പാലക്കാട്: മുൻ സിപിഎം നേതാവ് പി.കെ. ശശി നേതൃത്വം നൽകുന്ന ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഫ്രണ്ട് (ഡിഎംഎഫ്) സി.എം.പി.യുമായി ലയിക്കും. ഇതുസംബന്ധിച്ച പ്രഖ്യാപനം ഡിഎംഎഫിന്റെ നയപ്രഖ്യാപന കൺവെൻഷനിൽ നടത്തും. ജൂലൈ 6ന് നടക്കുന്ന കൺവെൻഷനിൽ ലയനവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് വിവരം. ഡിഎംഎഫും സി.എം.പി.യും തമ്മിലുള്ള ചർച്ചകൾ കഴിഞ്ഞ ഏതാനും ആഴ്ചകളായി പുരോഗമിക്കുകയായിരുന്നു. നേരത്തെ തന്നെ ഇരു വിഭാഗങ്ങളും ഒരുമിച്ച് പ്രവർത്തിക്കാനുള്ള സാധ്യതകൾ പരിശോധിക്കുന്നതായി പി.കെ. ശശി വ്യക്തമാക്കിയിരുന്നു. ഇപ്പോൾ അത് ലയനത്തിലേക്ക് എത്തുകയാണെന്നാണ് രാഷ്ട്രീയ…
മോട്ടോർ വാഹന വകുപ്പിൽ എം.വി.ഡി സേവാ കേന്ദ്രങ്ങൾ വരുന്നു
തിരുവനന്തപുരം: പാസ്പോർട്ട് സേവാ കേന്ദ്രങ്ങളുടെ മാതൃകയിൽ സംസ്ഥാനത്തുടനീളം എം.വി.ഡി സേവാ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സർക്കാർ പരിശോധിച്ചുവരികയാണെന്ന് ഗതാഗത മന്ത്രി സി.പി ജോൺ നിയമസഭയെ അറിയിച്ചു. ഗതാഗത കമ്മിഷണർ സമർപ്പിച്ച പ്രൊപ്പോസൽ പ്രകാരം മോട്ടോർ വാഹന വകുപ്പ് നൽകിവരുന്ന സേവനങ്ങൾ കൂടുതൽ വേഗത്തിലും സുതാര്യമായും പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പി.പി.പി മാതൃകയിലോ അക്ഷയ, സി.എസ്.സി കേന്ദ്രങ്ങളുമായി സംയോജിപ്പിച്ചോ ആയിരിക്കും ഈ വിപുലമായ പദ്ധതി നടപ്പിലാക്കുക. പുതിയ കേന്ദ്രങ്ങൾ വരുന്നതോടെ ഡ്രൈവിങ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ,…
ജലഗതാഗത മേഖലയിൽ വൻ കുതിച്ചുചാട്ടം; വാട്ടർ മെട്രോ മാതൃക കൂടുതൽ ജില്ലകളിലേക്ക്
തിരുവനന്തപുരം: കൊച്ചി വാട്ടർ മെട്രോയുടെ മാതൃകയിൽ സംസ്ഥാനത്തെ മറ്റു ജില്ലകളായ ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നു. ഇതിന്റെ സാധ്യതകളെക്കുറിച്ച് കൊച്ചി മെട്രോ റെയിൽ മുഖേന പഠനം നടത്തി റിപ്പോർട്ട് ദേശീയ ജലപാത അതോറിറ്റിക്ക് സമർപ്പിച്ചുകഴിഞ്ഞുവെന്ന് ഗതാഗത മന്ത്രി സി.പി ജോൺ നിയമസഭയെ അറിയിച്ചു. റോഡ് മാർഗ്ഗമുള്ള അമിതമായ ചരക്കുനീക്കം കുറച്ച് ജലപാതകളിലൂടെയുള്ള ഗതാഗതം വർധിപ്പിക്കാനും സർക്കാർ സജീവമായി ആലോചിക്കുന്നുണ്ട്. ഇതിനായി കേരള സ്റ്റേറ്റ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന് നിലവിൽ 10 ബാർജുകൾ…
വറുതിയുടെ നാളുകളിൽ മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം
