വിഴിഞ്ഞം: അദാനി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാമൂഹ്യ പ്രതിബദ്ധതാ വിഭാഗമായ അദാനി ഫൗണ്ടേഷനു കീഴിൽ അധ്യാപക ദിനാചാരണം സംഘടിപ്പിച്ചു. അദാനി സ്കിൽ ഡെവലപ്പ്മെന്റ് സെന്റർ, അസാപ്പ് – കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ വച്ച് നടന്ന പരിപാടിയിൽ പ്രൊഫസർ ബാലചന്ദ്രൻ നായർ (റിട്ട. പ്രഥമ അദ്ധ്യാപകൻ, SN കോളേജ്, ചെമ്പഴന്തി), രത്നകരൻ പി (റിട്ട. പ്രഥമ അദ്ധ്യാപകൻ, DIET, ആറ്റിങ്ങൽ) എന്നിവർ മുഖ്യ അതിഥികളായി. അദാനി സ്കിൽ ഡെവലപ്പ്മെന്റ് വിഴിഞ്ഞം സെന്ററിന് കീഴിൽ നടന്നു വരുന്ന വിവിധ കോഴ്സുകളിലെ…
കേരള ന്യൂസ് മീഡിയ സുനാമി റെഡി പ്രോഗ്രാമിന്റെ ഭാഗമായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും കരുംകുളം ഗ്രാമപഞ്ചായത്തും സംയുക്തമായി കരുംകുളത്ത് നടത്തിയ സുനാമി മോക്ഡ്രിൽ
സുനാമി മോക്ഡ്രിൽ കരുംകുളത്ത് നടന്നു തീരദേശ മേഖലകളിൽ സുനാമി ദുരന്ത നിവാരണ പ്രവർത്തനങ്ങളും വകുപ്പുകളുടെ ഏകോപനവും ഉറപ്പുവരുത്തുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും കരുംകുളം ഗ്രാമപഞ്ചായത്തും സംയുക്തമായി സുനാമി റെഡി പ്രോഗ്രാമിന്റെ ഭാഗമായി മോക്ഡ്രിൽ സംഘടിപ്പിച്ചു. കരുംകുളം ഗ്രാമപഞ്ചായത്തിലുൾപ്പെടുന്ന കിളിത്തട്ട്, പുതിയതുറ വാർഡുകളിലായി ശനിയാഴ്ച രാവിലെ 8.30തോടെയാണ് മോക്ഡ്രിൽ നടന്നത്. ഇന്തോനേഷ്യയിലെ വടക്കൻ സുമാത്രയിൽ റിക്ടർ സ്കെയിൽ 9.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് കേരള തീരത്ത് ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ…
തദ്ദേശ ഉപതിരഞ്ഞെടുപ്പ്: രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ അനു കുമാരിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. ജില്ലയിൽ അഞ്ചു തദ്ദേശ സ്വയംഭരണ വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ കല്ലറ (വാർഡ് 04), ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചുതെങ്ങ് (വാർഡ് 14), വർക്കല ബ്ലോക്ക് പഞ്ചായത്തിലെ ഒറ്റൂർ (വാർഡ് 07), മംഗലപുരം ഗ്രാമപഞ്ചായത്തിലെ മുണ്ടക്കൽ (വാർഡ് 16), തിരുപ്പുറം ഗ്രാമപഞ്ചായത്തിലെ പഴയകട…
രമ്യ ഹരിദാസ് ഉൾപ്പെട്ട ചിറയിൻകീഴിലെ തമ്മിലടിയിൽ അന്വേഷണം പ്രഖ്യാപിച്ച് പാർട്ടി, എംഎം ഹസന്റെ നേതൃത്വത്തിൽ 3 അംഗ സമിതിയെ നിയോഗിച്ച് കെപിസിസി
ചിറയിൻകീഴിൽ എംഎൽഎ രമ്യ ഹരിദാസും കോൺഗ്രസ് നേതാക്കളും തമ്മിലുണ്ടായ സംഘർഷത്തിൽ കെപിസിസി അന്വേഷണം പ്രഖ്യാപിച്ചു. എംഎം ഹസൻ്റെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെ നിയോഗിച്ചതായി അറിയിച്ച് സണ്ണി ജോസഫ്, നടപടി ഉണ്ടാകുമെന്നും ഉറപ്പ് നൽകി തിരുവനന്തപുരം: ചിറയിൻകീഴ് എം എൽ എ രമ്യ ഹരിദാസും കോൺഗ്രസ് നേതാക്കളും തമ്മിലുണ്ടായ തമ്മിലടി വിഷയം ഗൗരവമായി കാണുന്നുവെന്ന് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ്. സംഭവത്തിൽ സംഘടന മര്യാദ പാലിക്കപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട്…
വിജയ് മന്ത്രിസഭയിലേക്ക് ക്ഷണം; നിലപാട് ആവർത്തിച്ച് ഇടതുപാർട്ടികൾ, പുറത്തുനിന്ന് പിന്തുണ തുടരും
ചെന്നൈ: നടൻ വിജയ് നേതൃത്വം നൽകുന്ന മന്ത്രിസഭയിൽ ചേരണമെന്ന അഭ്യർത്ഥന ഇടതുപാർട്ടികൾ വീണ്ടും നിരസിച്ചു. മന്ത്രിസഭയുടെ ഭാഗമാകാതെ പുറത്തുനിന്ന് പിന്തുണ നൽകുന്നത് തുടരുമെന്ന് സിപിഎമ്മും സിപിഐയും വ്യക്തമാക്കി. സിപിഎമ്മിന്റെയും സിപിഐയുടെയും ഏകോപന സമിതി യോഗത്തിന് ശേഷമാണ് ഇരു പാർട്ടികളുടെയും സംസ്ഥാന സെക്രട്ടറിമാർ നിലപാട് അറിയിച്ചത്. മന്ത്രിസഭയിൽ പങ്കാളികളാകണമെന്നാവശ്യപ്പെട്ട് ടിവികെയുടെ മന്ത്രിമാർ ഇന്നലെ ഇടതുനേതാക്കളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം, അടുത്ത ബുധനാഴ്ച ചേരാനിരിക്കുന്ന ടിവികെ സഖ്യകക്ഷികളുടെ യോഗത്തിൽ പങ്കെടുക്കുന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കുമെന്നും ഇടതുനേതാക്കൾ അറിയിച്ചു. നിലവിൽ…
മോഹൻലാലിന്റെ ‘ഓപ്പറേഷൻ ഗംഗ’; അർജുൻ രാംപാൽ ഉൾപ്പെടെ വൻ താരനിര, പ്രമുഖ സാങ്കേതിക പ്രവർത്തകരും അണിനിരക്കും
മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുങ്ങുന്ന ‘ഓപ്പറേഷൻ ഗംഗ’യിൽ ബോളിവുഡ് താരം അർജുൻ രാംപാൽ, ആദിൽ ഹുസൈൻ, ഭാഗ്യശ്രീ ബോഴ്സെ, പാർത്ഥിപൻ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. വിദേശത്തുനിന്നും ബോളിവുഡിൽ നിന്നുമുള്ള താരങ്ങളും സാങ്കേതിക പ്രവർത്തകരും അണിനിരക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ഏറ്റവും വലിയ പ്രോജക്ടുകളിലൊന്നായാണ് ഒരുങ്ങുന്നത്. പാൻ-ഇന്ത്യൻ ചിത്രം ‘ധുരന്തർ’ നേടിയ വിജയത്തിന് പിന്നാലെ പ്രശസ്ത സംഗീതസംവിധായകൻ ശാശ്വത് സച്ച്ദേവാണ് ‘ഓപ്പറേഷൻ ഗംഗ’യ്ക്ക് സംഗീതമൊരുക്കുന്നത്. ‘പുഷ്പ 1’, ‘പുഷ്പ 2’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകൻ…
ഇറാന്റെ ഭൂഗർഭ ആണവകേന്ദ്രം ലക്ഷ്യമിട്ട് ആക്രമണ മുന്നറിയിപ്പ്; പശ്ചിമേഷ്യയിൽ സംഘർഷഭീതി
പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നതിനിടെ ഇറാന്റെ അതിസുരക്ഷിതമായ ഭൂഗർഭ ആണവകേന്ദ്രം ആക്രമിക്കപ്പെടാനുള്ള സാധ്യതയെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഇറാനിലെ സഹ്രോസ് മലനിരകളിൽ ‘പിക്ക്ആക്സ് മൗണ്ടൻ’ എന്നറിയപ്പെടുന്ന പ്രദേശത്തിന് അടിയിലായി സ്ഥിതിചെയ്യുന്ന ആണവകേന്ദ്രമാണ് അമേരിക്കയുടെ നിരീക്ഷണത്തിലുള്ളതെന്നാണ് റിപ്പോർട്ടുകൾ. ഇവിടെ ആണവ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നീക്കങ്ങൾ കണ്ടെത്തിയാൽ ശക്തമായ സൈനിക നടപടി സ്വീകരിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഓവൽ ഓഫിസിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട നീക്കങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ ഘട്ടത്തിൽ…
