Date: September 4th, 2026

സംസ്ഥാന മന്ത്രിസഭയുടെ ‘റീഇമാജിനിങ് കേരളം’ തന്ത്രപ്രധാന നേതൃത്വ ശില്പശാലക്ക് കോഴിക്കോട് ഐ.ഐ.എമ്മിൽ തുടക്കം
Kerala

സംസ്ഥാന മന്ത്രിസഭയുടെ ‘റീഇമാജിനിങ് കേരളം’ തന്ത്രപ്രധാന നേതൃത്വ ശില്പശാലക്ക് കോഴിക്കോട് ഐ.ഐ.എമ്മിൽ തുടക്കം

കേരളത്തിന്റെ ദീർഘകാല വികസന സാധ്യതകളും ഭാവിയിലെ വെല്ലുവിളികളും ചർച്ച ചെയ്ത് പുതിയ ആശയങ്ങളും തന്ത്രപരമായ സമീപനങ്ങളും രൂപപ്പെടുത്തുന്നതിനായി സംസ്ഥാന മന്ത്രിസഭയ്ക്കായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട് (ഐ.ഐ.എം.കെ) സംഘടിപ്പിക്കുന്ന ദ്വിദിന തന്ത്രപ്രധാന നേതൃത്വ ശിപ്പശാല ‘റീഇമാജിനിങ് കേരളം’ ഐ.ഐ.എം.കെ ക്യാമ്പസിൽ ആരംഭിച്ചു. സെപ്റ്റംബർ നാലിനും അഞ്ചിനുമാണ് ക്യാമ്പ് നടക്കുന്നത്. മുഖ്യമന്ത്രി വി.ഡി സതീശനും മന്ത്രിസഭാംഗങ്ങളും ചീഫ് സെകട്ടറി, മുഖ്യമന്ത്രിയുടെ സെക്രട്ടറി, ഒ.എസ്.ഡി, സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ എന്നിവർ പങ്കെടുക്കുന്ന ക്യാമ്പിൽ ഐ.ഐ.എം.കെ അധ്യാപകരും രാജ്യാന്തര വിദഗ്ധരും…

കന്മ്മാനില്ല
Kerala, Uncategorized

കന്മ്മാനില്ല

മുട്ടത്തറ സ്വദേശിനി 16 കാരിയെ ഇന്നലെ മുതൽ കാൺമാനില്ല. തിരുവനന്തപുരം കിഴക്കേകോട്ടയിലെ രാമചന്ദ്ര ടെക്‌സ്‌റ്റൈയിൽസ് പരിസരത്ത് കണ്ടതായി സിസിടിവി ദൃശ്യങ്ങളുണ്ട്. രക്ഷിതാക്കൾ ഫോർട്ട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ ദയവായി 89210641301 (ബിജു. കുട്ടിയുടെ അച്ഛൻ) അറിയിക്കാൻ താഴ്മയായി അഭ്യർഥിക്കുന്നു    

ആഴിമല ശിവക്ഷേത്രത്തിലെ ഓണാഘോഷം
Kerala

ആഴിമല ശിവക്ഷേത്രത്തിലെ ഓണാഘോഷം

  ആഴിമല ശിവക്ഷേത്രത്തിലെ ജീവനക്കാരുടെ ഓണാഘോഷം അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ശ്രീ ചൊവ്വര രാജൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ശ്രീമതി സ്മിതഗോപൻ,ക്ഷേത്രപ്രസിഡന്റ് ശ്രീ എം അശോകകുമാർ, ജനറൽ സെക്രട്ടറി വിജേഷ് ആഴിമല, മേൽശാന്തി ജ്യോതിഷ് പോറ്റി,വൈസ് പ്രസിഡന്റ് എം സന്തോഷ്‌കുമാർ സെക്രട്ടറി എസ് എൻ അനൂപ്, ട്രഷറർ കെ മുരുകൻ കമ്മിറ്റി അംഗങ്ങളായ എസ് ഷിബുപാൽ, കെ ഉദയകുമാർ, ജെ എസ് കിഷോർ, അനൂപ് മോഹൻ ,വൈശാഖ് മോഹൻ, ബീനു എസ് രാജൻ, അനീഷ്പോറ്റി,…

ഇന്ന് ശ്രീകൃഷ്ണ ജയന്തി. നാടെങ്ങും ആഘോഷങ്ങൾ
Kerala

ഇന്ന് ശ്രീകൃഷ്ണ ജയന്തി. നാടെങ്ങും ആഘോഷങ്ങൾ

രാജ്യമെങ്ങും വിപുലമായ ആഘോഷങ്ങളോടെ ശ്രീകൃഷ്ണ ജയന്തി (അഷ്ടമിരോഹിണി) ആഘോഷിക്കുന്നു. നാടെങ്ങും അതീവ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ അഷ്ടമിരോഹിണി ആഘോഷങ്ങൾ നടക്കുകയാണ്. ചിങ്ങമാസത്തിലെ കറുത്തപക്ഷത്തിലെ അഷ്ടമി തിതിയും രോഹിണി നക്ഷത്രവും ഒത്തുവരുന്ന ഈ വിശേഷപ്പെട്ട ദിനത്തിൽ, സംസ്ഥാനത്തെ പ്രമുഖ കൃഷ്ണക്ഷേത്രങ്ങളായ ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം, അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം തുടങ്ങി വിവിധയിടങ്ങളിൽ പ്രത്യേക പൂജകളും ചടങ്ങുകളും പുലർച്ചെ മുതൽ ആരംഭിച്ചു. കുട്ടികളുടെ വർണ്ണശബളമായ ശോഭായാത്രകൾ, ഉറിയടി മത്സരങ്ങൾ, ഭജനകൾ, സത്സംഗങ്ങൾ എന്നിവയും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ചിട്ടുണ്ട്….

മുസ്‌ലിം ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ബീമാപള്ളി റഷീദ് അന്തരിച്ചു
Kerala

മുസ്‌ലിം ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ബീമാപള്ളി റഷീദ് അന്തരിച്ചു

തിരുവനന്തപുരം: മുസ് ലിം ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ബീമാപള്ളി റഷീദ് അന്തരിച്ചു. 65 വയസായിരുന്നു. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു അന്ത്യം. കഴിഞ്ഞ മൂന്ന് മാസമായി ചികിത്സയിൽ കഴിയുകയായിരുന്നു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി, തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി, യു.ഡി.എഫ് ജില്ലാ കൺവീനർ, തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ, ചന്ദ്രിക ഗവേണിംഗ് ബോഡി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. വിവിധ യു.ഡി.എഫ് സർക്കാരുകളുടെ കാലത്ത് കെൽ, ഹോർട്ടികോർപ്, സിഡ്‌കോ എന്നിവയുടെ ചെയർമാൻ പദവി വഹിച്ചിട്ടുണ്ട്. എം.എസ്.എഫിലൂടെ…

September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav