ന്യൂഡൽഹി: ഉസ്ബക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനിയെ സഹപാഠി ലാപ്ടോപ് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി. ഹരിപ്പാട് സ്വദേശി സാവരിയ (22) ആണ് കൊല്ലപ്പെട്ടത്. പെരിന്തൽമണ്ണ സ്വദേശിയായ സദറുൾ അനം (23)അറസ്റ്റിലായി. കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം ഡൽഹിയിൽ എത്തിച്ചു. അഫ്ഗാനിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ ആണ് ഇരുവരും. നാല് ദിവസം മുമ്പാണ് സംഭവമുണ്ടായതെന്നാണ് വിവരം. തലക്കടിയേറ്റതിനെ തുടർന്ന് പെൺകുട്ടിയ്ക്ക് ആന്തരിക രക്തസ്രാവമുണ്ടായി. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പെൺകുട്ടിയെ ആക്രമിച്ച മലപ്പുറം സ്വദേശിയായ സദറുൽ അനം എന്ന യുവാവിനെ ഉസ്ബക്കിസ്ഥാൻ പൊലീസ് കസ്റ്റഡിയിലാണ്

