ലോക് ഭവന്റെ മുന്നിൽ പ്രത്യേകം സജീകരിച്ച വേദിയിൽ നടന്ന ഫ്ലാഗ് ഓഫ് ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മുഖ്യമന്ത്രി വി.ഡി. സതീശൻ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രിമാരായ പി.സി. വിഷ്ണുനാഥ്, കെ. മുരളീധരൻ, സി.പി. ജോൺ, റോജി എം ജോൺ, ബിന്ദു കൃഷ്ണ, കെ. എ. തുളസി, മേയർ വി. വി. രാജേഷ് തുടങ്ങിയവർ സന്നിഹിതരായി. ഉപരാഷ്ട്രപതിക്ക് ഗവർണറും മുഖ്യമന്ത്രിയും ഉപഹാരങ്ങൾ സമ്മാനിച്ചു. ഫ്ലാഗ് ഓഫിനു ശേഷം എല്ലാവരും വേദിയിലിരുന്നു വർണാഭമായ ഘോഷയാത്ര ആസ്വദിച്ചു. എം….
രാഹുല്‍ ഗാന്ധിക്കെതിരായ കേസ് ജനാധിപത്യത്തോടും ഭരണഘടനയോടുമുള്ള വെല്ലുവിളി: മുഖ്യമന്ത്രി വി.ഡി സതീശന്
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത ബി.ജെ.പി സര്‍ക്കാരിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്. അനീതിക്കും അയിത്താചാരത്തിനുമെതിരെ ശബ്ദമുയര്‍ത്തിയ രാഹുല്‍ ഗാന്ധിയെ കേസെടുത്ത് ഭയപ്പെടുത്താമെന്നത് സംഘപരിവാറിന്റെ വ്യാമോഹം മാത്രമാണ്. ഹല്‍ദ്വാനിയിലെ രാംലീല മൈതാനത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുത്ത പൊതുയോഗത്തിന് ശേഷം സംഘപരിവാര്‍ നടത്തിയ ‘ശുദ്ധീകരണ’ ക്രിയ ജനാധിപത്യത്തിനും ഭരണഘടനാ മൂല്യങ്ങള്‍ക്കും എതിരായ വെല്ലുവിളിയാണ്. ഖാര്‍ഗെയെപ്പോലൊരു മുതിര്‍ന്ന നേതാവ് പങ്കെടുത്ത വേദിയില്‍ സംഘ്പരിവാര്‍ നടപ്പാക്കിയത് അയിത്തത്തിന്റെ ആധുനിക…
ഓണം വാരാഘോഷത്തിന് ഗംഭീര സമാപനം; തലസ്ഥാന നഗരിയെ ആവേശത്തിലാഴ്ത്തി ഘോഷയാത്ര
ഘോഷയാത്ര ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന് വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയോടെ സമാപനം. ലോക്ഭവന് സമീപത്തു നിന്നും ആരംഭിച്ച ഘോഷയാത്ര ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകർ, മുഖ്യമന്ത്രി വി ഡി സതീശൻ, മന്ത്രിമാരായ പി സി വിഷ്ണുനാഥ്, കെ മുരളീധരൻ, സി പി ജോൺ, കെ എ തുളസി, ബിന്ദു കൃഷ്ണ, റോജി എം…
നബിദിനത്തിന്റെ ഭാഗമായുള്ള മിലാദ് ഫെസ്റ്റ് സംഘടിപ്പിച്ചു.
