നേമം എംഎൽഎ രാജീവ് ചന്ദ്രശേഖരന്റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാർത്ഥി ശബരീനാഥൻ ഹൈക്കോടതിയിൽ
Kerala

നേമം എംഎൽഎ രാജീവ് ചന്ദ്രശേഖരന്റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാർത്ഥി ശബരീനാഥൻ ഹൈക്കോടതിയിൽ

ബംഗളരുവിലെ 200 കോടിയുടെ ആസ്‌തി വിവരം സത്യവാങ്മൂലത്തിൽ ചേർത്തില്ലന്നും, 3 ഇടങ്ങളിലെ സ്ഥാവര വസ്‌തുക്കളുടെ വിവരം മനപൂർവ്വം മറച്ചുവെച്ചത് ചട്ടലംഘനമാണെന്നും, ആയതിനാൽ അയോഗ്യനാക്കണമെന്നും ഹർജിയിൽ പറയുന്നു.

പത്രികാ സമർപ്പണ സമയത്ത് ഇക്കാര്യം വരണാധികാരിയുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ തെരഞ്ഞെടുപ്പ് കേസ് നൽകാനാണ് നിർദ്ദേശിച്ചതെന്നും ശബരീനാഥ് ഹർജിയിൽ പറയുന്നു.

കഴക്കൂട്ടത്തെ വി മുരളീധരൻ്റെ തെരഞ്ഞഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കടകംപള്ളി സുരേന്ദ്രനും കോടതിയിൽ എത്തി. വ്യക്തിപരമായ ആക്ഷേപങ്ങൾ തനിക്കെതിരെ ഉന്നയിച്ചാണ് വി മുരളീധരൻ വിജയിച്ചതെന്നാണ് ഹർജിയിൽ പറയുന്നത്.

01/08/2026
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav