സ്‌കൂൾ വിദ്യാഭ്യാസത്തിൽ പാഠ്യേതര വിഷയങ്ങൾക്കും പഠന വിഷയങ്ങൾ പോലെ പ്രാധാന്യം നൽകണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍.പഠനത്തെപ്പോലെ പ്രധാനപ്പെട്ടതാണ് പാഠ്യേതര വിഷയങ്ങളും. കുട്ടികളുടെ വ്യത്യസ്തമായ അഭിരുചികളെയും ശാസ്ത്രബോധത്തെയും പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണന്നും അദ്ദേഹം പറഞ്ഞു. മുപ്പതാമത് സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയുടെ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. നവംബര്‍ 18 മുതല്‍ 21 വരെയാണ് മണ്ണാര്‍ക്കാട്ട് സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം നടക്കുന്നത് . കുട്ടികളുടെ ശാസ്ത്രപ്രതിഭയെ ഉണര്‍ത്താനും അവരുടെ കണ്ടുപിടിത്തങ്ങളെ പ്രോത്സാഹിപ്പിക്കാനുമുള്ള മികച്ച…
ക്ഷീരരംഗത്ത് സ്വയംപര്യാപ്തതയാണ് ലക്ഷ്യം: മന്ത്രി ബിന്ദു കൃഷ്ണ
ക്ഷീരസ്വയംപര്യാപ്തതയാണ് ലക്ഷ്യമെന്നും പ്രതിസന്ധികള്‍ മറികടന്ന് ക്ഷീരവികസന വകുപ്പ് ലക്ഷ്യം കൈവരിക്കണമെന്നും ക്ഷീരവികസന മന്ത്രി ബിന്ദു കൃഷ്ണ. ക്ഷീരവികസന വകുപ്പിന്റെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച റീജിയണല്‍ സെമിനാറുകളുടെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സർക്കാറിന്റെ ലക്ഷ്യമെന്നും ആ ലക്ഷ്യം അതിന് മുമ്പ് തന്നെ കൈവരിക്കാനാണ് ശ്രമിക്കേണ്ടതെന്നും മന്ത്രി ഉദ്യാഗസ്ഥരോട് പറഞ്ഞു. കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. യുവാക്കളെ ക്ഷീരമേഖലയിലേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതികളും…
വൈദ്യുതി പ്രതിസന്ധിയിൽ യുഡിഎഫ് സർക്കാരിനെ വിമർശിക്കാനില്ല, മുൻ സർക്കാരുകൾക്കും ഉത്തരവാദിത്തമുണ്ട്’- സുരേഷ് ഗോപി
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ യു.ഡി.എഫ്. സർക്കാരിനെ വിമർശിക്കാനില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ ഒരു അവസ്ഥയിലേക്കെത്തിയതിൽ മുൻ സർക്കാരുകൾക്കും ഉത്തരവാദിത്തമുണ്ടെന്നും നിലവിൽ യു.ഡി.എഫ്. സർക്കാരിനെ വിമർശിക്കാൻ സമയമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 10 വർഷത്തിനിടയിൽ ഇങ്ങനെയൊരു പ്രതിസന്ധിയുണ്ടായിട്ടില്ലല്ലോ എന്ന ചോദ്യത്തിന് കഴിഞ്ഞ 10 വർഷം എന്തൊക്കെ ഉണ്ടായി എന്നതിന്റെ കണക്കുകൂടി പറയണമെന്ന് സുരേഷ് ഗോപി മറുപടി നൽകി. തന്നെക്കൊണ്ട് വിമർശിപ്പിക്കണം എന്ന രീതിയിലുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് പിന്നിൽ ദുഷ്ടലാക്കുണ്ടെന്നും അദ്ദേഹം വിമർശിച്ചു.
സംസ്ഥാനത്ത് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ തൂത്തുവാരി എസ്എഫ്ഐ; കേരളാ – കണ്ണൂർ സർവകലാശാലകളിലെ വിവിധ കോളേജുകൾ എസ്എഫ്ഐ തേരോട്ടം
സംസ്ഥാനത്ത് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ തൂത്തുവാരി എസ്എഫ്ഐ. കേരളാ – കണ്ണൂർ സർവകലാശാലകളിലെ വിവിധ കോളേജുകൾ എസ്എഫ്ഐ വിജയിച്ചു കയറി. എംഎസ്എഫ്- കെഎസ്‍യു യൂണിയനുകൾ എസ്എഫ്ഐ തിരിച്ചുപിടിച്ചു തിരുവനന്തപുരം ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്ന 31 കോളേജുകളിൽ 29 കോളേജുകളിലും എസ്എഫ്ഐ വിജയിച്ചു. നാല് കോളേജുകൾ എസ്എഫ്ഐ തിരിച്ചുപിടിച്ചു. എസ്എൻ കോളേജ് വർക്കല, സെന്റ് സേവിയഴ്സ് കോളേജ് തുമ്പ, എജെ കോളേജ് തോന്നയ്ക്കൽ, നെടുമങ്ങാട് ഗവൺമെൻറ് കോളജ് എന്നിവയാണ് തിരിച്ചുപിടിച്ചത്. 26 കോളേജുകളിൽ എസ്എഫ്ഐ തുടരും. പോളിടെക്നിക് തെരഞ്ഞെടുപ്പിൽ…





