കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ആശയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിലും സംഘടനയെ ചലനാത്മകമാക്കുന്നതിലും പി. എ. മാധവൻ നൽകിയ സംഭാവനകൾ വിലമതിക്കാനാകാത്തതാണ്.പൊതുജീവിതത്തിൽ ലാളിത്യവും മാനുഷിക മൂല്യങ്ങളും ഉയർത്തിപ്പിടിച്ച നേതാവായിരുന്നു അദ്ദേഹം. മണലൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയ അദ്ദേഹം, തൃശ്ശൂർ ഡി.സി.സി പ്രസിഡന്റ് എന്ന നിലയിലും ശ്രദ്ധേയമായ സേവനമാണ് കാഴ്ചവെച്ചത്. ജില്ലയിൽ പാർട്ടി അടിത്തറ ശക്തമാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കാൻ അദ്ദേഹത്തിന് സാധിച്ചു. മാസങ്ങൾക്ക് മുമ്പുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം എത്രയും വേഗം സുഖം പ്രാപിച്ച് പൊതുജീവിതത്തിലേക്ക് മടങ്ങി വരുമെന്നാണ് പ്രതീക്ഷിച്ചത്. അപ്രതീക്ഷിതമാണ് അദ്ദേഹത്തിൻ്റെ വിയോഗം. സഹപ്രവർത്തകരോടും സാധാരണ പ്രവർത്തകരോടും ഒരുപോലെ ആത്മബന്ധം പുലർത്തിയിരുന്ന പി. എ. മാധവന്റെ വേർപാട് കോൺഗ്രസ് കുടുംബത്തിന് തീരാനഷ്ടമാണെന്നും കെസി വേണുഗോപാൽ പറഞ്ഞു.


