ഫിലിപ്പീൻസിലെ മിൻഡാനാവോ പ്രവിശ്യയിലുള്ള ബംഗ ഹൈസ്കൂളിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ രണ്ട് പേർ 14 വയസുള്ള വിദ്യാർഥികളാണ്. ആക്രമണം നടത്തിയ 16 വയസുകാരനായ അക്രമിയും മരിച്ചവരിൽ ഉൾപ്പെടുന്നു. പരുക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ബംഗ നാഷണൽ ഹൈസ്കൂളിലാണ് സംഭവം നടന്നത്. വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്നും, അധികാരികളുമായി ചേർന്ന് ആവശ്യമായ നടപടികൾ സ്വീകരിച്ചു വരികയാണെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. സ്ഥിരീകരിക്കാത്ത വിവരങ്ങൾ…
തൃശൂരിൽ പുരുഷൻ്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
തൃശൂരിൽ പുരുഷൻറെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പൂമല വട്ടായി വെള്ളച്ചാടത്തിന് സമീപത്തുള്ള ആളൊഴിഞ്ഞ പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. തൃശൂർ കിള്ളിമംഗലം സ്വദേശി ബാബുവിന്റെ മൃതദേഹം ആണെന്നാണ് പ്രാഥമിക നിഗമനം. ഇയാളെ കഴിഞ്ഞദിവസം കാണാതായതായെന്ന് ബന്ധുക്കൾ പേരാമംഗലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇന്നലെ ഉച്ചയോടെ മയിലാംകുളത്തെ ജോലിസ്ഥലത്ത് നിന്നാണ് ഇയാളെ കാണാതായത്. സംഭവ സ്ഥലത്ത് ബാബുവിന്റെ വാഹനവും പൊലീസ് കണ്ടെത്തി. കൊലപാതകമാണോ എന്ന് കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധന പൊലിസ് ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. സ്ഥലത്ത്…
വാഹനാപകടത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്ക് പരുക്ക്
വാഹനാപകടത്തെ തുടർന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരിന് പരുക്ക്. സുകുമാരൻ നായർ സഞ്ചരിച്ച കാർ പന്തളത്ത് അപകടത്തിൽപ്പെടുകയായിരുന്നു. പന്തളം പെരുമ്പുളിക്കലിൽ ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെ കാർ ഒരു ഗുഡ്സ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. എംസി റോഡിൽ കുരമ്പാല അമൃത സ്‌കൂൾ ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽ നിസാര പരുക്കേറ്റ സുകുമാരൻ നായരിനെ പന്തളം എൻഎസ്എസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു
വി.ഡി. സതീശൻ വിഷണറിയായ നേതാവ്; മുഖ്യമന്ത്രിയെന്ന നിലയിൽ മികച്ച പ്രവർത്തനം: അൽഫോൺസ് കണ്ണന്താനം
ന്യൂഡൽഹി: മുഖ്യമന്ത്രി വി.ഡി. സതീശനെ പുകഴ്ത്തി മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അൽഫോൺസ് കണ്ണന്താനം. കേരള ഹൗസിലെ കൊച്ചിൻ ഹൗസിൽ വി.ഡി. സതീശനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കണ്ണന്താനം പ്രതികരിച്ചത്. സതീശൻ നല്ല മനുഷ്യനും മികച്ച സുഹൃത്തും വിഷണറിയായ നേതാവുമാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിൽ ശത്രുത കാണേണ്ട കാര്യമില്ലെന്നും സതീശനെ അഭിനന്ദിക്കാനാണ് കൂടിക്കാഴ്ച നടത്തിയതെന്നും കണ്ണന്താനം വ്യക്തമാക്കി. എല്ലാവരുടെയും മുഖ്യമന്ത്രിയാണ് വി.ഡി. സതീശൻ. കേരളത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിയട്ടെയെന്നും എല്ലാവിധ ആശംസകളും നേരുന്നതായും കണ്ണന്താനം…