കലിഫോർണിയ കൊലപാതകം: ആൻ മേരി മാത്യുവിന്റെ മൃതദേഹം നാളെ പൊതുദർശനത്തിന്കലിഫോർണിയ കൊലപാതകം: ആൻ മേരി മാത്യുവിന്റെ മൃതദേഹം നാളെ പൊതുദർശനത്തിന്
സാൻഫ്രാൻസിസ്കോ: കലിഫോർണിയയിൽ കൊല്ലപ്പെട്ട തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ൻ സ്വദേശിനി മറ്റത്ത് ആൻ മേരി മാത്യുവിന്റെ (40) മൃതദേഹം നാളെ സാൻഫ്രാൻസിസ്കോ സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ പൊതുദർശനത്തിന് വയ്ക്കും. അമേരിക്കൻ സമയം ഉച്ചയ്ക്ക് 12.30 മുതൽ വൈകിട്ട് 4 മണിവരെയാണ് പൊതുദർശനം. ആനിനൊപ്പം കൊല്ലപ്പെട്ട തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരിയുടെ (35) മൃതദേഹം ഇന്നലെ ഫ്യൂനറൽ ഹോമിലേക്ക് മാറ്റിയിരുന്നു. ഇരുവരുടെയും വിരലടയാള പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹങ്ങൾ ഫ്യൂനറൽ ഹോമിലേക്ക് മാറ്റിയത്. അതിനിടെ,…
സഫാരി സൈനുൽ അബ്ദീനെ സ്നേഹ സാന്ദ്രം ആദരിച്ചു
വിളപ്പിൽശാല: ഖത്തറിലെ പ്രവാസി വ്യവസായിയും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡണ്ടും സഫാരി ഗ്രൂപ്പിന്റെ വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സൈനുൽ അബ്ദീനെ കാരുണ്യ പ്രവർത്തനത്തിന് സ്നേഹ സാന്ദ്രം ട്രസ്റ്റ് പുരസ്കാരം നൽകി ആദരിച്ചു. വിളപ്പിൽശാല പ്രസ് സെന്ററിൽ നടന്ന ചടങ്ങിൽ വച്ച് ട്രസ്റ്റ് സെക്രട്ടറി ഷീജാ സാന്ദ്രയാണ് ഉപഹാരവും പൊന്നാടയും നൽകി ആദരിച്ചത്. കേരള പ്രവാസി ലീഗ് ജനറൽ സെക്രട്ടറി കലാപ്രേമി മാഹിൻ, കൃപാ ചാരിറ്റീസ് കൺവീനർ പ്രൊ. ഷംനാദ് അഡ്വ.റോഷൻ…
കമ്യൂണിസ്റ്റ് ചരിത്രകാരൻമാർ പഠിപ്പിച്ച കള്ളം മാത്രം പഠിപ്പിക്കണം എന്ന് വാശി പിടിക്കരുത് : വി. മുരളീധരൻ എംഎൽഎ
പടം.. ദേശീയ അധ്യാപക പരിഷത്ത് സെക്രട്ടറിയേറ്റ് പടിക്കൽ സംഘടിപ്പിച്ച മാർച്ചും ധർണയും വി.മുരളീധരൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു. തിരുവനന്തപുരം : കമ്യൂണിസ്റ്റ് ചരിത്രകാരൻമാർ പഠിപ്പിച്ച കള്ളം മാത്രം പഠിപ്പിക്കണം എന്ന് വാശി പിടിക്കരുതെന്നും , കേരളത്തിലെ സർക്കാരിന് ഇച്ഛാശക്തിയില്ല. സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. ഇച്ഛാശക്തിയുള്ള ഒരു സർക്കാരിന് എന്തും സാധ്യമാണ്. നരേന്ദ്രമോദി സർക്കാർ അതാണ് തെളിയിച്ചു കൊണ്ടിരിക്കുന്നത്. വി.മുരളീധരൻ എംഎൽഎ പറഞ്ഞു. ദേശീയ അധ്യാപക പരിഷത്ത് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അധ്യാപക ദിനമായ ഇന്നലെ സെക്രട്ടറിയേറ്റ്…











