സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് പദവി നല്‍കും തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളെ വയോജന സൗഹൃദമാക്കുന്നതിനുള്ള നൂതന പദ്ധതിക്ക് വയോജന ക്ഷേമ വകുപ്പ് തുടക്കം കുറിക്കുന്നു. രാജ്യത്ത് ആദ്യമായാണ് വയോജന സൗഹൃദ ഓഫീസ് സര്‍ട്ടിഫിക്കേഷന്‍ (ELDER FRIENDLY OFFICE CERTIFICATION) സംവിധാനം നടപ്പാക്കുന്നത്. വില്ലേജ്, താലൂക്ക് ഓഫീസുകള്‍, ആശുപത്രികള്‍, ബാങ്കുകള്‍, ഗതാഗത കൗണ്ടറുകള്‍ എന്നിവിടങ്ങളില്‍ സര്‍ട്ടിഫിക്കേഷന്‍ നടപ്പാക്കും. പൊതു മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധനകള്‍ നടത്തി ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ്…
ഗോത്രവര്‍ഗ ഊരുകളിലേക്ക് സഞ്ചരിക്കുന്ന റേഷന്‍കട; അച്ചന്‍കോവിലില്‍ ഉദ്ഘാടനം ചെയ്തു
സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്ന സഞ്ചരിക്കുന്ന റേഷന്‍കട പദ്ധതിക്ക് അച്ചന്‍കോവില്‍ ആവണിപ്പാറയില്‍ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനവും വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കര്‍മവും സി അജയപ്രസാദ് എം എല്‍ എ നിര്‍വഹിച്ചു. ഊരിലേക്ക് നേരിട്ട് ഭക്ഷ്യധാന്യങ്ങളെത്തിക്കുന്നതിലൂടെ ഏറെ ദൂരം സഞ്ചരിച്ച് റേഷന്‍ വാങ്ങാനെത്തണമെന്ന സാഹചര്യമാണ് ഒഴിവാകുന്നതെന്നും ഇത് ഗോത്രവര്‍ഗ കുടുംബങ്ങള്‍ക്ക് ഏറെ സൗകര്യപ്രദമായ പദ്ധതിയാണെന്നും എംഎല്‍എ പറഞ്ഞു. സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്ന ഗോത്രവര്‍ഗ വിഭാഗങ്ങള്‍ക്ക് റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ ഊരുകളില്‍…
ശബരിമല തീർഥാടനത്തിന് മുന്നൊരുക്കം വേഗത്തിലാക്കണം: മുഖ്യമന്ത്രി
ശബരിമല തീർഥാടനം തുടങ്ങിയതിനു ശേഷവും മുന്നൊരുക്ക പ്രവൃത്തികൾ തുടരുന്ന സാഹചര്യം ഇത്തവണ ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങളും സുരക്ഷയും ഒരുക്കുന്നതിൽ ഒരു വീഴ്ചയും വരുത്തരുതെന്നും മുഖ്യമന്ത്രി നിർദേശിച്ചു. ശബരിമല മണ്ഡല, മകരവിളക്ക് തീർത്ഥാടനത്തിന് മുന്നോടിയായുള്ള അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ…
റോഡപകടങ്ങളിൽ പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ: ജില്ലാകളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു
റോഡപകടങ്ങളിൽ പരിക്കേറ്റവർക്ക് ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ അടിയന്തര ചികിത്സ ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര ഗതാഗത മന്ത്രാലയം ആവിഷ്കരിച്ച ‘റാഹത് ‘ (പ്രൈംമിനിസ്‌റ്റേഴ്സ് റോഡ് ആക്സിഡൻ്റ് വിക്റ്റിംസ് ഹോസ്പിറ്റലൈസേഷൻ ആൻഡ് അഷ്വേർഡ് ട്രീറ്റ്മെൻ്റ്) പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ അനു കുമാരിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ അവലോകന യോഗം ചേർന്നു. അപകടത്തിൽപ്പെടുന്നവർക്ക് കൃത്യസമയത്ത് ചികിത്സ ലഭിക്കാത്ത സാഹചര്യം ഒഴിവാക്കാനും, സാമ്പത്തിക പ്രതിസന്ധി കാരണം ആശുപത്രികൾ ചികിത്സ നിഷേധിക്കുന്നത് തടയാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിപ്രകാരം അപകടത്തിൽപ്പെടുന്ന ഒരാൾക്ക് പരമാവധി ഏഴു ദിവസത്തേക്ക്…
മലയൻകീഴിലെ അരുംകൊല: ഒന്നര വയസുകാരിയുടെ മൃതദേഹം സംസ്കരിച്ചു
കേരളത്തെയാകെ കണ്ണീരിലാഴ്ത്തിക്കൊണ്ട് ആ കുഞ്ഞു മാലാഖ തന്റെ നാടിനോടും ഈ ലോകത്തോടും അവസാനമായി വിട പറഞ്ഞു. മലയൻകീഴിൽ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസ്സുകാരിയുടെ മൃതദേഹം സംസ്കരിച്ചു. അഭിജിത്ത്-ക്രിസ്റ്റി ദമ്പതികളുടെ മകൾ ഇവാനയെ ആണ് അമ്മ ക്രിസ്റ്റി അതിദാരുണമായി കൊലപ്പെടുത്തിയത് ഇന്നലെ. ഭർത്താവുമായുണ്ടായിരുന്ന അസ്വാരസ്യങ്ങളാണ് കൊലയിലേക്ക് നയിച്ചതെന്ന് ക്രിസ്റ്റി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ക്രിസ്റ്റിയെ ഭർത്താവിന് സംശയമാണെന്നും, ഇതിന്റെ പേരിൽ ഇരുവരും വഴക്കിടുന്നതും പതിവായിരുന്നു. കഴിഞ്ഞ ദിവസവും വഴക്കുണ്ടായി. ഇതേ തുടർന്നാണ് മകളെയും കൊന്ന് ആത്മഹത്യ ചെയ്യാൻ താൻ…
തിരുവനന്തപുരത്ത് വിദ്യാർഥിക്ക് വെട്ടേറ്റു; ആക്രമണം ബസ് കാത്ത് നിൽക്കുമ്പോൾ
തിരുവനന്തപുരം: തിരുവനന്തപുരം തോന്നയ്ക്കലിൽ കോളേജ് വിദ്യാർഥിക്ക് വെട്ടേറ്റു. സായിഗ്രാം കോളേജിലെ ഡിഗ്രി വിദ്യാർഥി വിഘ്നേഷിനാണ് വെട്ടേറ്റത്. ബസ് കാത്ത് നിൽക്കുമ്പോൾ രണ്ടംഗ സംഘം ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു. പുറത്ത് നിന്ന് വന്ന രണ്ട് പേർ വിഘ്നേഷിന്റെ തലയിൽ അടക്കം വെട്ടുന്നത് വീഡിയോയിൽ കാണാം. തലയ്ക്ക് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. വിഘ്നേഷിനെ ആദ്യം ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വലിയ മുറിവായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആക്രണത്തിലേക്ക് നയിച്ച കാരണങ്ങൾ വ്യക്തമല്ല.