സംസ്ഥാനത്തെ ബാങ്കുകളുടെ മൊത്തം ബിസിനസിൽ കേരള ബാങ്ക് നാലാം സ്ഥാനത്ത്
തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കുകളുടെ മൊത്തം ബിസിനസിൽ കേരള ബാങ്ക് നാലാം സ്ഥാനത്തെത്തി. 2026 ജൂൺ മാസത്തിലെ എസ്.എൽ.ബി.സി കണക്കുകൾ പ്രകാരം നേരത്തെ അഞ്ചാം സ്ഥാനത്തായിരുന്ന കേരള ബാങ്ക് ഇപ്പോൾ നാലാം സ്ഥാനത്തേക്ക് ഉയർന്നതായി ബാങ്ക് അറിയിച്ചു. 2026 മാർച്ച് 31-ന് കേരള ബാങ്കിന്റെ മൊത്തം ബിസിനസ് 1,28,697 കോടി രൂപയായി ഉയർന്നു. ബാങ്ക് രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന ബിസിനസ് വളർച്ചയായ 7,700 കോടി രൂപയുടെ വർധന 2025-26 സാമ്പത്തിക വർഷത്തിലാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ മൊത്തം ബാങ്കിംഗ്…
തലസ്ഥാനത്ത് തലയുയർത്തി മഹാരാജവേൽ; കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പ്രകാശിത വേൽസ്തംഭം കുന്നുംപാറയിൽ
തിരുവനന്തപുരം: ശ്രീനാരായണ ഗുരു “തെക്കൻ പഴനി” എന്ന് നാമകരണം ചെയ്ത് അനുഗ്രഹിച്ച വാഴമുട്ടം കുന്നുംപാറ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പ്രകാശിത വേൽസ്തംഭം ഒരുങ്ങി. ഭക്തിയുടെയും പാരമ്പര്യത്തിന്റെയും പ്രതീകമായി തലയുയർത്തി നിൽക്കുന്ന വേൽസ്തംഭം തലസ്ഥാനത്തിന്റെ പ്രധാന കാഴ്ചകളിലൊന്നായി മാറും. ഷഷ്ഠി ദിനത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്രം സെക്രട്ടറി സ്വാമി ബോധിതീർത്ഥ വേൽസ്തംഭം സമർപ്പിച്ചു. തുടർന്ന് നടന്ന സമ്മേളനം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ ഉദ്ഘാടനം ചെയ്തു. മേയർ…
അജയ് ഓർക്കസ്ട്രയുടെ പാടി പതിഞ്ഞ ഗാനങ്ങൾ പനച്ചമൂട് ഷാജഹാൻ ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം. ഭാരത് ഭവൻ മണ്ണരങ്ങിൽ യശോദാ ശബ്ദ തരംഗം സംഘടിപ്പിച്ച അജയ് ഓർക്കസ്‌ട്രയുടെ പാടിപ്പതിഞ്ഞ ഗാനങ്ങൾ പ്രേം നസീർ സുഹൃത് സമിതി സംസ്ഥാന പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അദ്ധ്യക്ഷത വഹിച്ചു.കെ. ഡി. ഒ. ചെയർമാൻ നൗഷാദ് തോട്ടിൻകര,നടൻ വഞ്ചിയൂർ പ്രവീൺകുമാർ, അജയ് തുണ്ടത്തിൽ, അലോഷ്യസ് പെരേര, ജിട്രെസ്, വിനയചന്ദ്രൻ നായർ, ഡോ. ഗീത ഷാനവാസ്,എം.എച്ച്. സുലൈമാൻ,യാസ്മിൻ സുലൈമാൻ, അജയ് വെള്ളരിപ്പണ എന്നിവർ സംസാരിച്ചു. ചടങ്ങിൽ നൃത്ത രംഗത്തെ…
മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്: കൃത്യമായ നിലപാട് അറിയിക്കാത്തതിന് സര്‍ക്കാര്‍ അഭിഭാഷകന് ഹൈക്കോടതിയുടെ വിമർശനം
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസിലെ പ്രൊസിക്യൂഷന്‍ അനുമതി വിഷയത്തിൽ കൃത്യമായ നിലപാട് അറിയിക്കാത്തതിന് സര്‍ക്കാര്‍ അഭിഭാഷകനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയോട് തെറ്റ് ചെയ്തുവെന്ന് സിംഗിള്‍ ബെഞ്ച് വിമർശിച്ചു. സര്‍ക്കാര്‍ നിയോഗിച്ച അഭിഭാഷകന് കഴിവില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകനായി തുടരാന്‍ യോഗ്യതയില്ലന്നും കോടതി വിമർശിച്ചു. അഭിഭാഷകൻ എത്രയും വേഗം സ്ഥാനമൊഴിയണം എന്നും സ്ഥാനത്തേക്ക് സര്‍ക്കാര്‍ മറ്റൊരു അഭിഭാഷകനെ നിയോഗിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍…