കോവളം :മിലാദ് ഫെസ്റ്റ് സംഘടിപ്പിച്ചു. പാച്ചല്ലൂർ പാറവിള ദാറുൽ ഉലും മദ്രസയിൽ നബിദിനത്തിന്റെ ഭാഗമായുള്ള മിലാദ് ഫെസ്റ്റ് സംഘടിപ്പിച്ചു. മിലാദ് ഫെസ്റ്റ് പനത്തുറ മുസ്ലിം ജമാഅത് ചീഫ് ഇമാം പാച്ചല്ലൂർ അബ്ദുൽ സലിം മൗലവി ഉദ്ഘാടനം ചെയ്തു. ദാറുൽ ഉലും മദ്രസ കമ്മിറ്റി പരിപാലാന സമിതി പ്രസിഡന്റ് അബ്ദുൽ റഷീദ്, അബുൽ ഹസൻ ദാറുൽ ഉലും മദ്രസ കമ്മിറ്റി പരിപാലാന സമിതി അംഗം പാറവിള റാഷിദ്, പനത്തുറ മുസ്ലിം ജമാഅത്ത് സെക്രട്ടറി നവാസ് പി എം എസ്…
കൊല്ലത്ത് ഭിന്നശേഷിക്കാരനായ യുവാവിനോട് ക്രൂരത: ഇലക്ട്രിക് വീൽചെയറിൽ സഞ്ചരിക്കവേ കാറിടിച്ച് വീഴ്ത്തി
കൊല്ലത്ത് ഇലക്ട്രിക് വീൽചെയറിൽ സഞ്ചരിച്ച ഭിന്നശേഷിക്കാരനായ യുവാവിനെ കാറിടിച്ച് വീഴ്ത്തി ക്രൂരത. അപകടത്തിൽ കൊല്ലം ശൂരനാട് സ്വദേശി ജാസ്മീറിന് മുഖത്തും ശരീരത്തിലും പരിക്കേറ്റു. സംഭവം ചോദ്യം ചെയ്ത ജാസ്മീറിന്റെ ബന്ധു റിയാസിന് എതിരെയും കാർ യാത്രക്കാരൻ ക്രൂരമായി മർദിച്ചു. ഇതു സംബന്ധിച്ച് പരാതി നൽകിയിട്ടും നടപടിയില്ലെന്ന് ആക്ഷേപവും ശക്തമാണ്. അപകട സമയത്ത് കാർ ഓടിച്ചത് ലീഗ് നേതാവിന്റെ മകനാണെന്നാണ് വിവരം. കാർ റോങ്ങ് സൈഡിൽ ആയിരുന്നു. എന്നാൽ കാർ ഓടിച്ച നാദിർഷായുടെ പരാതിയിൽ അഞ്ചുപേർക്കെതിരെ കേസെടുത്ത് പോലീസ്.
സാംബ്രാണിക്കോടിയിൽ ഓണാഘോഷത്തിന് വർണാഭ സമാപനം
സാംബ്രാണിക്കോടിയുടെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തും: മന്ത്രി ബിന്ദു കൃഷ്ണ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഒരാഴ്ചയോളം നീണ്ടുനിന്ന ഓണം വാരാഘോഷത്തിന് സാംബ്രാണിക്കോടിയിൽ വർണാഭമായ സമാപനം. സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും (ഡിടിപിസി) സംയുക്തമായി സംഘടിപ്പിച്ച ‘ഓണക്കാഴ്ച’യുടെ സമാപന സമ്മേളനം മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. സാംബ്രാണിക്കോടിയുടെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും സഞ്ചാരികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനും വിപുലമായ പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. വിവിധ തുരുത്തുകളെ ബന്ധിപ്പിച്ചുള്ള സർക്യൂട്ട്…
കാക്കനാട് ഇൻഫോ പാർക്കിലേക്ക് വാട്ടർമെട്രോ: പദ്ധതി വീണ്ടും പരിഗണനയിൽ
കാക്കനാട് ഇൻഫോപാർക്ക് വാട്ടർ മെട്രോ സർവ്വീസ് വീണ്ടും പരിഗണനയിൽ. ഐടി മേഖലയിൽ നിന്നുൾപ്പടെ ആവശ്യമുയർന്നതിന്റെ പശ്ചാത്തലത്തിലാണ് പദ്ധതി നടപ്പിലാക്കാൻ വീണ്ടും ശ്രമം ആരംഭിച്ചത്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ നേതൃത്വത്തിൽ പദ്ധതിക്കായി രണ്ടേക്കർ സ്ഥലം കണ്ടെത്തിയിരുന്നു വൈറ്റിലയിൽ നിന്നും കാക്കനാട് ചിറ്റേത്തുകരയിലേക്കും തുടർന്ന് ഇൻഫോപാർക്കിലേക്കും വാട്ടർ മെട്രോ സർവീസ് നീട്ടുന്നതിനായി പദ്ധതി ഉണ്ടായിരുന്നെങ്കിലും ഇൻഫോപാർക്കിലേക്ക് സർവീസ് നടപ്പിലാക്കിയിരുന്നില്ല. ഇൻഫേ പാർക്ക് റൂട്ടിലുള്ള ബണ്ടാണ് പദ്ധതിക്ക് പ്രതിസന്ധിയായത്. ഐ ടി മേഖലയിൽ നിന്നുൾപ്പടെ ആവശ്യമുയർന്നതോടെയാണ് വാട്ടർ മെട്രോ സർവീസ്…
