവനന്തപുരം: ടോമിൻ തച്ചങ്കരിക്കെതിരെ പരാതി നൽകാൻ കാരണമായ സാഹചര്യങ്ങൾ വിശദീകരിച്ച് പരാതിക്കാരൻ. തച്ചങ്കരി തങ്ങളോട് ചെയ്ത കാര്യങ്ങൾ ഒരിക്കലും മറക്കാനാകില്ലെന്നും ഇതുമായി ബന്ധപ്പെട്ട് തന്റെ പിതാവ് അന്നത്തെ ഡിജിപിക്ക് പരാതി നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദൻ മാത്രമാണ് തങ്ങൾക്കൊപ്പം നിന്നതെന്നും പരാതിക്കാരൻ വ്യക്തമാക്കി. കള്ളക്കേസിൽ കുടുക്കുമെന്നു പറഞ്ഞ് തച്ചങ്കരി വിളിപ്പിച്ച സമയത്ത് കെ.ആർ. ഗൗരിയമ്മ വിഷയത്തിൽ ഇടപെട്ടതായും അദ്ദേഹം പറഞ്ഞു. തച്ചങ്കരിയെ ഗൗരിയമ്മ ചോദ്യം ചെയ്ത സംഭവവും പരാതിക്കാരൻ ഓർത്തെടുത്തു. വിജിലൻസിൽ നിന്ന്…

Kerala

കെഎസ്ആർടിസിയിൽ ദൃശ്യമാകുന്നത് അഭൂതപൂർവമായ മാറ്റം: മന്ത്രി സി.പി ജോൺ

തിരുവനന്തപുരം: പുതിയ വരുമാനമാർഗങ്ങൾ കണ്ടെത്തിയും മൂലധനച്ചെലവ് കുറച്ചും കെഎസ്ആർടിസിയെ മികച്ച വളർച്ചയുടെ പാതയിലേക്ക് നയിക്കുകയാണെന്ന് ഗതാഗത മന്ത്രി സി.പി ജോൺ. നിലവിൽ സർവീസ് നടത്തുന്ന 5,750 ബസുകളിൽ നിന്ന് 10,000 ബസുകൾ ഓപ്പറേറ്റ് ചെയ്യുന്ന വലിയ സംവിധാനമായി കെഎസ്ആർടിസിയെ മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യാ ടുഡേ റൗണ്ട് ടേബിളിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സ്ഥാപനങ്ങൾക്കും സ്വകാര്യ വ്യക്തികൾക്കും ബസുകൾ വാങ്ങി കെഎസ്ആർടിസിക്ക് നൽകാൻ സാധിക്കുന്ന പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇത്തരത്തിൽ വിട്ടുനൽകുന്ന സ്വകാര്യ ബസുകൾക്ക് കിലോമീറ്റർ…

Kerala

ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളിൽ ഇനി സിസിടിവി നിരീക്ഷണം; അഞ്ച് കേന്ദ്രങ്ങളിൽ സംവിധാനം പ്രവർത്തനസജ്ജം

തിരുവനന്തപുരം: ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളുടെ സുരക്ഷയും നിരീക്ഷണവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അഞ്ച് കേന്ദ്രങ്ങളിൽ സ്ഥാപിച്ച സിസിടിവി സംവിധാനം പ്രവർത്തനസജ്ജമായി. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി തിരുവനന്തപുരം, കരുനാഗപ്പള്ളി, കണ്ണനല്ലൂർ, കായംകുളം, ആലപ്പുഴ എന്നിവിടങ്ങളിലെ പരിശീലന കേന്ദ്രങ്ങളിലാണ് ക്യാമറകൾ സ്ഥാപിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ സംവിധാനം ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ യുവജനങ്ങളുടെ വിദ്യാഭ്യാസ, തൊഴിൽ മേഖലകളിലെ മുന്നേറ്റം ലക്ഷ്യമിട്ടുള്ള പരിശീലന കേന്ദ്രങ്ങളുടെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സിസിടിവി സംവിധാനം ഒരുക്കിയത്. പരിശീലന…

Kerala

അങ്കണവാടി കുട്ടികൾക്കും ഇനി വിദ്യാരംഭ സർട്ടിഫിക്കറ്റ്; പുതിയ പദ്ധതിയുമായി വനിതാ-ശിശു വികസന വകുപ്പ്

തിരുവനന്തപുരം: അങ്കണവാടികളിലെ പ്രീ-സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി സ്‌കൂളുകളിലേക്ക് പ്രവേശിക്കുന്ന കുട്ടികൾക്ക് ഇനി വിദ്യാരംഭ സർട്ടിഫിക്കറ്റ് ലഭിക്കും. കേന്ദ്ര വനിതാ-ശിശു വികസന വകുപ്പിന്റെ നിർദേശത്തെ തുടർന്നാണ് പദ്ധതി നടപ്പാക്കുന്നത്. കുട്ടികളുടെ പ്രീ-സ്കൂൾ വിദ്യാഭ്യാസം ഔദ്യോഗികമായി രേഖപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. കുട്ടിയുടെ പേര്, രക്ഷിതാവിന്റെ പേര്, ജനനവർഷം, അങ്കണവാടിയുടെ പേര്, പഞ്ചായത്ത്, ജില്ല എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തും. ഓരോ കുട്ടിക്കും പ്രത്യേക രജിസ്റ്റർ നമ്പറും ഉണ്ടായിരിക്കും.

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം; 9.96 കോടി രൂപ അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: കോവിഡ് ബാധിച്ച് കുടുംബനാഥനെയോ മാതാപിതാക്കളെയോ നഷ്ടപ്പെട്ട ബിപിഎൽ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയിലേക്ക് 9.96 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് അധിക തുക അനുവദിച്ചിരിക്കുന്നത്. കോവിഡ് മരണത്തെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അർഹരായ കുടുംബങ്ങൾക്ക് പ്രതിമാസം 5,000 രൂപ വീതമാണ് ധനസഹായം നൽകുന്നത്. മൂന്ന് വർഷം തുടർച്ചയായി സഹായം ലഭിക്കുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. അർഹതയുള്ള കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് തുക കൈമാറും. കോവിഡ്…

Kerala

റിപ്പോർട്ടർ ഓഫീസിലെ എസ്‌ഐടി റെയ്ഡ് നിയമപരം; നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് രമേശ് ചെന്നിത്തല

കൊച്ചി: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഓഫീസിൽ നടന്ന എസ്‌ഐടി റെയ്ഡ് നിയമപരമായ നടപടിയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മെസിയുടെ പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് കളമശേരിയിലെ ഓഫീസിൽ റെയ്ഡ് നടത്തിയതെന്നും സെർച്ച് വാറണ്ട് ഉൾപ്പെടെ മതിയായ അനുമതികൾ നേടിയ ശേഷമാണ് നടപടി സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി. അമേരിക്കൻ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എസ്‌ഐടി എങ്ങനെ പ്രവർത്തിക്കണമെന്നതിന് നിയമങ്ങളുണ്ടെന്നും നിയമവിരുദ്ധമായ ഒന്നും അന്വേഷണ സംഘം ചെയ്തിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. പോലീസ്…

1 2 3 4 5 … 42
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav