
മുൻ മന്ത്രി ആഭ്യന്തരമന്ത്രി യുടെ ഔദ്യോഗിക വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയ സംഭവം രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
സ്വയം സ്കൂട്ടർ ഓടിച്ചെത്തിയ കടകംപള്ളി സുരേന്ദ്രൻ, താൻ ഒരു “ശുപാർശ”യുമായി എത്തിയതാണെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ആ ശുപാർശ എന്തിനെ സംബന്ധിച്ചതാണെന്നോ കൂടിക്കാഴ്ചയിൽ എന്താണ് ചർച്ചയായതെന്നോ ഇതുവരെ വ്യക്തമായിട്ടില്ല.
കൂടിക്കാഴ്ചയ്ക്ക് ശേഷം ഹെൽമറ്റ് ധരിക്കാതെയാണ് കടകംപള്ളി സ്കൂട്ടർ ഓടിച്ച് മടങ്ങിയത്. ഇതും ചർച്ചയായിരിക്കുകയാണ്. മോട്ടോർ വാഹന നിയമലംഘനം നടന്നിട്ടുണ്ടെങ്കിൽ എ.ഐ. ക്യാമറ സംവിധാനത്തിലൂടെയോ മറ്റ് നിയമനടപടികളിലൂടെയോ പിഴ ചുമത്തിയിട്ടുണ്ടോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇല്ലെങ്കിൽ നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണോയെന്ന സംശയവും ചിലർ ഉന്നയിക്കുന്നു.