ആഘോഷ രാവിന് ദൃശ്യവിരുന്നൊരുക്കി പരുന്തിന്റെ ചിറകടിയും സീത കളിയും
ഓണം ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി ആറാം ദിനത്തിലും കനകക്കുന്നിലെ വിവിധ വേദികളിൽ നാടൻ, പാരമ്പര്യ കലാരൂപങ്ങളുടെ ദൃശ്യവിസ്മയമൊരുങ്ങി. സോപാനം വേദിയിൽ പന്തളം കൃഷ്ണകൃപയിൽ കുട്ടികൃഷ്ണനും സംഘവും അവതരിപ്പിച്ച പരുന്താട്ടം കാണികളെ ഏറെ ആകർഷിച്ചു. പരുന്തിന്റെ രൂപത്തിലുള്ള പ്രത്യേക വേഷവും വലിയ ചിറകുകളും ധരിച്ചാണ് കലാകാരന്മാർ രംഗപ്രവേശം ചെയ്തത്. കൊല്ലം സീതകളി അക്കാദമിയുടെ നേതൃത്വത്തിൽ അരങ്ങേറിയ സീതകളി സ്ത്രീപ്രാധാന്യം കൊണ്ട് ശ്രദ്ധേയമായപ്പോൾ, സിനി സോമനാഥിന്റെ സീത എന്ന കഥാപാത്രം സദസ്സിന്റെ മനസ്സ് കവർന്നു. രാമായണത്തിലെ വനയാത്ര മുതൽ ലങ്കാദഹനം…
മുഖ്യമന്ത്രിയെ വഴി തടഞ്ഞ സംഭവം കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ
തിരുവനന്തപുരം: ശ്രീകാര്യം ചേന്തിയില്‍ മുഖ്യമന്ത്രിയോട് വാക്കുതർക്കം നടന്ന സംഭവത്തില്‍ ഡിസിസി അംഗം ചേന്തി അനില്‍ കസ്റ്റഡിയില്‍. അന്യായമായി തടഞ്ഞുവെക്കല്‍, സംഘംചേരല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് ചേന്തി അനിലിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞത്. ശ്രീനാരായണഗുരു ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് ചേന്തിയിലെ പരിപാടിയില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രി ചെമ്പഴന്തിയിലേക്ക് പോകാന്‍ തുടങ്ങിയതാണ് തര്‍ക്കത്തിന് കാരണം. മുഖ്യമന്ത്രി വാഹനത്തില്‍ നിന്ന് ഇറങ്ങി ചേന്തി അനിലുമായി വാക്ക് തര്‍ക്കം ഉണ്ടാകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിക്ക് കോളജ് കുട്ടികള്‍…
നരാധമൻമാരെ അറസ്റ്റ് ചെയ്തു
തിരുവനന്തപുരം : നെടുമങ്ങാട് രാത്രി കാറില്‍ യാത്ര ചെയ്തിരുന്ന ദമ്പതികളെ ആക്രമിക്കുകയും ചോദ്യം ചെയ്ത ബൈക്ക് യാത്രക്കാരെ മർദിക്കുകയും ചെയ്ത കേസില്‍ രണ്ടുപേർ അറസ്റ്റില്‍.ചുള്ളിമാനൂർ സ്വദേശി എസ് ഷമീർ (37), ആനാട് മെത്തോട് സ്വദേശി ആർ ഷംനാദ് (38) എന്നിവരാണ് അറസ്റ്റിലായത്. പനവൂർ സ്വദേശികളായ ഷാജഹാൻ, ഭാര്യ സബീന, ഇവരെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കാൻ ശ്രമിച്ച കരിക്കുഴി മീന്നിലം സ്വദേശികളായ മുഹമ്മദ് നിഷാദ്, ഷബിൻ എന്നിവർക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. തിരുവോണ രാത്രിയില്‍ ആനാട് പഞ്ചായത്തിലെ മൂഴിയിലാണ് സംഭവം.പുത്തൻപാലം-…