നിലവിലെ ട്രോളിംഗ് നിരോധനകാലത്ത് തൊഴിലില്ലായ്മ നേരിടുന്ന യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളിലെ തൊഴിലാളികൾ, പീലിംഗ് തൊഴിലാളികൾ, മത്സ്യമേഖലയിലെ അനുബന്ധ തൊഴിലാളികൾ എന്നിവർക്ക് 52 ദിവസത്തേക്ക് സൗജന്യ റേഷൻ വിതരണം ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ 30 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി*. *ട്രോളിംഗ് നിരോധനകാലത്ത് വരുമാനം നഷ്ടപ്പെടുന്ന തൊഴിലാളികൾക്ക് ആശ്വാസം നൽകുക, സ്വകാര്യ പണമിടപാടുകാരുടെ ചൂഷണത്തിൽ നിന്ന് സംരക്ഷിക്കുക, മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് പോഷകാഹാര പിന്തുണ ഉറപ്പാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ
വിഴിഞ്ഞത്ത് നിന്നുള്ള മത്സ്യത്തൊഴിലാളികളെ സുരക്ഷിതരായി കണ്ടെത്തി
വിഴിഞ്ഞം തീരത്ത് നിന്ന് മത്സ്യബന്ധനത്തിനായി കടലിൽ പോയി കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളെയും സുരക്ഷിതരായി കണ്ടെത്തി. ഇവരെ ഉച്ചയ്ക്ക് ഏകദേശം 1.30ഓടെ വിഴിഞ്ഞം തീരത്തെത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. വെട്ടുകാട് സ്വദേശികളായ സനു (37), റോബിൻസൺ (55), വലിയവെളി സ്വദേശി ബാബു (40) എന്നിവർ ജൂൺ 28-ന് വൈകിട്ട് 3 മണിയോടെയാണ് മത്സ്യബന്ധനത്തിനായി കടലിൽ പോയത്. ജൂൺ 29-ന് പുലർച്ചെ തിരികെ എത്തേണ്ടിയിരുന്നെങ്കിലും എത്താതിരുന്നതിനെ തുടർന്ന് കോസ്റ്റൽ പോലീസിന്റെ വിവരത്തിന്റെ അടിസ്ഥാനത്തിൽ മറൈൻ എൻഫോഴ്‌സ്‌മെന്റ് വിഭാഗം തിരച്ചിൽ ആരംഭിച്ചു….
തായ് സുന്ദരിമാരെ കെണിയിലാക്കിയ രാജ്യാന്തര മനുഷ്യക്കടത്ത്; വമ്പന്മാരുടെ ഭീഷണിയെ അതിജീവിച്ച് തുമ്പ പോലീസിന്റെ മിന്നല്‍ വേട്ട! സ്വാധീനങ്ങളുടെ ‘പിന്‍ബലവും’ തകര്‍ന്നു; അന്താരാഷ്ട്ര പെണ്‍വാണിഭ സംഘത്തെ തുമ്പ പോലീസ് പൂട്ടിയപ്പോള്‍ പുറത്തുവരുന്നത് ഭരണമാറ്റത്തിന്റെ കരുത്ത്
തിരുവനന്തപുരം: രാഷ്ട്രീയ സ്വാധീനത്തിന്റെ തണലില്‍ എന്തും ചെയ്യാമെന്ന വമ്പന്മാരുടെ അഹങ്കാരത്തിന് തുമ്പ പോലീസ് നല്‍കിയത് ശക്തമായ തിരിച്ചടി. തലസ്ഥാനത്തെ വി.ഐ.പി കേന്ദ്രങ്ങളെ കേന്ദ്രീകരിച്ച് നടന്ന അന്താരാഷ്ട്ര മനുഷ്യക്കടത്ത് സംഘത്തെയാണ് പോലീസ് അഴിക്കുള്ളിലാക്കിയത്. ഭരണമാറ്റത്തിന് ശേഷം ആഭ്യന്തര വകുപ്പില്‍ പ്രകടമായ സുതാര്യതയുടെയും പോലീസ് സ്വാതന്ത്ര്യത്തിന്റെയും ഒടുവിലത്തെ ഉദാഹരണമാണ് ഈ വേട്ട. മയക്കുമരുന്ന് മാഫിയകള്‍ക്ക് പുറമെ, സംസ്ഥാനത്തെ പെണ്‍മാഫിയകളെയും പൂര്‍ണ്ണമായി തുടച്ചുനീക്കുമെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ കര്‍ശന നിലപാടുകള്‍ക്ക് അടിവരയിടുന്നതാണ് പോലീസിന്റെ ഈ വിട്ടുവീഴ്ചയില്ലാത്ത നടപടി. സുഖചികിത്സയുടെ മറവില്‍…
ഫുട്ബോൾ മാച്ചിന്റെ ട്രോഫി വിതരണം ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ കെ. ബി. മനോജ് കുമാർ ഉദ്ഘാടനം ചെയ്യുന്നു
ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് വെള്ളയമ്പലം ടി. എം. സി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജി സംഘടിപ്പിച്ച ലഹരിക്കെതിരചീഫ് അഡ്മിനിസ്ട്രേറ്റർ പനച്ചമൂട് ഷാജഹാൻ, ജില്ലാ ടി. ബി.ഓഫീസർ ഡോ. ധനുജ, എം.ഡി, ജമീൽ യൂസഫ്, ഫുട്ബോൾ കോച്ച് അനിൽകുമാർ പൂജപ്പുര എന്നിവർ സമീപം
ടി.എം.സി ടെക്നോളജി കേരള കിക്ക് ഔട്ട് ഡ്രഗ്സ് ഫുട്ബോൾ മാച്ച് നടത്തി
തിരുവനന്തപുരം: ആഭ്യന്തര വകുപ്പിന്റെ ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ലഹരിക്കെതിരെ “Kick Out Drugs” എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് വെള്ളയമ്പലത്തെ ടി.എം.സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജി സംഘടിപ്പിച്ച “ടി.എം.സി കിക്ക് ഔട്ട് ഡ്രഗ്സ് ഫുട്ബോൾ മാച്ചിന്റെ ഉത്ഘാടനം അമ്പലത്തറ ടെൻസ് ടർഫിൽ ടി. എം. സി, എം.ഡി. ജമീൽ യൂസഫിന്റെ അദ്ധ്യ ക്ഷതയിൽ പുത്തൻപള്ളി വാർഡ് കൗൺസിലർ ഷംന ടീച്ചർ ഉദ്ഘാടനം ചെയ്തു. ചീഫ് അഡ്മിനിസ്ട്രേറ്റർ പനച്ചമൂട് ഷാജഹാൻ സ്വാഗതം ആശംസിച്ചു. മെക് 7…
സോഷ്യലിസ്റ്റ് സ്റ്റുഡൻ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ കോവളം നിയോജക മണ്ഡലം പ്രവർത്തക സമ്മേളനം വിഴിഞ്ഞം ഉച്ചക്കടയിൽ, എസ്.എസ്.എ.ഐ. സംസ്ഥാന പ്രസിഡന്റ് എം.എസ് ഋഷഭ് ഉദ്ഘാടനം ചെയ്യുന്നു
വിഴിഞ്ഞം: മാസങ്ങളോളം കഷ്ടപ്പെട്ട് പഠിച്ച വിദ്യാർഥികളുടെ ശരികളെ വെല്ലുവിളിക്കുന്നതും രാജ്യത്ത് നടന്ന വലിയ തെറ്റുകളിലൊന്നുമാണ് നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെന്ന് സോഷ്യലിസ്റ്റ് സ്റ്റുഡൻസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (എസ്.എസ്.എ.ഐ) സംസ്ഥാന പ്രസിഡന്റ് എം.എസ്.ഋഷഭ് പറഞ്ഞു. വിഴിഞ്ഞം ഉച്ചക്കടയിൽ നടന്ന കോവളം നിയോജക മണ്ഡലം എസ്.എസ്.എ.ഐ പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിച്ച് തെറ്റിനെ തിരുത്താൻ കോക്രോച്ച് ജനതാ പാർട്ടി ചെയ്യുന്ന സമരം വലിയ…
പിന്നോക്കവികസന വകുപ്പ് മന്ത്രി ശ്രീമതി കെ എ തുളസിക്ക് തീരജ്വാല പ്രതിനിധികള്‍ നിവേദനം നല്കി
ലത്തീന്‍ കത്തോലിക്ക മുക്കുവ സംവരണ അട്ടിമറിയുടെ നാള്‍വഴികള്‍ തീരജ്വാല അംഗങ്ങള്‍ മന്ത്രിയെ ധരിപ്പിച്ചു. ഈ വിഷയം സൂക്ഷ്മമായി പഠിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പു നല്കി. തീരജ്വാല ചെയര്‍മാന്‍ അഡോള്‍ഫ് ജെറോം, ജനറല്‍ സെക്രട്ടറി ഫ്രാന്‍സിസ് ആല്‍ബര്‍ട്ട്, ട്രഷറര്‍ ക്ലമന്‍സ്, വൈസ് ചെയര്‍മാന്‍മാരായ സ്റ്റെല്ലസ്, ലഡ്ഗര്‍ ബാബ, ലീല എം, ജോയിന്‍റ് സെക്രട്ടറിമാരായ ദേവപ്രസാദ് ജോണ്‍, റ്റീന എം, എക്സിക്യൂട്ടിവ് അംഗങ്ങളായ ജോണ്‍ ബോസ്കൊ, പെട്രീഷ്യ, ലജിത എന്നിവര്‍ സന്നിഹിതരായിരുന്നു.






